അവർ അത് അവന്റെ ഡെസ്ക്കിന്റെ മുകളിൽ കണ്ടു
ഇററലിയിലെ മിലാൻ വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥൻ നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ ഒരു പ്രതി അതിന്റെ 12-ഉം 13-ഉം പേജുകളിലെ മനോഹര ചിത്രം കാണത്തക്കവണ്ണം തുറന്ന് തന്റെ ഡെസ്ക്കിന്റെ മുകളിൽ വെച്ചിരുന്നു. അതിലെ വന്ന ആളുകൾ നിന്ന് പുസ്തകം ശ്രദ്ധിക്കയും തങ്ങൾക്ക് എവിടെ നിന്ന് ഒരു പ്രതി ലഭിക്കുമെന്നു ചോദിക്കയും ചെയ്തു. ഒരു പൈലററ് ഒരു പുസ്തകം വാങ്ങി, വായിച്ചു, തന്റെ വിമാനത്തിലെ മററു ജോലിക്കാരെ കാണിക്കയും ചെയ്തു. അയാൾ മടങ്ങിച്ചെന്ന് 37 പ്രതികൾക്ക് ഓർഡർ നൽകി. ഒരു മാസത്തിനുശേഷം മററു പൈലററുമാർക്കും ജോലിക്കാർക്കും വേണ്ടി അയാൾ 48 പ്രതികൾ കൂടി ആവശ്യപ്പെട്ടു. താമസിയാതെ ആ ഉദ്യോഗസ്ഥൻ വിമാനത്താവളത്തിലെ മററുള്ളവർക്ക് 120 പുസ്തകങ്ങൾ വിതരണം ചെയ്തു.
നിങ്ങളും ഈ വിശേഷപ്പെട്ട പ്രസിദ്ധീകരണം ആസ്വദിക്കുമെന്ന് ഞങ്ങൾ വിചാരിക്കുന്നു. ഈ മാസികയുടെ പേജിന്റെ അതേ വലിപ്പമുള്ള അതിന്റെ 256 പേജുകളിൽ, മിക്കതും മനോഹര വർണ്ണങ്ങളിലുള്ള, 150 പഠന ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കുന്നവരിൽ ഒരുവനാകാൻ നിങ്ങൾക്കെങ്ങനെ സാദ്ധ്യമാകും എന്ന് നിങ്ങൾ പഠിക്കും. ഇപ്പോൾ ഓർഡർ ചെയ്യുക. കേവലം 25ക.
ദയവായി തപാൽ ചെലവടച്ച്, നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം അയച്ചുതരിക. ഞാൻ ക.25 അയക്കുന്നു.