വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w05 7/1 പേ. 32
  • “ഇതോടെ തീർന്നു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഇതോടെ തീർന്നു”
  • 2005 വീക്ഷാഗോപുരം
2005 വീക്ഷാഗോപുരം
w05 7/1 പേ. 32

“ഇതോടെ തീർന്നു”

യഹോവയുടെ സാക്ഷികളുടെ 2002-ലെ ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിന്റെ ഉത്തരമപശ്ചിമ ഭാഗത്തു സ്ഥിതിചെയ്യുന്ന ബാൻഡാക്ക എന്ന നഗരത്തിൽവെച്ചു നടന്നു. ആ സന്ദർഭത്തിൽ, ലിംഗാല ഭാഷയിൽ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം പ്രകാശനം ചെയ്‌തു. സന്തോഷഭരിതരായ സദസ്യർ അക്ഷരാർഥത്തിൽ തുള്ളിച്ചാടി. ചിലരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പിന്നീട്‌, ആ പുതിയ ബൈബിൾ കൺകുളിർക്കെ കാണാനായി ആളുകൾ സ്റ്റേജിലേക്കു കുതിച്ചു. “ബാസൂക്കി, ബാസാംബ്‌വി” എന്ന്‌ അവർ ആർത്തുവിളിച്ചു. “ഇതോടെ തീർന്നു! ഇനി അവർക്കു തല ഉയർത്തി നടക്കാനാവില്ല!” എന്നായിരുന്നു അതിനാൽ അവർ അർഥമാക്കിയത്‌.

സദസ്യരെ അത്രയ്‌ക്കും ആവേശഭരിതരാക്കിയത്‌ എന്തായിരുന്നു? അവർ പറഞ്ഞതിന്റെ അർഥം എന്തായിരുന്നു? ബാൻഡാക്കയുടെ ചില ഭാഗങ്ങളിൽ യഹോവയുടെ സാക്ഷികൾക്കു ലിംഗാല ഭാഷയിൽ ബൈബിൾ ലഭിച്ചിരുന്നില്ല. അവ സാക്ഷികൾക്കു വിൽക്കാൻ ക്രൈസ്‌തവസഭകൾ തയ്യാറല്ലായിരുന്നു എന്നതുതന്നെ കാരണം. അതുകൊണ്ട്‌ വേറെ ആരെങ്കിലും വഴിയാണ്‌ അവർ ബൈബിൾ വാങ്ങിയിരുന്നത്‌. എന്നാൽ തങ്ങൾക്കു ബൈബിൾ ലഭിക്കുന്നതിനു തടയിടാൻ ഇനി സഭകൾക്കു കഴിയില്ലല്ലോ എന്ന ചിന്ത ഇപ്പോൾ അവർക്ക്‌ എന്തെന്നില്ലാത്ത സന്തോഷം പ്രദാനംചെയ്‌തു.

ഈ പുതിയ ഭാഷാന്തരം യഹോവയുടെ സാക്ഷികൾക്കു മാത്രമല്ല, പൊതുജനത്തിനും പ്രയോജനം ചെയ്യും. കൺവെൻഷൻ പരിപാടികൾ ഉച്ചഭാഷണിയിലൂടെ സ്വന്തം വീട്ടിലിരുന്നുതന്നെ കേൾക്കാനിടയായ ഒരു വ്യക്തി യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ ഇങ്ങനെ എഴുതി: “ഈ ബൈബിൾ പ്രകാശനം ചെയ്‌തതിൽ എനിക്കു വളരെ സന്തോഷമുണ്ട്‌. പല കാര്യങ്ങൾ സംബന്ധിച്ചും അതു ഞങ്ങളെ പ്രബുദ്ധരാക്കും. ഞാൻ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാൾ അല്ലെങ്കിലും, നിങ്ങളുടെ ഈ പുതിയ ബൈബിളിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.”

വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ സമ്പൂർണ പ്രതികൾ 33 ഭാഷകളിലും ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ മാത്രമായി ലിംഗാല ഉൾപ്പെടെ 19 ഭാഷകളിലും ഇപ്പോൾ ലഭ്യമാണ്‌. ഈ അത്യുത്തമ ഭാഷാന്തരത്തിന്റെ ഒരു പ്രതി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നപക്ഷം ദയവായി യഹോവയുടെ സാക്ഷികളിൽ ഒരാളോടു ചോദിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക