അറിയിപ്പുകൾ
● ജനുവരിയിലെ സാഹിത്യ സമർപ്പണം: എന്റെ ബൈബിൾ കഥാപുസ്‌തകം അല്ലെങ്കിൽ നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയു, 30ക. സംഭാവനക്ക്. (ചെറിയ ഇനം പുസ്‌തകങ്ങൾക്ക് ക.15.) നിരന്തര സമർപ്പണം സ്വീകരിക്കാത്തപ്പോൾ “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” ലഘുപത്രിക 3ക. സംഭാവനക്ക് സമർപ്പിക്കാവുന്നതാണ്. നാട്ടുഭാഷാ സമർപ്പണം “നോക്കൂ” അല്ലെങ്കിൽ ഏതെങ്കിലും 3ക. യുടെ ലഘുപത്രികയായിരിക്കും. ഫെബ്രുവരി, മാർച്ച്: 192 പേജുളള രണ്ട് പഴയ പുസ്‌തകങ്ങളുടെ പ്രത്യേക സമർപ്പണം, 10 രൂപക്ക്. ഇതിൽ 1986 നവമ്പർ രാജ്യശുശ്രൂഷയിലെ അറിയിപ്പുകളിൽ പറഞ്ഞിരിക്കുന്ന 192 പേജുളള ഏതെങ്കിലും രണ്ട് പുസ്‌തകങ്ങളോ പത്രക്കടലാസിൽ അച്ചടിച്ചിട്ടുളള 192 പേജ് പുസ്‌തകങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണമോ ഉൾപ്പെടുത്താവുന്നതാണ്. ഏപ്രിൽ: ജീവൻ—ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? 30ക. സംഭാവനക്ക്. (ചെറിയ വലിപ്പത്തിലുളള പുസ്‌തകത്തിന് ക.15.) നാട്ടുഭാഷയിൽ സമർപ്പണം, 5ക.ക്ക് ഈ ജീവിതം പുസ്‌തകമായിരിക്കും.
●സൊസൈററി ഇപ്പോൾ പുനരച്ചടിച്ച, 1965 മുതൽ 1969 വരെയുളള വാച്ച്‌ടവറിന്റെ ബൈൻഡിട്ട വാല്യങ്ങളുടെ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങുന്നതാണ്. തങ്ങളുടെ ലൈബ്രറികൾക്ക് വേണമെന്ന് ആഗ്രഹിക്കുന്ന സഭകളും വ്യക്തികളും ഓരോ വർഷത്തെയും മൊത്തം എത്ര വാല്യങ്ങളാണ് തങ്ങൾക്ക് വേണ്ടതെന്ന് തീരുമാനിക്കുകയും സഭ മുഖാന്തരം തങ്ങളുടെ ഓർഡർ സമർപ്പിക്കയും ചെയ്യണം. മൊത്തം സംഖ്യ സാഹിത്യ ഓർഡർ ഫാറത്തിൽ (എസ്സ്-14) രേഖപ്പെടുത്തുകയും 1989 ജനുവരിയിൽ അയക്കുകയും ചെയ്യണം. ദയവായി നമ്മുടെ രാജ്യശുശ്രൂഷയിൽ ഭാവി നിർദ്ദേശം പ്രത്യക്ഷപ്പെടുന്നതുവരെ 1965 മുതൽ 1969 വരെയുളള വർഷങ്ങളിലേതല്ലാത്തതിന് ഓർഡർ അയക്കരുത്. സൊസൈററി ഈ പുനരച്ചടിച്ച വാല്യങ്ങൾ കരുതിവെക്കുകയില്ലാത്തതിനാൽ, ഈ കാര്യം ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും ആവശ്യമുളളത്ര, 1965 മുതൽ 1969 വരെയുളള വാല്യങ്ങൾക്ക് ഓർഡർ അയക്കുകയും ചെയ്യുന്നതിന് ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. താമസിച്ചുളള ഓർഡറുകൾ നിലവിലുളള കരുതൽ തീരുന്നതുവരെ മാത്രമേ പരിഗണിക്കയുളളു. ഈ പുനരച്ചടിച്ച വാല്യങ്ങൾ നിയന്ത്രിത സ്‌റേറാക്ക് ഇനങ്ങളാണ്, അവയ്‌ക്ക് രൊക്കം പണം അടക്കുകയും വേണം. ഓരോന്നിന്റെയും വില 60 ക. വീതം ആയിരിക്കും.
●വെളിപ്പാട്—അതിന്റെ മഹത്തായ പരകോടി സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകത്തിൽ നിന്ന് പരസ്യപ്രസംഗത്തിന് ക്രമീകരണങ്ങൾ ചെയ്‌തിട്ടില്ല.
●ഒരു പുതിയ വിലവിവരപ്പട്ടിക തയ്യാറാക്കിയിരിക്കുന്നു എന്നറിയിക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഓരോ സഭക്കും നാലു പ്രതികൾ വീതം അയക്കുന്നു. അവ സെക്രട്ടറിക്കും സാഹിത്യം, മാസിക, കണക്ക് എന്നിവ കൈകാര്യം ചെയ്യുന്ന സഹോദരൻമാർക്കും വിതരണം ചെയ്യണം.
●പുതിയ സാഹിത്യ വിലവിവരം. ദയവായി താഴെ പറയുന്ന മാററങ്ങൾ ശ്രദ്ധിക്കുക:
പയ. പ്രസാ. പൊതു.ജ.
ലഘുപത്രികകൾ എല്ലാം 2.00 2.75 3.00
ന്യായവാദം 10.00 15.00 15.00
എന്നേക്കും ജീവിക്കാൻ, സൃഷ്ടി (ചെറുത്) 10.00 14.00 15.00
ബൈബിൾ കഥ, എന്നേക്കും ജീവിക്കാൻ, സൃഷ്ടി 20.00 28.00 30.00
ബൈബിൾ നമ്പർ 12 (റഫറൻസസ്) 30.00 38.00 40.00
ഡീലക്‌സ് ബൈബിൾ നമ്പർ 12 (റഫറൻസസ്)45.00 70.00 70.00
ഡീലക്‌സ് പോക്കററ് സൈസ് 45.00 70.00 70.00
“തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ” 3.00 3.50 3.50
കലണ്ടർ 15.00 15.00 15.00
വെളിപ്പാട്. . . പരകോടി 25.00 33.00 35.00
തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (2-വാല്യ. സെററ്) 120.00 140.00 140.00
പഴയ യ. സാ. ലഘുപത്രികയും ത്രൈമാസിക ഉണരുക! ലഘുപത്രികകളും 1.00 1.75 2.00
പുതിയ വിലകൾ ജനുവരി 1, 1989 മുതൽ നിലവിൽ വരും.