വിശ്വാസത്തിന് അനുകൂലമായ പ്രസ്താവങ്ങൾ
കഴിഞ്ഞ നൂററാണ്ട് അവസാനിച്ചപ്പോൾ, ശാസ്ത്രം, തത്ത്വചിന്ത, മതേതരത്വം എന്നിവക്ക് അനുകൂലമായ പ്രസ്താവങ്ങൾ ദൈവത്തിലും ബൈബിളിന്റെ നിശ്വസ്തതയിലുമുള്ള വിശ്വാസത്തിനു ക്ഷതമേൽപ്പിച്ചു.
പക്ഷേ, കേൾക്കാനുണ്ടായിരുന്ന പ്രസ്താവങ്ങൾ അവ മാത്രമായിരുന്നില്ല. നിരീശ്വരവാദത്തെക്കാൾ അധികം ദൈവത്തിലുള്ള വിശ്വാസത്തിന് അനുകൂലമായി ധാരാളം സംഗതികൾ പറയാനാവുമെന്ന് അനേകം ഗവേഷകർ മനസ്സിലാക്കി. ബൈബിൾ ദൈവത്തിന്റെ നിശ്വസ്തവചനമാണെന്നതിനുള്ള ധാരാളം തെളിവുകൾ വെളിപ്പെടുത്തുന്നവയുമായിരുന്നു അവരുടെ പഠനങ്ങൾ.
അതിൽ ഒരു പ്രമുഖ വ്യക്തിയായിരുന്നു സി. ററി. റസ്സൽ. 1886-ലെ ദ ഡിവൈൻ പ്ലാൻ ഓഫ് ദി എയ്ജെസ് എന്ന അദ്ദേഹത്തിന്റെ വാല്യം ദശലക്ഷങ്ങൾ വായിച്ചു. “ബുദ്ധിശക്തിയുള്ള പരമോന്നത സ്രഷ്ടാവിന്റെ അസ്തിത്വം തെളിയിക്കപ്പെട്ടു” എന്ന ശക്തമായ ഒരു അധ്യായം അതിലുണ്ടായിരുന്നു.
പിന്നീടുള്ള പതിററാണ്ടുകളിൽ, റസ്സൽ ദൈവത്തിലും ബൈബിളിലുമുള്ള വിശ്വാസത്തിന് അനുകൂലമായ ശക്തമായ കാരണങ്ങൾ നിരത്തുന്ന ലേഖനങ്ങളും ലഘുലേഖകളും പുസ്തകങ്ങളും രചിച്ചു. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി അവയെല്ലാം പ്രസിദ്ധീകരിച്ചു. അതിന്റെ രണ്ടാമത്തെ പ്രസിഡൻറായിരുന്ന ജെ. എഫ്. റതർഫോർഡ് പ്രസ്തുത വിശ്വാസത്തെ കൂടുതലായി പിന്തുണക്കുന്ന സൃഷ്ടി (1927, ഇംഗ്ലീഷ്) എന്ന പുസ്തകവും മററു കൃതികളും രചിക്കുകയുണ്ടായി.
ഈ വിഷയങ്ങളെ സംബന്ധിച്ചു കാലാനുസൃതം പുതുക്കിയ കൂടുതൽ വിവരങ്ങൾ ഈ സൊസൈററി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ ചിന്താപൂർവകമായ പരിഗണനക്കുവേണ്ടി അതു പ്രദാനം ചെയ്യാൻ യഹോവയുടെ സാക്ഷികൾക്കു കഴിയും.
നിങ്ങൾ കൂടുതലായ വിവരങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ, അല്ലെങ്കിൽ ആരെങ്കിലും നിങ്ങൾക്ക് ഒരു സൗജന്യ ഭവന ബൈബിളധ്യയനം നടത്തുന്നതിനു നിങ്ങളെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah. India-യിലേക്കോ 2-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.