ഉള്ളടക്കം
3 ജീവിതകഥ—യഹോവ പറയുന്നതുപോലെ ചെയ്യുക, അനുഗ്രഹങ്ങൾ കൂടെയുണ്ടാകും
ആഴ്ച: 2017 നവംബർ 27–ഡിസംബർ 3
7 “പ്രവൃത്തിയിലും സത്യത്തിലും ആണ് . . . സ്നേഹിക്കേണ്ടത്”
യഥാർഥ സ്നേഹമാണു സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്നത്. ‘കാപട്യമില്ലാത്ത സ്നേഹത്തോടെ’ പ്രവർത്തിക്കാൻ കഴിയുന്ന ഒൻപതു വിധങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും.—2 കൊരി. 6:6.
ആഴ്ച: 2017 ഡിസംബർ 4-10
12 “സമാധാനമല്ല, വാൾ വരുത്താനാണു ഞാൻ വന്നത്”
അവിശ്വാസികളായ കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പുകൾ ദൈവജനത്തിന്റെ ജീവിതത്തിൽ ബുദ്ധിമുട്ടുകളുണ്ടാക്കിയേക്കാം. കുടുംബാംഗങ്ങൾ വ്യത്യസ്ത മതവിശ്വാസത്തിലാണെങ്കിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെ എങ്ങനെ വിജയകരമായി നേരിടാമെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും.
17 അരിമഥ്യക്കാരനായ യോസേഫ്—സത്യത്തിനുവേണ്ടി ധീരമായി നിലപാടെടുക്കുന്നു
ആഴ്ച: 2017 ഡിസംബർ 11-17
21 സെഖര്യക്കു കിട്ടിയ ദർശനങ്ങൾ—നമുക്ക് അതിൽനിന്ന് എന്തു പഠിക്കാം?
ആഴ്ച: 2017 ഡിസംബർ 18-24
26 രഥങ്ങളും ഒരു കിരീടവും—അതു നിങ്ങളെ സംരക്ഷിക്കും
സെഖര്യക്കു കിട്ടിയ എട്ടു ദർശനങ്ങളിൽ അവസാനത്തെ മൂന്നെണ്ണം ഈ ലേഖനങ്ങളിൽ ചർച്ച ചെയ്യുന്നു. ദൈവത്തിന്റെ ശുദ്ധമായ സംഘടനയിൽ സേവിക്കാൻ നമുക്കു ലഭിച്ചിരിക്കുന്ന പദവിയെ വിലമതിക്കാൻ ആറും ഏഴും ദർശനങ്ങൾ സഹായിക്കും. സത്യാരാധനയിൽ തുടരാൻ തന്റെ ദാസർക്ക് ആവശ്യമായ സംരക്ഷണം യഹോവ കൊടുക്കുന്നത് എങ്ങനെയെന്ന് എട്ടാമത്തെ ദർശനത്തിൽനിന്ന് പഠിക്കാം.