Jw.org-ലെ ചില പ്രത്യേകലേഖനങ്ങൾ
മുമ്പ് നമ്മുടെ മാസികകളിൽ വന്നിരുന്ന ചില ലേഖനപരമ്പരകൾ ഇപ്പോൾ നമ്മുടെ വെബ്സൈറ്റായ jw.org-ലാണല്ലോ കാണുന്നത്. ഈ ലക്കംമുതൽ, ആ പരമ്പരകളിൽ വരുന്ന പുതിയ ലേഖനങ്ങളെക്കുറിച്ചുള്ള അറിയിപ്പ് വീക്ഷാഗോപുരത്തിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും.
കുടുംബങ്ങൾക്കുവേണ്ടി
നിങ്ങൾക്ക് എങ്ങനെ ദേഷ്യം നിയന്ത്രിക്കാം?
ദേഷ്യപ്പെടുന്നതും ദേഷ്യം കടിച്ചമർത്തുന്നതും നമ്മുടെ ആരോഗ്യത്തിനു ദോഷം ചെയ്യും. വളരെയധികം പ്രകോപനപരമായ സാഹചര്യങ്ങളിൽപ്പോലും നിങ്ങൾക്ക് എങ്ങനെ ദേഷ്യം നിയന്ത്രിക്കാം?
(ബൈബിൾപഠിപ്പിക്കലുകൾ > വിവാഹവും കുടുംബവും എന്നതിനു കീഴിൽ നോക്കുക.)
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
അക്രമവും മയക്കുമരുന്നും മദ്യവും ആയിരുന്നു അന്റോണിയോയുടെ ജീവിതം. ജീവിതത്തിന് ഒരു ഉദ്ദേശ്യവുമില്ലാത്തതുപോലെ അന്റോണിയോയ്ക്കു തോന്നി. എന്താണ് മാറ്റം വരുത്താൻ അന്റോണിയോയെ സഹായിച്ചത്?
(ബൈബിൾപഠിപ്പിക്കലുകൾ > സമാധാനവും സന്തോഷവും എന്നതിനു കീഴിൽ നോക്കുക.)