ഉള്ളടക്കം
ആഴ്‌ച: 2018 ഡിസംബർ 31–2019 ജനുവരി 6
3 “സത്യം വാങ്ങുക, അത് ഒരിക്കലും വിറ്റുകളയരുത്”
ആഴ്‌ച: 2019 ജനുവരി 7-13
8 “ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും”
യഹോവയുടെ അമൂല്യമായ സത്യത്തിന്റെ വില മനസ്സിലാക്കാൻ ഈ രണ്ടു ലേഖനങ്ങൾ നമ്മളെ സഹായിക്കും. അതു സ്വന്തമാക്കാൻ നമ്മൾ ചെയ്യുന്ന ത്യാഗങ്ങളെയെല്ലാം കടത്തിവെട്ടുന്നതാണ് അതിന്റെ മൂല്യം. എന്നും സത്യത്തെ ഒരു നിധിപോലെ കാണാനും യഹോവ നമ്മളെ പഠിപ്പിച്ച അമൂല്യമായ സത്യത്തിലെ ഏതെങ്കിലും ഒരു കാര്യത്തിൽപ്പോലും വിട്ടുവീഴ്ച ചെയ്യാതിരിക്കാനും സത്യം ഒരിക്കലും വിട്ടുകളയാതിരിക്കാനും നമ്മൾ എന്താണു ചെയ്യേണ്ടതെന്നും ഈ ലേഖനങ്ങൾ ചർച്ച ചെയ്യും.
ആഴ്‌ച: 2019 ജനുവരി 14-20
13 യഹോവയിൽ ആശ്രയിക്കൂ, ജീവിക്കൂ!
കഷ്ടതകൾ അനുഭവിക്കുമ്പോൾ യഹോവയിലുള്ള ആശ്രയം നഷ്ടപ്പെടാതെ യഹോവയുമായി എങ്ങനെ ഒരു നല്ല ബന്ധം ആസ്വദിക്കാമെന്നു ഹബക്കൂക്കിന്റെ പുസ്‌തകം കാണിച്ചുതരുന്നു. പരിശോധനകളും ഉത്കണ്ഠകളും വേദനകളും കൂടിക്കൂടിവന്നാലും യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ, ഒടുവിൽ വിടുതൽ ലഭിക്കും എന്നു മനസ്സിലാക്കാനും ഈ ലേഖനം സഹായിക്കും.
ആഴ്‌ച: 2019 ജനുവരി 21-27
18 ആരാണു നിങ്ങളുടെ ചിന്തകൾ രൂപപ്പെടുത്തുന്നത്?
ആഴ്‌ച: 2019 ജനുവരി 28–2019 ഫെബ്രുവരി 3
23 യഹോവയുടെ ചിന്തകൾ നിങ്ങൾ സ്വന്തമാക്കുന്നുണ്ടോ?
ആത്മീയമായി വളരുമ്പോൾ, യഹോവയുടെ ചിന്താരീതിയുടെ ശ്രേഷ്‌ഠത നമുക്കു മനസ്സിലാകും. ലോകത്തിന്റെ ചിന്തകൾ നമ്മളെ രൂപപ്പെടുത്തുന്നത് എങ്ങനെ ഒഴിവാക്കാനാകുമെന്നും നമ്മുടെ ചിന്തകളെ എങ്ങനെ യഹോവയുടെ ചിന്തകളുമായി ചേർച്ചയിൽ കൊണ്ടുവരാൻ കഴിയുമെന്നും മനസ്സിലാക്കാൻ ഈ രണ്ടു ലേഖനങ്ങൾ സഹായിക്കും.
28 ദയ—വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രകടമാകുന്ന ഒരു ഗുണം