നിങ്ങൾ നഷ്ടപ്പെടുത്തരുതാത്ത ഒരു സംഭവം
“എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” നമ്മുടെ സ്വർഗീയ പിതാവായ ദൈവത്തിൽനിന്നു വരുന്നു. (യാക്കോബ് 1:17) വീഴ്ചഭവിച്ച മനുഷ്യവർഗത്തിനു ദൈവം നൽകിയിട്ടുള്ള ഏറ്റവും വലിയ ദാനം തന്റെ ഏകജാത പുത്രനായ യേശുക്രിസ്തു മുഖാന്തരം അവരുടെ വീണ്ടെടുപ്പിനു വേണ്ടി ചെയ്തിരിക്കുന്ന കരുതലാണ്. നമ്മുടെ വീണ്ടെടുപ്പുകാരൻ എന്നനിലയിലുള്ള യേശുവിന്റെ മരണം, ഒരു പറുദീസാഭൂമിയിലെ നിത്യജീവൻ സാധ്യമാക്കിത്തീർക്കുന്നു. അവന്റെ മരണം സ്മാരകമായി ആഘോഷിക്കാൻ ലൂക്കൊസ് 22:19-ൽ നമ്മോടു കൽപ്പിച്ചിരിക്കുന്നു.
യേശുവിന്റെ കൽപ്പന അനുസരിക്കുന്നതിൽ തങ്ങളോടൊപ്പം ചേരാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ഊഷ്മളമായി ക്ഷണിക്കുന്നു. ബൈബിൾ ചാന്ദ്രിക കലണ്ടറിലെ നീസാൻ 14-നു തത്തുല്യമായ തീയതിയിൽ, അതായത് 1996 ഏപ്രിൽ 2 ചൊവ്വാഴ്ച, സൂര്യാസ്തമയശേഷമായിരിക്കും ഈ വാർഷികാഘോഷം നടക്കുന്നത്. മറക്കാതിരിക്കുന്നതിന് ഈ തീയതി കുറിച്ചിടുക. കൂടിവരുന്നതിനുള്ള കൃത്യസ്ഥലവും സമയവും നിങ്ങളോടു പറയാൻ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾക്കു കഴിയും.