വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w07 1/15 പേ. 32
  • നൂറ്റഞ്ചിലും നൂറുമേനി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നൂറ്റഞ്ചിലും നൂറുമേനി
  • 2007 വീക്ഷാഗോപുരം
2007 വീക്ഷാഗോപുരം
w07 1/15 പേ. 32

നൂറ്റഞ്ചിലും നൂറുമേനി

എലിൻ മുത്തശ്ശിക്ക്‌ വയസ്സ്‌ 105. അടുത്തയിടെ സ്വീഡനിൽ, 105-ഓ അതിലധികമോ വയസ്സുള്ളവരുടെ പട്ടികയിൽ പേരുവന്ന 60 പേരിൽ ഒരാളാണ്‌ അവർ. ഒരു വൃദ്ധസദനത്തിലാണു താമസം. എങ്കിലും 60-ലേറെ വർഷം മുമ്പ്‌ താൻ തിരഞ്ഞെടുത്ത ആ പാതയിൽ അവർ ഇന്നും ഉത്സാഹത്തോടെ മുന്നേറുന്നു, യഹോവയുടെ ഒരു സജീവ സാക്ഷിയായി പ്രവർത്തിച്ചുകൊണ്ട്‌.

പ്രസംഗപ്രവർത്തനത്തിൽ എലിൻ അപ്പൊസ്‌തലനായ പൗലൊസിന്റെ മാതൃകയാണ്‌ പിൻപറ്റുന്നത്‌. വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ പൗലൊസ്‌, തന്നെ കാണാൻ വന്ന എല്ലാവരോടും പ്രസംഗിച്ചു. (പ്രവൃത്തികൾ 28:16, 30, 31) അതുതന്നെയാണ്‌ എലിനും ചെയ്യുന്നത്‌​—⁠ശുചീകരണത്തിന്‌ എത്തുന്നവർ, മുടിവെട്ടുന്നവർ, ഡോക്ടർമാർ, നഴ്‌സുമാർ, ദന്തഡോക്ടർമാർ എന്നിങ്ങനെ ആരൊക്കെ അവിടെ വരുന്നുവോ അവരുമായെല്ലാം ബൈബിളിൽനിന്നുള്ള സുവാർത്ത പങ്കുവെക്കുന്നു. ഇടയ്‌ക്കൊക്കെ എലിന്റെ സഭയിലെ സഹവിശ്വാസികൾ തങ്ങളുടെ ബൈബിൾ വിദ്യാർഥികളെയും കൂട്ടി എലിനെ പോയി കാണാറുണ്ട്‌, അങ്ങനെ അറിവും അനുഭവപരിചയവും തുളുമ്പുന്ന ആ നിറകുടത്തിൽനിന്ന്‌ അവരും പ്രയോജനം നേടുന്നു.

എലിന്റെ സഭയിലെ അംഗങ്ങൾ അവരുടെ പ്രസന്നതയിലും ജിജ്ഞാസയിലും വിസ്‌മയംകൊള്ളാറുണ്ട്‌. ഒരു സഹസാക്ഷി പറയുന്നു: “യോഗങ്ങൾക്കു പോകാൻ സാധിക്കുന്നില്ലെങ്കിലും സഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനും ഓർത്തിരിക്കാനുമുള്ള അവരുടെ പ്രാപ്‌തി അപാരംതന്നെ. സഭയിലുള്ള മുഴുവൻ കുട്ടികളുടെയും പുതുതായി സഹവസിക്കുന്നവരുടെപോലും പേരുകൾ നല്ല ഓർമയാണ്‌.” എലിന്റെ അതിഥിപ്രിയവും നർമബോധവും ജീവിതത്തെക്കുറിച്ചുള്ള ശുഭാപ്‌തിവിശ്വാസവും ഏറെ പ്രസിദ്ധമാണ്‌.

സന്തോഷം നിലനിറുത്താനും ഉദ്ദേശ്യപൂർണമായ ഒരു ജീവിതം നയിക്കാനും എലിനെ സഹായിക്കുന്നതെന്താണ്‌? യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന ചെറുപുസ്‌തകത്തിൽനിന്ന്‌ ദിവസവും അവർ ഒരു തിരുവെഴുത്തു വായിക്കുന്നു. ഒരു ഭൂതക്കണ്ണാടിയുടെ സഹായത്തോടെ അവർ നിത്യേന ബൈബിളിൽനിന്നും ഒരു ഭാഗം വായിക്കാറുണ്ട്‌. യഹോവയുടെ സാക്ഷികളുടെ വാരന്തോറുമുള്ള യോഗത്തിനായി എലിൻ തയ്യാറാകുന്നു. ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനാൽ യോഗങ്ങൾക്ക്‌ ഹാജരാകാൻ കഴിയുന്നില്ലെങ്കിലും പരിപാടികൾ റെക്കോർഡ്‌ ചെയ്‌തത്‌ അവർ കേൾക്കുന്നു. പ്രായഭേദമന്യേ നമുക്കും സംതൃപ്‌തവും ഉദ്ദേശ്യപൂർണവുമായ ഒരു ജീവിതം നയിക്കാനാകും, ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും ക്രമമായി വായിക്കുകയും യോഗങ്ങൾ മുടക്കാതിരിക്കുകയും ചെയ്‌തുകൊണ്ട്‌.​—⁠സങ്കീർത്തനം 1:2; എബ്രായർ 10:24, 25.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക