പുനരുത്ഥാനം സംബന്ധിച്ച് പ്ലേറേറാക്കെതിരെ പൗലോസ്
അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യർ 15:35-58ലും 2 കൊരിന്ത്യർ 5:1-10-ലും പുനരുത്ഥാനത്തെക്കുറിച്ച് എഴുതി. അങ്ങനെ ചെയ്യുകയിൽ അവൻ പ്ലേറേറായുടെയും മററ് ഗ്രീക്ക് തത്വചിന്തകൻമാരുടെയും അമർത്ത്യദേഹിയുടെ ആശയങ്ങൾ പിൻപററിയോ അതോ അവൻ യേശുവിന്റെ പഠിപ്പിക്കലിനോടും ശേഷം തിരുവെഴുത്തുകളോടും ചേർച്ചയിലായിരുന്നോ?
ദേഹിയുടെ അമർത്ത്യതയോ വ്യക്തിയുടെ പുനരുത്ഥാനമോ: പ്ലേറേറായുടെ ആശയങ്ങളോടുള്ള ബന്ധത്തിൽ വി. പൗലോസിന്റെ വീക്ഷണം [ഇംഗ്ലീഷിൽ മാത്രം ലഭ്യം] എന്ന, 1974-ൽ എഴുതപ്പെട്ടതും വടക്കും തെക്കും അമേരിക്കകളിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പിനാൽ അംഗീകരിക്കപ്പെട്ടതുമായ, ചെറുപുസ്തകം അതിനുള്ള വ്യക്തമായ ഉത്തരം നൽകുന്നു. മേൽപ്പറഞ്ഞ തിരുവെഴുത്തുകളിൽ പറയപ്പെട്ടിരിക്കുന്ന പുനരുത്ഥാനത്തിന്റെ രീതിയെയും അക്കാലത്തെ ഗ്രീക്ക് സ്വാധീനങ്ങളെയും കുറിച്ച് ചർച്ചചെയ്തശേഷം എഴുത്തുകാരൻ താഴെപ്പറയുന്ന നിഗമനത്തിൽ എത്തിച്ചേരുന്നു:
“ദേഹി ശരീരത്തിൽ നിന്ന് വേർപിരിഞ്ഞ് ഒരിക്കലും അവസാനിക്കാത്ത, നിത്യമായ അസ്തിത്വത്തിൽ തുടരുന്നുവെന്നാണ് പ്ലേറേറാ പഠിപ്പിക്കുന്നത്. പ്ലേറേറായെ സംബന്ധിച്ചിടത്തോളം ദേഹി അതിൽ തന്നെ നൈസർഗ്ഗികമായി അമർത്ത്യമാണ് . . . വി. പൗലോസാകട്ടെ അങ്ങനെ പഠിപ്പിക്കുകയോ പഠിപ്പിക്കുന്നതായി അവകാശപ്പെടുകയോ ചെയ്യുന്നില്ല.
“വെവ്വേറെ ഭാഗങ്ങളെന്ന നിലയിൽ സൈക്കീയുടെ അല്ലെങ്കിൽ ആത്മാവിന്റെ അമർത്ത്യതയിൽ അല്ല മറിച്ച് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ അനന്തര ഫലമെന്ന നിലയിൽ ദേഹി-ആത്മാവ് ശരീരത്തോടുകൂടിയ സംയുക്ത മമനുഷ്യന്റെ പുനരുത്ഥാനത്തിലാണ് പൗലോസിന് താൽപ്പര്യം. പുനരുത്ഥാനത്തിൽ ലഭിക്കുന്ന ശരീരത്തെപ്പററിയുള്ള പൗലോസിന്റെ ആശയം ശവക്കുഴിയിൽ നിന്നു പുനരുജ്ജീവിപ്പിക്കപ്പെടുന്ന ശരീരവുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നില്ല.
“പുനരുത്ഥാനത്തിൽ ലഭിക്കുന്ന ശരീരത്തെപ്പററിയുള്ള പൗലോസിന്റെ ആശയം ഒരു വ്യക്തിയുടെ ശാരീരികവും മാനസ്സികവുമായ എല്ലാ ഗുണങ്ങളോടും കൂടെ ആ വ്യക്തി മുഴുവനായി, അതേ വ്യക്തിയായി, ദൈവത്തിന്റെ ശക്തിയാൽ രൂപാന്തരപ്പെടുക, പുനർസൃഷ്ടിക്കപ്പെടുക, പുനഃസംഘടിപ്പിക്കപ്പെടുക എന്നതാണ് എന്നു പറയുകയായിരിക്കും കൂടുതൽ ശരി. നമ്മുടെ ഭാവി പുനരുത്ഥാനം നമ്മുടെ സ്വന്തം സ്വാഭാവിക സ്വത്ത് എന്ന നിലയിലല്ല മറിച്ച് ദൈവത്തിൽ നിന്നുള്ള രാജോചിതമായ ഒരു ദാനം എന്ന നിലയിലാണ് സംഭവിക്കുന്നത്.”
അതെ, അമർത്ത്യത എന്നത് മനുഷ്യർക്ക് ആർക്കും ജൻമനാ ലഭിച്ച ഒരു സ്വത്തല്ല. മറിച്ച്, അഭിഷിക്ത ക്രിസ്തീയ സഭയിലെ അംഗങ്ങളായിരിക്കുന്നവർക്ക് യഹോവയിൽ നിന്ന് യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന വിലമതിക്കാനാവാത്തതും കരുണാപൂർവ്വകവുമായ ഒരു ദാനമാണ്.—1 കൊരിന്ത്യർ 15:20, 57; ഫിലിപ്പ്യർ 3:14.
[9-ാം പേജിലെ ചിത്രം]
ഗ്രീക്ക് തത്വചിന്തകനായ പ്ലേറേറാ
[കടപ്പാട്]
Vatican Museum photograph