ഉള്ളടക്കം
3 ആത്മാർപ്പണത്തിന്റെ മാതൃകകൾ —ഘാന
ആഴ്ച: 2016 ആഗസ്റ്റ് 29–സെപ്റ്റംബർ 4
7 ദൈവരാജ്യം അന്വേഷിക്കുക, വസ്തുവകകളല്ല
വസ്തുവകകളല്ല, ‘ഒന്നാമത് രാജ്യം അന്വേഷിക്കാൻ’ യേശു നമ്മളെ പഠിപ്പിച്ചു. വസ്തുവകകൾ വാരിക്കൂട്ടാനുള്ള ശ്രമം ഉപേക്ഷിച്ച് ജീവിതം ലളിതമാക്കാനും അങ്ങനെ കൂടുതൽ പ്രധാനപ്പെട്ട ആത്മീയകാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കാനും എങ്ങനെ കഴിയും? ഗിരിപ്രഭാഷണത്തിന്റെ ഭാഗമായ മത്തായി 6:25-34-ലെ യേശുവിന്റെ പ്രോത്സാഹനം പകരുന്ന വാക്കുകൾ നമുക്കു പരിചിന്തിക്കാം.
ആഴ്ച: 2016 സെപ്റ്റംബർ 5-11
13 നമ്മൾ ‘സദാ ജാഗരൂകരായിരിക്കേണ്ടത്’ എന്തുകൊണ്ട്?
“സദാ ജാഗരൂകരായിരിക്കുവിൻ” എന്ന യേശുവിന്റെ ഉപദേശം ക്രിസ്ത്യാനികളായ നമ്മൾ ഈ അന്ത്യകാലത്ത് ഗൗരവമായി എടുക്കേണ്ടതുണ്ട്. (മത്താ. 24:42) യേശുവിന്റെ വരവിനായി കാത്തിരിക്കുന്ന നമ്മൾ, നമ്മുടെ ശ്രദ്ധ തെറ്റിച്ചേക്കാവുന്ന കാര്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. ശ്രദ്ധ പതറാതെ ജാഗരൂകരായിരിക്കാൻ എങ്ങനെ കഴിയുമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.
18 “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും”
ആഴ്ച: 2016 സെപ്റ്റംബർ 12-18
21 ദൈവകൃപയ്ക്കായി നന്ദിയുള്ളവർ
ആഴ്ച: 2016 സെപ്റ്റംബർ 19-25
26 കൃപയെക്കുറിച്ചുള്ള സുവിശേഷം വ്യാപിപ്പിക്കുക
യഹോവയുടെ കൃപ നമുക്കു പ്രയോജനം ചെയ്യുന്ന പലവിധങ്ങളെക്കുറിച്ച് ഈ രണ്ടു ലേഖനങ്ങളിലൂടെ നമ്മൾ പഠിക്കും. ദൈവകൃപയിൽനിന്ന് എങ്ങനെ പ്രയോജനം നേടാമെന്ന് ആളുകൾക്കു വിശദീകരിച്ചുകൊടുത്തുകൊണ്ട് യഹോവയുടെ കൃപയോടു നന്ദി കാണിക്കാനും ഈ ലേഖനങ്ങൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു.