വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w03 10/1 പേ. 8
  • “ഇതൊരു പുതിയ അറിവാണ്‌!”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഇതൊരു പുതിയ അറിവാണ്‌!”
  • 2003 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • മാതാ​പി​താ​ക്കളേ, യഹോ​വയെ സ്‌നേ​ഹി​ക്കാൻ മക്കളെ സഹായി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • മാതാപിതാക്കളേ, നിങ്ങളുടെ അമൂല്യ പൈതൃകം സംരക്ഷിക്കുക
    2005 വീക്ഷാഗോപുരം
  • ആത്മീയമായി കരുത്തുറ്റ ഒരു കുടുംബത്തെ വാർത്തെടുക്കൽ
    2001 വീക്ഷാഗോപുരം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2002 വീക്ഷാഗോപുരം
കൂടുതൽ കാണുക
2003 വീക്ഷാഗോപുരം
w03 10/1 പേ. 8

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

“ഇതൊരു പുതിയ അറിവാണ്‌!”

പോളണ്ടിലെ യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകയായ ഡൊറോത്ത, തന്റെ 14 വയസ്സുള്ള മകനോടൊപ്പം അവന്റെ സ്‌കൂളിലെ ക്ലിനിക്കിൽ ക്രമമായി നടക്കാറുള്ള ആരോഗ്യ പരിശോധനയ്‌ക്കു പോയി. മകൻ വീട്ടിൽ എന്തൊക്കെ ജോലി ചെയ്യുമെന്നു പരിശോധനാ സമയത്ത്‌ ഡോക്ടർ യാനീന,a ഡൊറോത്തയോടു ചോദിച്ചു.

“എനിക്കു ജോലി ചെയ്യാൻ വയ്യാത്തപ്പോൾ, ഞങ്ങളുടെ കുടുംബത്തിലെ ആറുപേർക്കും ഭക്ഷണം ഉണ്ടാക്കുന്നത്‌ ഇവനാണ്‌.” ഡൊറോത്ത മറുപടി പറഞ്ഞു. “മാത്രമല്ല, അവൻ വീടു വൃത്തിയാക്കുകയും വീടിനോടു ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികളിൽ സഹായിക്കുകയും ചെയ്യും. കൂടാതെ അവനു വായന ഇഷ്ടമാണ്‌, പഠിക്കാനും മിടുക്കനാണ്‌.”

“അത്‌ ഏതായാലും അതിശയം തന്നെ,” യാനീന പറഞ്ഞു. “ഞാൻ ഇവിടെ 12 വർഷമായി ജോലിചെയ്യുന്നു. ഇതുപോലൊന്നു ഞാൻ ഇതുവരെ കേട്ടിട്ടില്ല,” അവർ കൂട്ടിച്ചേർത്തു.

ഇത്‌ സാക്ഷ്യം നൽകാൻ പറ്റിയ അവസരമാണെന്നു തിരിച്ചറിഞ്ഞ ഡൊറോത്ത ഇപ്രകാരം പറഞ്ഞു: “ഇന്ന്‌ അനേകം മാതാപിതാക്കളും തങ്ങളുടെ മക്കളെ ഉചിതമായ വിധത്തിൽ പരിശീലിപ്പിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്‌. അതുകൊണ്ടാണ്‌ അവരുടെ മക്കൾക്ക്‌ മിക്കപ്പോഴും ആത്മാഭിമാനക്കുറവു തോന്നുന്നത്‌.”

“നിങ്ങൾക്ക്‌ ഇതെല്ലാം എങ്ങനെ അറിയാം?” യാനീന ചോദിച്ചു. “മാതാപിതാക്കളിൽ മിക്കവർക്കും ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച്‌ അറിയില്ല.”

“ഇത്തരം വിവരങ്ങളുടെ ഒരു അമൂല്യ ഭണ്ഡാരമാണ്‌ ബൈബിൾ,” ഡൊറോത്ത പറഞ്ഞു. “ഉദാഹരണത്തിന്‌, നമ്മുടെ കുട്ടികളെ പഠിപ്പിക്കണമെങ്കിൽ ആദ്യം നാം പഠിച്ചിരിക്കണം എന്ന്‌ ആവർത്തനപുസ്‌തകം 6:​6-9 പറയുന്നു. നമ്മുടെ കുട്ടികളിൽ ഉൾനടാൻ ആഗ്രഹിക്കുന്ന മൂല്യങ്ങൾ നാം ആദ്യം നമ്മുടെതന്നെ ഹൃദയത്തിലും മനസ്സിലും നട്ടുവളർത്തേണ്ടതല്ലേ?”

“ഹൊ! ഇതു തികച്ചും അതിശയംതന്നെ,” യാനീന പറഞ്ഞു. തന്റെ കുട്ടികളെ വളർത്തിക്കൊണ്ടുവരാനും അവരെ പഠിപ്പിക്കാനും ബൈബിൾ സഹായകമായത്‌ എങ്ങനെയെന്ന്‌ അവർ ഡൊറോത്തയോടു ചോദിച്ചു.

“എല്ലാ ആഴ്‌ചയിലും ഞങ്ങൾ മക്കളോടൊപ്പം ബൈബിൾ പഠിക്കുന്നു,” ഡൊറോത്ത പറഞ്ഞു. “യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളുംb എന്ന പുസ്‌തകമാണ്‌ ഞങ്ങൾ അതിനുവേണ്ടി ഉപയോഗിക്കുന്നത്‌.” എന്നിട്ട്‌ അവൾ ആ പുസ്‌തകത്തെ കുറിച്ചു വർണിക്കാൻ തുടങ്ങി. അതിൽ ചർച്ച ചെയ്യുന്ന ചില വിഷയങ്ങളെ കുറിച്ചും പറഞ്ഞു.

“ഇതൊരു പുതിയ അറിവാണ്‌!” യാനീന ആശ്ചര്യത്തോടെ പറഞ്ഞു. “എനിക്ക്‌ ആ പുസ്‌തകം ഒന്നു കാണാൻ കഴിയുമോ?”

ഒരു മണിക്കൂറിനു ശേഷം ഡൊറോത്ത ആ പുസ്‌തകവുമായി മടങ്ങിച്ചെന്നു.

“നിങ്ങൾ ഏതു മതത്തിൽപ്പെട്ടവരാണ്‌?” പുസ്‌തകം പരിശോധിച്ചുകൊണ്ടിരിക്കെ യാനീന തിരക്കി.

“ഞാൻ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളാണ്‌.”

“മറ്റു മതവിശ്വാസങ്ങളിൽ പെട്ടവരോട്‌ യഹോവയുടെ സാക്ഷികൾ എങ്ങനെയാണ്‌ ഇടപെടുന്നത്‌?”

“ഞാൻ നിങ്ങളോട്‌ ഇടപെട്ടതുപോലെതന്നെ​—⁠ആദരവോടുകൂടി,” ഡൊറോത്ത മറുപടി പറഞ്ഞു. എന്നിട്ട്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “തീർച്ചയായും, അവർ ബൈബിളിലെ സത്യം അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”

“ഇത്രയും സംസാരിച്ചപ്പോൾത്തന്നെ എനിക്കു വളരെ സന്തോഷം തോന്നുന്നു,” യാനീന സമ്മതിച്ചുപറഞ്ഞു.

സന്ദർശനത്തിന്റെ ഒടുവിൽ, ബൈബിൾ വായിക്കാൻ ഡൊറോത്ത യാനീനയെ പ്രോത്സാഹിപ്പിച്ചു. “അതു നിങ്ങളുടെ ജീവിതത്തിന്‌ അർഥം പകരുകയും നിങ്ങളുടെ ജോലിയിൽ സഹായിക്കുകയും ചെയ്യും.”

“അങ്ങനെ ചെയ്യാൻ നിങ്ങൾ എന്നെ ശരിക്കും പ്രചോദിപ്പിച്ചുകഴിഞ്ഞു,” യാനീന സമ്മതിച്ചു.

നയവും നിശ്ചയദാർഢ്യവും കൊണ്ട്‌ ക്ലിനിക്കിലേക്കുള്ള പതിവു സന്ദർശനത്തെ ഡൊറോത്ത മികച്ച സാക്ഷ്യം നൽകാനുള്ള ഒരു അവസരമാക്കി മാറ്റി.​—⁠1 പത്രൊസ്‌ 3:⁠15.

[അടിക്കുറിപ്പുകൾ]

a യഥാർഥ പേരല്ല.

b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക