‘മതസ്വാതന്ത്ര്യത്തിന് യഹോവയുടെ സാക്ഷികളോടു നന്ദി പറയുക’
“യഹോവയുടെ സാക്ഷികൾക്കു നേരെ വാതിൽ കൊട്ടിയടയ്ക്കുന്നതിനു മുമ്പായി, അവർ അനുഭവിച്ച ലജ്ജാകരമായ പീഡനത്തെയും അതുപോലെതന്നെ [അമേരിക്കൻ ഭരണഘടനയുടെ] പ്രഥമ ഭേദഗതിക്ക് അവർ നൽകിയ മഹത്തായ സംഭാവനയുടെ ഫലമായി നാമെല്ലാം ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തെയും കുറിച്ച് ഒന്ന് ചിന്തിക്കൂ” എന്ന് യുഎസ്എ ടുഡേ എന്ന വർത്തമാനപത്രത്തിൽ വന്ന ഒരു ലേഖനം പറയുന്നു. പതാക വന്ദിക്കാൻ വിസമ്മതിച്ചതിനാലും മറ്റു കാരണങ്ങളാലും 1940-കളിൽ ഉടനീളം ഐക്യനാടുകളിൽ യഹോവയുടെ സാക്ഷികൾ പീഡിപ്പിക്കപ്പെട്ടു.—പുറപ്പാടു 20:4, 5.
യഹോവയുടെ സാക്ഷികൾ ഉൾപ്പെട്ട ഏതാണ്ട് 30 കേസുകളാണ് 1938-നും 1943-നും ഇടയ്ക്കുള്ള 5 വർഷ കാലയളവിൽ യു.എസ്. സുപ്രീം കോടതിയുടെ മുമ്പാകെ വന്നത്. ആ ലേഖനം ഇങ്ങനെ പറയുന്നു: “പ്രഥമ ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെട്ട അടിസ്ഥാന പ്രശ്നങ്ങൾ സാക്ഷികൾ കൂടെക്കൂടെ ഉയർത്തിക്കൊണ്ടുവന്നതിനാൽ ‘പൗരസ്വാതന്ത്ര്യത്തോടു ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ നൽകുന്ന സഹായത്തിന്റെ പേരിൽ അവർക്കൊരു പാരിതോഷികം കൊടുക്കേണ്ടതാണ്’ എന്ന് ജസ്റ്റിസ് ഹാർലൻ ഫിസ്ക്ക് സ്റ്റോൺ എഴുതി.”
ഉപസംഹരിക്കുന്നതിനു മുമ്പായി ആ ലേഖനം ഇങ്ങനെ പ്രസ്താവിക്കുന്നു: “കൂടുതലായ [മത] സ്വാതന്ത്ര്യം ലഭിച്ചതിന് എല്ലാ മതങ്ങളും നന്ദി പറയേണ്ടത് യഹോവയുടെ സാക്ഷികളോടാണ്.”
[32-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
പശ്ചാത്തലം, കെട്ടിടം: Photo by Josh Mathes, Collection of the Supreme Court of the United States; ഇടത്ത് ഏറ്റവും താഴെ, ജഡ്ജിമാർ: Collection of the Supreme Court of the United States