ഉള്ളടക്കം
2016 ജനുവരി
© 2016 Watch Tower Bible and Tract Society of Pennsylvania
3 ആത്മാർപ്പണത്തിന്റെ മാതൃകകൾ —ഓഷ്യാനിയ
ആഴ്ച: 2016 ഫെബ്രുവരി 29–മാർച്ച് 6
7 ‘നിങ്ങളുടെ സഹോദരസ്നേഹം നിലനിറുത്താൻ’ ദൃഢചിത്തരായിരിക്കുക!
2016-ലെ നമ്മുടെ വാർഷികവാക്യം ഏതാണ്? വർഷത്തിലുടനീളം ഈ വാക്യം കാണുമ്പോൾ നമ്മൾ എന്തിനെക്കുറിച്ച് ചിന്തിക്കണം? വാർഷിക വാക്യത്തിൽനിന്ന് നമുക്ക് എങ്ങനെ പൂർണപ്രയോജനം നേടാൻ കഴിയും എന്ന് ഈ ലേഖനം കാണിച്ചുതരുന്നു.
ആഴ്ച: 2016 മാർച്ച് 7-13
12 ദൈവത്തിന്റെ “അവർണനീയമായ ദാന”ത്താൽ പ്രചോദിതരാകുക
പൗലോസിന്റെ വാക്കുകളിൽ പറഞ്ഞാൽ, യഹോവ നമുക്കു “അവർണനീയമായ ദാനം” തന്നിരിക്കുന്നു. (2 കൊരി. 9:15) എന്താണ് ആ ദാനം? ക്രിസ്തുയേശുവിന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരാനും സഹോദരങ്ങളെ സ്നേഹിക്കാനും മറ്റുള്ളവരോട് ഹൃദയപൂർവം ക്ഷമിക്കാനും ആ ദാനം നമ്മളെ എങ്ങനെയാണ് നിർബന്ധിക്കുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും സ്മാരകകാലത്ത് നമുക്കു ചെയ്യാൻ കഴിയുന്ന പ്രായോഗിക കാര്യങ്ങളും നമ്മൾ ചർച്ച ചെയ്യും.
ആഴ്ച: 2016 മാർച്ച് 14-20
17 ആത്മാവു നമ്മുടെ ആത്മാവിനോട് സാക്ഷ്യം പറയുന്നു
ആഴ്ച: 2016 മാർച്ച് 21-27
22 “ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു”
എങ്ങനെയാണ് ഒരു വ്യക്തിക്ക് സ്വർഗീയവിളിയുണ്ടെന്ന് തിരിച്ചറിയുന്നത്? അഭിഷിക്തനായിരിക്കുക എന്നത് ഒരു വ്യക്തിക്ക് എന്തർഥമാക്കുന്നു? ഈ ലേഖനങ്ങൾ ഈ കാര്യങ്ങൾ ചർച്ച ചെയ്യും. കൂടാതെ അഭിഷിക്തർക്ക് തങ്ങളെക്കുറിച്ച് തന്നെ എന്ത് വീക്ഷണമുണ്ടായിരിക്കണമെന്നും ചിഹ്നങ്ങളിൽ പങ്കുപറ്റുന്നവരുടെ ലോകവ്യാപകമായുള്ള എണ്ണത്തിൽ ഉണ്ടാകുന്ന വർധനവിനെ നമ്മൾ എങ്ങനെ കാണണമെന്നും നമ്മൾ പരിചിന്തിക്കും.
ആഴ്ച: 2016 മാർച്ച് 28–ഏപ്രിൽ 3
28 ദൈവത്തോടുകൂടെ വേല ചെയ്യുന്നത് സന്തോഷത്തിനുള്ള കാരണം
പുരാതനകാലം മുതൽ, തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാനായി തന്നോടൊപ്പം പ്രവർത്തിക്കാൻ യഹോവ പലരെയും ക്ഷണിച്ചിട്ടുണ്ട്. ഒരു ആഗോളസാക്ഷ്യം കൊടുക്കണം എന്നതാണ് യഹോവയുടെ ഉദ്ദേശ്യം. ആ വേലയിൽ ഒരു പങ്കുണ്ടായിരിക്കാൻ നമ്മളെയും ക്ഷണിച്ചിരിക്കുന്നു. ദൈവത്തിന്റെ കൂട്ടുവേലക്കാരായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഈ ലേഖനം ചർച്ച ചെയ്യുന്നു.
പുറംതാളിലെ ചിത്രം:
മഡഗാസ്കർ
മഡഗാസ്കറിൽ, മൊറണ്ടാവയിലുള്ള ബെയോബാബിലെ ഒറ്റയടിപ്പാതയിൽ മുൻനിരസേവകരിലൊരാൾ ഒരു കാളവണ്ടിക്കാരനുമായി ബൈബിൾ ഭാഗം പങ്കുവെക്കുന്നു.
പ്രചാരകർ
29,963
ബൈബിൾപഠനങ്ങൾ
77,984
സ്മാരകഹാജർ