വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w18 സെപ്‌റ്റംബർ പേ. 22
  • സമയം എത്രയായി?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സമയം എത്രയായി?
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • സമാനമായ വിവരം
  • നാം എങ്ങനെ നടക്കുന്നു എന്നു നോക്കാം
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • “ഉണർന്നിരിപ്പിൻ”!
    2003 വീക്ഷാഗോപുരം
  • നമ്മൾ ‘സദാ ജാഗരൂകരായിരിക്കേണ്ടത്‌’ എന്തുകൊണ്ട്‌?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
w18 സെപ്‌റ്റംബർ പേ. 22

സമയം എത്രയാ​യി?

സമയം അറിയ​ണ​മെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യും? വാച്ചി​ലോ ക്ലോക്കി​ലോ നോക്കും. ഒരു കൂട്ടു​കാ​രൻ സമയം എത്രയാ​യെന്നു ചോദി​ച്ചാൽ നിങ്ങൾ എങ്ങനെ അതിനു മറുപടി പറയും? സമയം പറയാൻ വ്യത്യ​സ്‌ത​രീ​തി​കൾ ഉണ്ട്‌. ഏതൊക്കെ?

ഉദാഹ​ര​ണ​ത്തിന്‌, ഉച്ച കഴിഞ്ഞ്‌ ഒരു മണിക്കൂ​റും 30 മിനി​റ്റും പിന്നി​ട്ടെന്നു കരുതുക. ‘ഒന്ന്‌ മുപ്പത്‌’ എന്നു നിങ്ങൾ ചില​പ്പോൾ പറയും. നിങ്ങളു​ടെ നാടും പറയുന്ന രീതി​യും അനുസ​രിച്ച്‌ ചില​പ്പോൾ 13:30 എന്നായി​രി​ക്കും നിങ്ങളു​ടെ മറുപടി. 24 മണിക്കൂർ ക്ലോക്കി​നെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഇങ്ങനെ പറയു​ന്നത്‌. ‘ഒന്നരയാ​യി’ എന്നാണു മിക്കവാ​റും നമ്മൾ പറയാറ്‌.

ബൈബിൾ വായി​ക്കുന്ന നിങ്ങൾ ബൈബിൾക്കാ​ല​ങ്ങ​ളിൽ എങ്ങനെ​യാണ്‌ ആളുകൾ സമയം പറഞ്ഞി​രു​ന്ന​തെന്നു ചിന്തി​ച്ചേ​ക്കാം. അതിനു പല വിധങ്ങ​ളു​ണ്ടാ​യി​രു​ന്നു. ബൈബി​ളി​ലെ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ “രാവിലെ,” “ഉച്ച,” “നട്ടുച്ച,” “വൈകു​ന്നേരം” എന്നീ പദപ്ര​യോ​ഗങ്ങൾ കാണാം. (ഉൽപ. 8:11; 19:27; 43:16; ആവ. 28:29; 1 രാജാ. 18:26) എന്നിരു​ന്നാ​ലും ചില സന്ദർഭ​ങ്ങ​ളിൽ കുറെ​ക്കൂ​ടി കൃത്യ​മാ​യി സമയം പറഞ്ഞി​ട്ടുണ്ട്‌.

യേശു ജനിക്കു​ന്ന​തി​നു നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ ഇസ്രാ​യേ​ല്യർ രാത്രി​യെ മൂന്നു ഭാഗങ്ങ​ളാ​യി തിരി​ച്ചി​രു​ന്നു. യാമങ്ങൾ എന്നാണ്‌ അവയെ വിളി​ച്ചി​രു​ന്നത്‌. (സങ്കീ. 63:6) ന്യായാ​ധി​പ​ന്മാർ 7:19-ൽ ‘മധ്യയാ​മ​ത്തെ​ക്കു​റിച്ച്‌’ പറയുന്നു. യേശു​വി​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും ജൂതന്മാർ ഗ്രീക്കു​കാ​രു​ടെ​യും റോമാ​ക്കാ​രു​ടെ​യും രീതി കടമെ​ടുത്ത്‌ രാത്രി​യെ നാലു യാമങ്ങ​ളാ​യി തിരിച്ചു.

സുവി​ശേ​ഷ​ങ്ങ​ളിൽ ഈ യാമങ്ങ​ളെ​ക്കു​റിച്ച്‌ പല പ്രാവ​ശ്യം പറയു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ശിഷ്യ​ന്മാ​രു​ടെ വള്ളത്തിന്റെ അടു​ത്തേക്ക്‌ “രാത്രി​യു​ടെ നാലാം യാമത്തിൽ” യേശു കടലിനു മുകളി​ലൂ​ടെ നടന്നു​ചെന്നു എന്ന്‌ നമ്മൾ വായി​ക്കു​ന്നു. (മത്താ. 14:25) ഒരു ദൃഷ്ടാ​ന്ത​ത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “കള്ളൻ വരുന്ന യാമം വീട്ടു​കാ​രന്‌ അറിയാ​മാ​യി​രു​ന്നെ​ങ്കിൽ അയാൾ ഉണർന്നി​രുന്ന്‌ കള്ളൻ വീടു കവർച്ച ചെയ്യാ​തി​രി​ക്കാൻ നോക്കി​ല്ലാ​യി​രു​ന്നോ?”—മത്താ. 24:43, അടിക്കു​റിപ്പ്‌.

യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു സംസാ​രിച്ച സമയത്ത്‌ ഈ നാലു യാമങ്ങ​ളെ​ക്കു​റിച്ച്‌ സൂചി​പ്പി​ച്ചു: “നിങ്ങളും എപ്പോ​ഴും ഉണർന്നി​രി​ക്കുക. കാരണം വീട്ടു​കാ​രൻ വരുന്നതു സന്ധ്യയ്‌ക്കോ അർധരാ​ത്രി​ക്കോ കോഴി കൂകുന്ന നേരത്തോ അതിരാ​വി​ലെ​യോ എപ്പോ​ഴാ​ണെന്ന്‌ അറിയില്ല.” (മർക്കോ. 13:35) ആ യാമങ്ങ​ളിൽ ആദ്യ​ത്തേത്‌, അതായത്‌ “സന്ധ്യ,” സൂര്യാ​സ്‌ത​മയം തൊട്ട്‌ രാത്രി ഒൻപതു മണി വരെയാ​യി​രു​ന്നു. രണ്ടാമത്തെ യാമം, “അർധരാ​ത്രി,” രാത്രി ഒൻപതു മണി തൊട്ട്‌ പാതി​രാ​ത്രി വരെയാ​യി​രു​ന്നു. മൂന്നാ​മ​ത്തേത്‌ “കോഴി കൂകുന്ന നേരം,” അതായത്‌ “പുലർച്ച​യ്‌ക്കു മുമ്പ്‌,” പാതി​രാ​ത്രി മുതൽ വെളു​പ്പിന്‌ മൂന്നു മണി വരെയുള്ള സമയം. യേശു​വി​നെ അറസ്റ്റ്‌ ചെയ്‌ത സമയത്ത്‌ കോഴി കൂകി​യതു ശരിക്കും ഈ യാമത്തി​ലാ​യി​രു​ന്നു. (മർക്കോ. 14:72) രാത്രി​യി​ലെ നാലാ​മത്തെ യാമം, “അതിരാ​വി​ലെ” മൂന്നു മണി മുതൽ സൂര്യോ​ദയം വരെയാ​യി​രു​ന്നു.

അതു​കൊണ്ട്‌, ഇന്നത്തെ​പ്പോ​ലെ സമയം നോക്കാ​നുള്ള ഘടികാ​ര​ങ്ങ​ളൊ​ന്നും ബൈബിൾക്കാ​ല​ങ്ങ​ളിൽ ആളുകൾക്കി​ല്ലാ​യി​രു​ന്നെ​ങ്കി​ലും പകല​ത്തെ​യും രാത്രി​യി​ലെ​യും സമയം പറയാൻ അവർക്ക്‌ ഒരു സംവി​ധാ​ന​മു​ണ്ടാ​യി​രു​ന്നു.

ബൈബിൾക്കാലങ്ങളിൽ ജൂതന്മാരുടെ ഒരു രാത്രിയിലെ നാലു യാമങ്ങൾ
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക