അറിയിപ്പുകൾ
▪ സാഹിത്യ സമർപ്പണങ്ങൾ: ഒക്ടോബർ: സൃഷ്ടി പുസ്തകം 40 രൂപക്ക്. (ചെറുതിന് 20 രൂപ) ലഭ്യമല്ലാത്തപ്പോൾ എന്നേക്കും ജീവിക്കാൻ അല്ലെങ്കിൽ ബൈബിൾകഥാ പുസ്തകം ഉപയോഗിക്കുക. നവംബർ: ഉണരുക!യുടെയോ വീക്ഷാഗോപുരത്തിന്റെയോ രണ്ടിന്റെയും കൂടെയോ വരിസംഖ്യകൾ. അർദ്ധമാസ പതിപ്പുകൾക്ക് ഒരു മുഴുവർഷത്തേക്കുമുളള വരിസംഖ്യ 60 രൂപയും ആറുമാസത്തേക്കുളള വരിസംഖ്യ 30 രൂപയും. പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 30 രൂപ. പ്രതിമാസ പതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യ ലഭ്യമല്ല. ഡിസംബർ: പുതിയലോക ഭാഷാന്തരം ബൈബിളും ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകവും രണ്ടുംകൂടെ 60 രൂപക്ക്. (പ്രാദേശിക ഭാഷയിലെ സമർപ്പണം: പ്രത്യേകനിരക്കിലുളള പഴക്കമേറിയ പ്രസിദ്ധീകരണങ്ങൾ.) ജനുവരി 1993: ഏററവും മഹാനായ മനുഷ്യൻ പുസ്തകം 40 രൂപക്ക്. ലഭ്യമല്ലെങ്കിൽ ബൈബിൾകഥാ പുസ്തകമോ എന്നേക്കും ജീവിക്കാൻ പുസ്തകമോ ഉപയോഗിക്കുക. ഫെബ്രുവരി: പഴക്കമേറിയ 192 പേജ് പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം, ഓരോന്നിനും 6 രൂപക്ക്.
▪ ഭാവിയിൽ സൊസൈററി സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനശേഷം S-2ബി ഫോറം, മൂപ്പന്റെയോ ശുശ്രൂഷാദാസന്റെയോ ശുപാർശകളോ നീക്കംചെയ്യലുകളോ അതിൽ നിർദ്ദേശിച്ചിട്ടില്ലെങ്കിൽ സഭകൾക്ക് തിരിച്ച് അയച്ചുകൊടുക്കുന്നതല്ല. സഭാഫയലിലുളള ഒടുവിലത്തെ S-2ബി ഫോറം സഭയിൽ സേവനമനുഷ്ഠിക്കുന്നവരുടെ നിലവിലുളള പട്ടികയായി പരിഗണിക്കപ്പെടും. പുതിയ ശുപാർശകളോ നീക്കങ്ങളോ ഉളളപ്പോൾ മാത്രമേ മറുവശത്ത് വാച്ച്ററവർ സൊസൈററിയുടെ സീലും തീയതിയും മുദ്രണം ചെയ്ത് S-2ബി ഫോറം സൊസൈററി തിരിച്ചയച്ചുതരികയുളളു.
▪ ഇന്ത്യയിൽ, 1992 സെപ്ററംബർ 1 മുതൽ മൂന്നു പുതിയ സർക്കിട്ടുകൾ സംഘടിപ്പിച്ചിരിക്കുന്നു; ഏഴാമത്തെ സർക്കിട്ട് കേരളത്തിൽ പ്രവർത്തിച്ചുതുടങ്ങി. ആന്ധ്രാപ്രദേശിലും കർണ്ണാടകത്തിലും രണ്ടാമത്തെ സർക്കിട്ടുകൾ തുറക്കപ്പെട്ടു. അങ്ങനെ ഇപ്പോൾ രാജ്യത്ത് ഇരുപതു സർക്കിട്ടുകളുണ്ട്, അതിൽ അഞ്ചെണ്ണം ഏയും ബിയും വിഭാഗങ്ങളുളളതാണ്. ഏതാണ്ട് 375 സഭകളിലും രജിസ്ററർ ചെയ്യപ്പെട്ട 75 ഒററപ്പെട്ട കൂട്ടങ്ങളിലും 21 സർക്കിട്ട്മേൽവിചാരകൻമാർ സഹോദരങ്ങളെ സേവിക്കുന്നതായിരിക്കും, ഓരോന്നും വർഷത്തിൽ രണ്ടുപ്രാവശ്യം സന്ദർശിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തിക്കൊണ്ടുതന്നെ. ഒരു മുഴുസമയ ഡിസ്ട്രിക്ററ് മേൽവിചാരകനും ഒരു അംശകാല ഡിസ്ട്രിക്ററ് മേൽവിചാരകനും 1993 സേവനവർഷത്തിൽ നടത്താനിരിക്കുന്ന 26 സർക്കിട്ട് സമ്മേളനങ്ങളിൽ സേവനമനുഷ്ഠിക്കും. ഈ ക്രമീകരണങ്ങൾ സഹോദരങ്ങൾക്ക് പ്രയോജനംചെയ്യുകയും സഭകളെ ബലപ്പെടുത്തുകയും ചെയ്യുന്നത് കാണാൻ ഞങ്ങൾ നോക്കിപ്പാർത്തിരിക്കുന്നു.—പ്രവൃ. 16:5.
