അറിയിപ്പുകൾ
● ഏപ്രിൽ: ജീവൻ—ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? 30 ക. സംഭാവനക്ക്. (ചെറിയ സൈസ് പുസ്‌തകത്തിന് 15 ക.) നാട്ടുഭാഷയിൽ, 5 ക. സംഭാവനക്ക് ഈ ജീവിതം പുസ്‌തകമായിരിക്കും സമർപ്പണം. മെയ്യ്, ജൂൺ: വാച്ച്‌ടവർ വരിസംഖ്യ 40ക. സംഭാവനക്ക്. എവേക്ക്! വരിസംഖ്യയും അതേ അടിസ്ഥാനത്തിൽ സമർപ്പിക്കാവുന്നതാണ്. ആറുമാസ വരിസംഖ്യക്കും പ്രതിമാസപ്പതിപ്പുകൾക്കുളള ഒരു വർഷത്തെ വരിസംഖ്യക്കും ക. 20. ജൂലൈ: 10 ക. സംഭാവനക്ക് അതിജീവനം പുസ്‌തകം. (നാട്ടുഭാഷയിൽ 10 ക. സംഭാവനക്ക് രണ്ടു പഴയ പുസ്‌തകങ്ങൾ.)
●സൊസൈററി ഇപ്പോൾ 1970 മുതൽ 1974 വരെയുളള ഇംഗ്ലീഷ് വാച്ച്‌ടവറിന്റെ പുനഃമുദ്രണം ചെയ്‌ത ബയൻറിട്ട വാല്യങ്ങളുടെ ഓർഡർ സ്വീകരിക്കുന്നതാണ്. തങ്ങളുടെ ലൈബ്രറിക്കുവേണ്ടി ഈ വാല്യങ്ങൾ ആഗ്രഹിക്കുന്ന സഭകളും വ്യക്തികളും തങ്ങൾക്ക് ആവശ്യമുളള ഓരോ വർഷത്തെയും വാല്യങ്ങളുടെ മൊത്തം എണ്ണം തീരുമാനിക്കുകയും സഭ മുഖാന്തരം തങ്ങളുടെ അപേക്ഷ സമർപ്പിക്കുകയും ചെയ്യണം. മൊത്തം എണ്ണം സാഹിത്യ ഓർഡർതാളിൽ (എസ്സ്-14) എഴുതുകയും 1989 ഏപ്രിൽ മാസത്തിൽ അയച്ചുതരികയും ചെയ്യണം. ദയവായി നമ്മുടെ രാജ്യശുശ്രൂഷയിൽ ഭാവി നിർദ്ദേശം വരുന്നതുവരെ 1970 മുതൽ 1974 വരെയുളളവക്കല്ലാതെ ഓർഡർ അയക്കരുത്. സൊസൈററി ഈ പുനർമുദ്രണംചെയ്‌ത വാല്യങ്ങൾ കരുതിവെക്കുകയില്ലാത്തതിനാൽ കാര്യം ശ്രദ്ധാപൂർവം പരിഗണിക്കുന്നതിനും 1970 മുതൽ 1974 വരെയുളള വാല്യങ്ങൾ ആവശ്യമുളളതിന് ഓർഡർ ചെയ്യുന്നതിനും പ്രോൽസാഹിപ്പിക്കുന്നു. താമസിച്ചുളള ഓർഡറുകൾക്ക് സ്‌റേറാക്ക് ഉളളടത്തോളം മാത്രമേ അയക്കുകയുളളു. പുനഃമുദ്രണം ചെയ്‌ത വാല്യങ്ങൾ നിയന്ത്രിതസ്‌റേറാക്ക് ഇനങ്ങളാണ്, ലഭിക്കുമ്പോൾ പണം അടക്കുകയും വേണം. വില ഓരോന്നിനും ക. 60 വീതം ആയിരിക്കും.