വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w13 7/1 പേ. 12-15
  • കുറ്റവാളിയിൽനിന്ന്‌ ഒരു പാഠം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കുറ്റവാളിയിൽനിന്ന്‌ ഒരു പാഠം
  • 2013 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • “നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • ഉയിർപ്പിക്കപ്പെടുന്നത്‌ ആർ? എവിടേക്ക്‌?
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • “ഇനി പറുദീ​സ​യിൽ കാണാം!”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • “നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും”
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
കൂടുതൽ കാണുക
2013 വീക്ഷാഗോപുരം
w13 7/1 പേ. 12-15
[12-ാം പേജിലെ ചിത്രം]

മക്കളെ പഠിപ്പിക്കാൻ

കുറ്റവാളിയിൽനിന്ന്‌ ഒരു പാഠം

ചിത്രത്തിൽ നിങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ, യേശു സംസാരിച്ചുകൊണ്ടിരിക്കുന്ന ആ കുറ്റവാളിയിൽനിന്നാണു നാം പാഠം പഠിക്കാൻ പോകുന്നത്‌. താൻ ചെയ്‌ത തെറ്റുകളെ ഓർത്ത്‌ ആ കുറ്റവാളിക്കു വളരെ വിഷമം തോന്നുന്നു. അവൻ യേശുവിനോട്‌ അപേക്ഷിക്കുന്നു: “നീ നിന്റെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ.” ഇപ്പോൾ, ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ യേശു അവനോടു മറുപടി പറയുന്നു. യേശു എന്താണു പറയുന്നതെന്നു നിങ്ങൾക്കറിയാമോ?—a “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു: നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും,” യേശു അവന്‌ ഉറപ്പു കൊടുത്തു.

[13-ാം പേജിലെ ചിത്രം]

ആ പറുദീസ എങ്ങനെയുള്ളതായിരിക്കും എന്നാണു നിങ്ങൾക്കു തോന്നുന്നത്‌?— ഉത്തരം കണ്ടുപിടിക്കാൻ ആദ്യമനുഷ്യരായ ആദാമിനും ഹവ്വയ്‌ക്കും വേണ്ടി ദൈവം ഉണ്ടാക്കിയ പറുദീസയെക്കുറിച്ചു നമുക്കു ചിന്തിക്കാം. എവിടെയായിരുന്നു ആ പറുദീസ? സ്വർഗത്തിലോ അതോ ഭൂമിയിലോ?—

ഭൂമിയിൽ എന്നാണു നിങ്ങളുടെ ഉത്തരമെങ്കിൽ അതു ശരിയാണ്‌. ആ കുറ്റവാളി “പറുദീസയിൽ” ഉണ്ടായിരിക്കും എന്നതിന്റെ അർഥം ഭൂമി ഒരു പറുദീസയായിത്തീരുമ്പോൾ അയാൾ അവിടെ ജീവിക്കും എന്നാണ്‌. ആ പറുദീസ എങ്ങനെയായിരിക്കും?— നമുക്കു നോക്കാം.

ആദ്യമനുഷ്യജോഡിയായ ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചശേഷം ദൈവം അവരെ ഭൂമിയിലെ പറുദീസയിൽ ആക്കി എന്നു ബൈബിൾ പറയുന്നു. ‘ഏദെനിലെ തോട്ടം’ എന്നാണ്‌ അത്‌ അറിയപ്പെട്ടിരുന്നത്‌. ‘ഏദെനിലെ തോട്ടം’ എത്ര മനോഹരമായിരുന്നെന്നു നിങ്ങൾക്കു സങ്കല്‌പിക്കാനാകുമോ?— ഇന്നു ജീവിച്ചിരിക്കുന്ന ആരും കണ്ടിട്ടില്ലാത്തത്ര പ്രശാന്തവും മനോഹരവുമായ ഒരു താമസസ്ഥലമായിരുന്നു അതെന്നു തീർച്ച!

നിങ്ങൾക്ക്‌ എന്തു തോന്നുന്നു? തന്റെ തെറ്റുകൾ ഓർത്തു ദുഃഖിച്ച ആ കുറ്റവാളിക്കൊപ്പം യേശുവും ഭൂമിയിലുണ്ടായിരിക്കുമോ?— ഇല്ല. യേശു സ്വർഗത്തിലിരുന്നു രാജാവെന്ന നിലയിൽ പറുദീസാഭൂമിയെ ഭരിക്കുകയായിരിക്കും. അങ്ങനെയെങ്കിൽ, ആ കുറ്റവാളിയോടൊപ്പം യേശുവും ഉണ്ടായിരിക്കും എന്നു പറഞ്ഞതോ? അതിന്റെ അർഥം, യേശു അവനെ മരിച്ചവരുടെ ഇടയിൽനിന്ന്‌ ഉയിർപ്പിക്കുകയും അവന്റെ എല്ലാ ആവശ്യങ്ങളും തൃപ്‌തിപ്പെടുത്തുകയും ചെയ്യും എന്നാണ്‌. എന്നാൽ കുറ്റവാളിയായിരുന്ന ഒരാളെ പറുദീസയിൽ ജീവിക്കാൻ യേശു അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌?— നമുക്ക്‌ നോക്കാം.

[13-ാം പേജിലെ ചിത്രം]

ഈ കുറ്റവാളി വളരെ മോശമായ കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്‌ എന്നതു ശരിയാണ്‌. എന്നാൽ ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ള കോടിക്കണക്കിന്‌ ആളുകളും ഇതുപോലെ ചെയ്‌തിട്ടുണ്ട്‌. അവരിൽ ഭൂരിഭാഗവും മോശമായ കാര്യങ്ങൾ ചെയ്‌തതിന്റെ കാരണം, യഹോവയെക്കുറിച്ചു പഠിക്കാനോ അവൻ തങ്ങളിൽനിന്ന്‌ ആവശ്യപ്പെടുന്നത്‌ എന്താണെന്നു മനസ്സിലാക്കാനോ അവസരം ലഭിക്കാഞ്ഞതുകൊണ്ടാണ്‌.

[15-ാം പേജിലെ ചിത്രം]

അങ്ങനെയുള്ള ആളുകളും, യേശു സ്‌തംഭത്തിൽ കിടക്കുമ്പോൾ സംസാരിച്ച ആ കുറ്റവാളിയും പറുദീസയാക്കപ്പെട്ട ഭൂമിയിൽ പുനരുത്ഥാനത്തിലൂടെ ജീവനിലേക്കു വരും. അവിടെ, ദൈവത്തിന്റെ ഇഷ്ടം എന്താണെന്ന്‌ അവരെ പഠിപ്പിക്കും. യഹോവയെ സ്‌നേഹിക്കുന്നുവെന്ന്‌ അവർക്ക്‌ അപ്പോൾ തെളിയിക്കാൻ സാധിക്കും.

അവർക്ക്‌ അത്‌ എങ്ങനെ തെളിയിക്കാൻ സാധിക്കും?— അവർ എന്തു ചെയ്യാനാണോ ദൈവം ആഗ്രഹിക്കുന്നത്‌, അതു ചെയ്‌തുകൊണ്ട്‌. യഹോവയെ സ്‌നേഹിക്കുകയും പരസ്‌പരം സ്‌നേഹം പ്രകടമാക്കുകയും ചെയ്യുന്ന ആളുകളോടൊപ്പം പറുദീസാഭൂമിയിൽ ജീവിക്കുന്നത്‌ എത്ര ആനന്ദകരമായിരിക്കും! ▪ (w13-E 06/01)

നിങ്ങളുടെ ബൈബിളിൽനിന്നു വായിക്കുക

  • ലൂക്കോസ്‌ 23:32-43

  • ഉല്‌പത്തി 2:7-9

  • വെളിപാട്‌ 21:3-5

a നിങ്ങൾ കുട്ടിക്കു വായിച്ചുകൊടുക്കുകയാണെങ്കിൽ ചോദ്യചിഹ്നത്തിനു ശേഷം നെടുവര വരുന്നിടത്തു നിറുത്താൻ ഓർമിക്കുക. എന്നിട്ട്‌, അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക