വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w07 9/1 പേ. 32
  • ദൈവനാമം റഷ്യൻ സംഗീതത്തിൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവനാമം റഷ്യൻ സംഗീതത്തിൽ
  • 2007 വീക്ഷാഗോപുരം
2007 വീക്ഷാഗോപുരം
w07 9/1 പേ. 32

ദൈവനാമം റഷ്യൻ സംഗീതത്തിൽ

പ്രശസ്‌തനായ റഷ്യൻ ഗാനരചയിതാവ്‌ മോഡസ്റ്റ്‌ മുസോർഗ്‌സ്‌കി ബൈബിൾനാടുകളിൽ നടന്ന ഒരു കഥ പ്രമേയമാക്കി 1877-ൽ ഒരു സംഗീത ശിൽപ്പം പുറത്തിറക്കി. “ഞാനൊരു ബൈബിൾരംഗത്തെക്കുറിച്ച്‌ എഴുതി, ജീസസ്‌ നേവിനസ്‌ [യോശുവ] എന്ന പേരിൽ. മുഴുവനും ബൈബിളിനെ ആധാരമാക്കിയുള്ളതാണ്‌. കാനാനിലൂടെയുള്ള നേവിനസിന്റെ വിജയഭേരിയുടെ പാതപോലും” എന്ന്‌ ഒരു സുഹൃത്തിന്‌ അയച്ച കത്തിൽ അദ്ദേഹം പറയുകയുണ്ടായി. “സൻഹേരീബിന്റെ പതനം” ഉൾപ്പെടെയുള്ള മറ്റു രചനകളിലും അദ്ദേഹം ബൈബിൾപ്രമേയങ്ങളും കഥാപാത്രങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌.

‘ജീസസ്‌ നേവിനസിലും’ “സൻഹേരീബിന്റെ പതനം” എന്ന രചനയുടെ 1874-ലെ പതിപ്പിലും മുസോർഗ്‌സ്‌കി ദൈവനാമത്തിന്റെ റഷ്യൻ ഉച്ചാരണം ഉപയോഗിച്ച്‌ ദൈവത്തെ പരാമർശിക്കുന്നുണ്ട്‌. എബ്രായ തിരുവെഴുത്തുകളിൽ ദിവ്യനാമത്തെ കുറിക്കാനായി יהוה (യ്‌ഹ്‌വ്‌ഹ്‌) എന്ന നാലു വ്യഞ്‌ജനങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. ഏതാണ്ട്‌ 7,000 പ്രാവശ്യം അതു കാണാനാകും.

ബൈബിളിൽ പറഞ്ഞിരിക്കുന്ന യഹോവയെന്ന ദൈവനാമം 20-ാം നൂറ്റാണ്ട്‌ പിറക്കുംമുമ്പേ റഷ്യൻ ജനതയ്‌ക്കു പരിചിതമായിരുന്നു എന്നാണ്‌ മുസോർഗ്‌സ്‌കിയുടെ ഈ രചനകൾ വ്യക്തമാക്കുന്നത്‌. അത്‌ തികച്ചും അനുയോജ്യമാണ്‌; കാരണം “ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു” എന്ന്‌ യഹോവതന്നെ മോശെയോടു പറഞ്ഞിട്ടുണ്ട്‌.—പുറപ്പാടു 3:15.

[32-ാം പേജിലെ ചിത്രം]

മുസോർഗ്‌സ്‌കിയുടെ രചന സൂക്ഷിച്ചിരിക്കുന്ന 1913-ലെ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗ്‌ സംഗീത വിദ്യാലയം

[32-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

സംഗീതം: The Scientific Music Library of the Saint-Petersburg State Conservatory named after N.A. Rimsky-Korsakov; തെരുവ്‌: National Library of Russia, St. Petersburg

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക