അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: മാർച്ച്: പഴയ 192 പേജ് പുസ്തകങ്ങളുടെ പ്രത്യേകസമർപ്പണം, രണ്ടെണ്ണം 12 രൂപക്ക് അല്ലെങ്കിൽ ഒന്ന് 6 രൂപക്ക്. ഏപ്രിൽ: എന്നേക്കും ജീവിക്കൽ പുസ്തകത്തിന്റെ 35 രൂപക്കുളള സമർപ്പണം, ചെറുത് രൂ. 20. ഇവ ലഭ്യമല്ലാത്തിടത്ത് 192 പേജുളള പഴയ രണ്ടു പുസ്തകങ്ങളുടെ പ്രത്യേകസമർപ്പണം ഒന്നിന്റെ വിലക്ക്. നാട്ടുഭാഷകളിൽ പകുതി വിലക്ക് ഒരു പ്രത്യേകസമർപ്പണപുസ്തകം ആകാം. മെയും ജൂണും: വാച്ച്ററവറിന് ഒരു വർഷത്തെ വരിസംഖ്യ രൂ. 50. ആറുമാസവരിസംഖ്യകൾക്കും പ്രതിമാസപ്പതിപ്പുകളുടെ വാർഷികവരിസംഖ്യക്കും രൂ. 25. (പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസവരിസംഖ്യയില്ല. വരിസംഖ്യ കിട്ടാത്തിടത്ത് രണ്ടു മാസികകളും ലഘുപത്രികയുടെ ഒരു പ്രതിയുംകൂടെ 8 രൂപക്ക് സമർപ്പിക്കാം.) ജൂലൈ: യഥാർത്ഥസമാധാനം പുസ്തകം. ഇത് ലഭ്യമല്ലാത്തിടത്ത് രാജ്യം വരേണം പുസ്തകം 12 രൂപക്ക് സമർപ്പിക്കാം.
● സെക്രട്ടറിയും സേവനമേൽവിചാരകനും എല്ലാ നിരന്തരപയനിയർമാരുടെയും പ്രവർത്തനം പുനരവലോകനം ചെയ്യണം. മണിക്കൂർ വ്യവസ്ഥയിലെത്തിച്ചേരാൻ ആർക്കെങ്കിലും പ്രയാസമുണ്ടെങ്കിൽ സഹായം കൊടുക്കാൻ മൂപ്പൻമാർ ക്രമീകരിക്കണം. നിർദ്ദേശങ്ങൾക്കായി ഒക്ടോബർ 1, 1989ലെയും ഒക്ടോബർ 1, 1990ലെയും സൊസൈററിയുടെ എഴുത്തുകൾ (S-201), പുനരവലോകനംചെയ്യുക. 1986 ഒക്ടോബറിലെ നമ്മുടെ രാജ്യശുശ്രൂഷ അനുബന്ധത്തിലെ 12-20വരെ ഖണ്ഡികകളും കാണുക.
● നിരന്തര പയനിയർസേവനം സംബന്ധിച്ച് പിൻവരുന്ന ഓർമ്മിപ്പിക്കലുകൾ നൽകുന്നു:
○ ഒരു നിരന്തര പയനിയർ തന്റെ പയനിയർസേവനം നിർത്തുമ്പോൾ സഭയിൽ ഒരു അറിയിപ്പു വായിക്കേണ്ടതാണ്. ചുരുങ്ങിയ അറിയിപ്പ് ഇങ്ങനെ മാത്രമാകാം: “[പേർ] മേലാൽ ഒരു നിരന്തര പയനിയറായി സേവിക്കുന്നില്ലെന്ന് സഭയെ അറിയിക്കുന്നു.”
○ നിരന്തര പയനിയർമാരുടെ വാർഷികമണിക്കൂർവ്യവസ്ഥ ഇപ്പോഴും 1,000 മണിക്കൂർ ആണ്.
○ നീതിന്യായപരമായ ഒരു ശാസനയോ പുനഃസ്ഥിതീകരണമോ കഴിഞ്ഞാൽ സഹായപയനിയറിംഗിനോ നിരന്തരപയനിയറിംഗിനോ ഒരാളെ പരിഗണിക്കുന്നതിന് ഒരു പൂർണ്ണവർഷം കഴിഞ്ഞിരിക്കണം.—1986 ഒക്ടോബറിലെ നമ്മുടെ രാജ്യശുശ്രൂഷയുടെ അനുബന്ധം 21ഉം 23ഉം ഖണ്ഡികകൾ കാണുക.
● സ്മാരകാഘോഷം 1991മാർച്ച് 30 ശനിയാഴ്ച നടത്തുന്നതായിരിക്കും. പ്രസംഗം നേരത്തെ തുടങ്ങിയാലും സ്മാരകത്തിലെ അപ്പവീഞ്ഞുകളുടെ വിതരണം സൂര്യാസ്തമയത്തിനുശേഷമല്ലാതെ തുടങ്ങരുത്. നിങ്ങളുടെ പ്രദേശത്ത് സൂര്യാസ്തമനം നടക്കുന്നത് എപ്പോഴെന്ന് സ്ഥലത്തെ കേന്ദ്രങ്ങളിൽ അന്വേഷിക്കുക. ആ തീയതിയിൽ വയൽസേവനത്തിനുവേണ്ടിയുളള യോഗം ഒഴിച്ച് യാതൊരു മീററിംഗും നടത്തരുത്. ശനിയാഴ്ച ക്രമമായി പട്ടികപ്പെടുത്തുന്ന യോഗമുളള സഭകൾ സാദ്ധ്യമെങ്കിൽ മറെറാരു ദിവസം അതു നടത്തണം. ഞായറാഴ്ചത്തെ യോഗപട്ടികകൾക്ക് മാററമില്ലായിരിക്കും.
● ഏപ്രിലിലും മെയ്യിലും സഹായപയനിയറിംഗ് നടത്താൻ ആഗ്രഹിക്കുന്ന പ്രസാധകർ ഇപ്പോൾ ആസൂത്രണങ്ങൾ നടത്തുകയും തങ്ങളുടെ അപേക്ഷകൾ നേരത്തെ കൊടുക്കുകയുംവേണം. ഇത് ആവശ്യമായ വയൽസേവനക്രമീകരണങ്ങൾ നടത്താനും വേണ്ടത്ര സാഹിത്യം കരുതാനും മൂപ്പൻമാരെ സഹായിക്കും.
● ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ചർച്ചക്കുവേണ്ടിയുളള ബൈബിൾവിഷയങ്ങൾ—മറാത്തി
രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും?—ഇംഗ്ലീഷ്
നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?—കൊങ്കണി (KN), കൊങ്കണി (KT), ബംഗാളി
നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും? (ചെറുത്)—കന്നട, ഹിന്ദി, മറാത്തി
● വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
വായിക്കാനും എഴുതാനും പഠിക്കൽ—ഇംഗ്ലീഷ്
രാജ്യത്തിന്റെ ഈ സുവാർത്ത!—മറാത്തി
ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!—മറാത്തി