അറിയിപ്പുകൾ
▪ സാഹിത്യ സമർപ്പണങ്ങൾ: സെപ്ററംബർ: എന്നേക്കും ജീവിക്കാൻ പുസ്തകം 40 രൂപക്ക്. (ചെറുതിന് 20 രൂപ.) ഒക്ടോബർ: സൃഷ്ടി പുസ്തകം 40 രൂപക്ക്. (ചെറുതിന് 20 രൂപ) ലഭ്യമല്ലാത്തപ്പോൾ എന്നേക്കും ജീവിക്കാൻ അല്ലെങ്കിൽ ബൈബിൾകഥാ പുസ്തകം ഉപയോഗിക്കുക. നവംബർ: ഉണരുക!യുടെയോ വീക്ഷാഗോപുരത്തിന്റെയോ രണ്ടിന്റെയും കൂടെയോ വരിസംഖ്യകൾ. അർദ്ധമാസ പതിപ്പുകൾക്ക് ഒരു മുഴുവർഷത്തേക്കുമുളള വരിസംഖ്യ 60 രൂപയും ആറുമാസത്തേക്കുളള വരിസംഖ്യ 30 രൂപയും. പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 30 രൂപ. പ്രതിമാസ പതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യ ലഭ്യമല്ല. ഡിസംബർ: പുതിയലോക ഭാഷാന്തരം ബൈബിളും ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകവും രണ്ടുംകൂടെ 60 രൂപക്ക്. (പ്രാദേശിക ഭാഷയിലെ സമർപ്പണം: പ്രത്യേകനിരക്കിലുളള പഴക്കമേറിയ പ്രസിദ്ധീകരണങ്ങൾ.) ജനുവരി 1993: ഏററവും മഹാനായ മനുഷ്യൻ പുസ്തകം 40 രൂപക്ക്. ലഭ്യമല്ലെങ്കിൽ ബൈബിൾകഥാ പുസ്തകമോ എന്നേക്കും ജീവിക്കാൻ പുസ്തകമോ ഉപയോഗിക്കുക.
▪ ഒരു സഭയുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരും വീക്ഷാഗോപുരത്തിനും ഉണരുക!ക്കുമുളള അവരുടെ വരിസംഖ്യാപുതുക്കൽ ഞങ്ങൾക്ക് നേരിട്ട് അയക്കുന്നതിനു പകരം സഭമുഖാന്തരം പുതുക്കണം.
▪ സാഹിത്യ ഓർഡറുകളും നിങ്ങൾ സഹവസിക്കുന്ന സഭമുഖാന്തരം അയക്കണം. ഒരു നിർദ്ദിഷ്ടയിനം ആഗ്രഹിക്കുന്നവർക്ക് സാഹിത്യദാസനെ അറിയിക്കാവുന്നതാണ്, അദ്ദേഹം സഭയുടെ അടുത്ത സാഹിത്യ ഓർഡർ ഫോറത്തിൽ അത് ഉൾപ്പെടുത്തും.
▪ ഓരോ സഭക്കും മൂന്ന് സാഹിത്യ അഭിവർദ്ധക ഫോറങ്ങൾ അയച്ചിട്ടുണ്ട് (S-18) 1992 സെപ്ററംബർ 1-ന് അല്ലെങ്കിൽ ഉടനെ സ്റേറാക്കിലുളള സാഹിത്യത്തിന്റെ കൃത്യഎണ്ണം എടുക്കണം. ദയവായി ഫോറങ്ങൾ പൂർണ്ണമായി പൂരിപ്പുക്കുക, കൃത്യതക്കുവേണ്ടി രണ്ടുപ്രാവശ്യം പരിശോധിക്കുക, മൂലപ്രതി സെപ്ററംബർ 6-നു മുമ്പായി ഞങ്ങൾക്ക് അയച്ചുതരികയും ചെയ്യുക. നിങ്ങളുടെ ഫയലുകൾക്ക് ഒരു കാർബൺ പതിപ്പ് സൂക്ഷിക്കുക. മൂന്നാമതൊരു പ്രതി വർക്ക് ഷീററായി ഉപയോഗിക്കാൻ ഞങ്ങൾ അയക്കുകയാണ്.
▪ ഓഗസ്ററിലെ സഭാറിപ്പോർട്ടുകൾ കൂട്ടിച്ചേർത്തശേഷം സഭാ അപഗ്രഥന റിപ്പോർട്ട് ഫോറം (S-10) പൂരിപ്പിക്കുകയും സെപ്ററംബർ 6-ന് അപ്പുറം പോകാതെ സൊസൈററിക്ക് അയക്കുകയും വേണം. പയനിയർമാരിൽനിന്ന് ഓഗസ്ററിലെ റിപ്പോർട്ടുകൾ ലഭിച്ചാൽ ഉടനെ ഫോറത്തിന്റെ മറുപുറത്ത് സെക്രട്ടറി നിരന്തര പയനിയർ ഇൻഫർമേഷൻ റിപ്പോർട്ട് പൂരിപ്പിക്കണം. ഓരോ സഭക്കും ഈ ഫോറങ്ങൾ രണ്ടെണ്ണം അയച്ചിട്ടുണ്ട്. അസ്സൽ ഞങ്ങൾക്ക് അയച്ചുതരിക, കാർബൺപതിപ്പ് നിങ്ങളുടെ ഫയലുകളിൽ സൂക്ഷിക്കുക.
▪ അദ്ധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സെപ്ററംബർ 1-ന് അല്ലെങ്കിൽ അതിനുശേഷം എത്രയും നേരത്തെ സഭാകണക്കുകൾ ഓഡിററ് ചെയ്യണം.
▪ ഒരു പ്രത്യേക നിരക്കിൽ സമർപ്പിക്കേണ്ട 192 പേജുളള പഴക്കമേറിയ പുസ്തകങ്ങൾ കാലാകാലങ്ങളിൽ നമ്മുടെ രാജ്യ ശുശ്രൂഷയിൽ നാം പട്ടികപ്പെടുത്തിയിട്ടുണ്ട്. ചില മാസങ്ങളിൽ ഈ പുസ്തകങ്ങൾ നിർദ്ദിഷ്ട സമർപ്പണമാണ്, പൊതുജനങ്ങളുടെ കൈകളിൽ അവ എത്തിക്കാൻ നാം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ വീട്ടുകാരൻ ഒരു പ്രത്യേക വിഷയം ചോദിച്ചതുകൊണ്ട്, മറെറാരു സമർപ്പണം നിർദ്ദേശിച്ചിരിക്കുന്ന മാസങ്ങളിൽ പോലും ചിലപ്പോൾ അത്തരം പഴക്കമേറിയ പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കുന്നത് അനുയോജ്യമെന്ന് സഹോദരങ്ങൾ കാണുന്നു. അത്തരം സന്ദർഭങ്ങളിലും അങ്ങനെ പട്ടികപ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങൾ പ്രത്യേകനിരക്കിൽ സമർപ്പിക്കേണ്ടതാണ്. സാഹിത്യ കൗണ്ടറുകൾ ഈ പഴയ പുസ്തകങ്ങൾ വിതരണം ചെയ്യും, വർഷത്തിലുടനീളം പ്രസാധകർക്കും പയനിയർമാർക്കും അവ പ്രത്യേക നിരക്കിൽ സംഭാവന സ്വീകരിച്ച് സമർപ്പിക്കാൻ കഴിയും. പ്രത്യേക നിരക്കിലുളള പുസ്തകങ്ങൾക്ക് ഏതു മാസത്തിലും സഭകൾക്ക് വരവ് അപേക്ഷിക്കാവുന്നതാണ്.
▪ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഉർദു: യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? (T-14)