പ്രത്യേക പ്രസ്ഥാനത്തിനുവേണ്ടി മാസികകൾ ഓർഡർ ചെയ്യുക
ഏപ്രിൽ, മെയ് മാസങ്ങളിൽ വീക്ഷാഗോപുരം മഹാബാബിലോനെ തുറന്നുകാണിക്കുന്ന ശക്തമായ ലേഖനങ്ങൾ വിശേഷവൽക്കരിക്കും. യഹോവയുടെ സാക്ഷികൾ, “ദിവ്യനീതി” ഡിസ്ട്രിക്ട് കൺവെൻഷനുകളിൽ അംഗീകരിച്ച പ്രമേയത്തിന്റെ പൂർണ്ണപാഠം മെയ് 1-ലെ വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിക്കും. നാം രണ്ടു മാസത്തെ വരിസംഖ്യാ പ്രസ്ഥാനകാലത്ത് ഇതും മററു മാസികകളും സാധ്യമാകുന്നടത്തോളം വിപുലമായി വിതരണംചെയ്യാൻ ആഗ്രഹിക്കുന്നു.
എല്ലാ പ്രസാധകരും വീക്ഷാഗോപുരം, ഉണരുക! മാസികകൾ വിതരണം ചെയ്യുന്നതിന് ചെയ്യുന്ന പ്രത്യേക പരിശ്രമത്തിനു പുറമെ അനേകർ സഹായപയനിയർമാരായി പേർ ചാർത്തുകയും പ്രസ്ഥാനകാലത്ത് കൂടുതൽ മാസികൾക്ക് ആവശ്യപ്പെടുകയും ചെയ്യുമെന്നതിന് സംശയമില്ല. പ്രത്യേക പ്രസ്ഥാനത്തിന് ഒരുങ്ങുമ്പോൾ സഭകൾ തങ്ങൾക്കുവേണ്ട ഏപ്രിൽ, മെയ് ലക്കങ്ങളുടെ കൂടുതൽ കോപ്പികൾ തിട്ടപ്പെടുത്തുകയും പ്രസ്ഥാനകാലത്തിന് വളരെ മുമ്പേ ആവശ്യമായ പ്രതികൾ ഓർഡർ ചെയ്യുകയും ചെയ്യേണ്ടതാണ്.