▪ നവംബറിൽ സഹായപയനിയറിംഗ് നടത്താൻ ആസൂത്രണം ചെയ്യുന്ന പ്രസാധകർ തങ്ങളുടെ അപേക്ഷാഫോറം നേരത്തെ കൊടുക്കണം. ഇത് സാഹിത്യത്തിനും പ്രദേശത്തിനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ മൂപ്പൻമാരെ അനുവദിക്കും.
▪ പുനസ്ഥിതീകരണത്തിന് ചായ്വുളള പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ ഏതൊരാളെ സംബന്ധിച്ചും 1991 ഏപ്രിൽ 15-ലെ വാച്ച്ററവറിന്റെ 21-3 പേജുകളിൽ നൽകപ്പെട്ടിരിക്കുന്ന ബുദ്ധ്യുപദേശം പൂർണ്ണമായി പിൻപററാൻ മൂപ്പൻമാരെ ഓർമ്മിപ്പിക്കുന്നു.
▪ നമ്മുടെ ശുശ്രൂഷ നിർവ്വഹിക്കാൻ സംഘടിതർ 107-9 പേജുകളിൽ വയൽസേവന മണിക്കൂർ റിപ്പോർട്ടുചെയ്യുന്നതിൽ എന്തുൾപ്പെടുത്താമെന്ന് മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്. പരസ്യപ്രസംഗം പരിഭാഷപ്പെടുത്തുന്ന ഒരു പ്രസാധകന് സമയം കൂട്ടാമോയെന്ന് ചിലർ അറിയാൻ ആഗ്രഹിച്ചിട്ടുണ്ട്. ഉവ്വ്, അങ്ങനെ ചെലവഴിച്ച സമയം പ്രസംഗകനും പരിഭാഷകനും തങ്ങളുടെ വയൽസേവന റിപ്പോർട്ടിൽ ഉൾപ്പെടുത്താവുന്നതാണ്.
▪ നവംബർ മുതൽ ചിലമാസങ്ങളിൽ, നമ്മുടെ രാജ്യ ശുശ്രൂഷയുടെ പ്രാദേശിക പതിപ്പുകളിൽ നാം വിവിധ സാഹിത്യ സമർപ്പണങ്ങൾ നിർദ്ദേശിക്കുന്നതായിരിക്കും. ആ ഭാഷയിൽ ലഭ്യമായ സാഹിത്യം പരിഗണിച്ചായിരിക്കും ഇതു ചെയ്യുന്നത്. വിശേഷപ്രചരണകാലത്തേക്ക് വേണ്ടുവോളം നേരത്തെ ഉചിതമായ സാഹിത്യം ഓർഡർ ചെയ്യുവാൻ സഭകൾക്കു കഴിയേണ്ടതിന് ഈ സമർപ്പണങ്ങൾ വളരെ നേരത്തെ അറിയിക്കുന്നതാണ്. വിശേഷപ്രചരണത്തിന്റെ തുടക്കത്തിൽ സാഹിത്യം കയ്യിൽ ഉണ്ടായിരിക്കത്തക്കവണ്ണം വിശേഷപ്രചരണസാഹിത്യം വേണ്ടത്ര മുമ്പേ ഓർഡർ ചെയ്തുവെന്ന് സേവനമേൽവിചാരകൻമാർ തിട്ടപ്പെടുത്തണം. പ്രസാധകർ സ്വകാര്യ ഓർഡറുകൾ അയക്കരുത്, എന്നാൽ ഒരു പ്രത്യേക ഇനം നിങ്ങൾക്ക് ആവശ്യമെങ്കിൽ സഭ മുഖാന്തരം നിങ്ങൾക്ക് അവ ഓർഡർ ചെയ്യാൻ കഴിയും.
▪ എല്ലാസഭയും അതിന്റെ സകല പ്രദേശത്തിന്റെയും ഒററപ്പെട്ട ഭൂപടങ്ങൾ ഉണ്ടാക്കാനും ഇവ ഉപയോഗിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതിലേക്ക് ഞങ്ങൾ ഓരോ സഭക്കും പ്രദേശ മാപ് കാർഡുകളുടെയും (S-12) അവയുടെ പ്ലാസ്ററിക് ഹോൾഡറുകളുടെയും പ്രദേശ നിയമന രേഖാ കാർഡുകളുടെയും (S-13) ഒരു ശേഖരം അയക്കുകയാണ്. നിങ്ങൾക്ക് ഈ ഫോറങ്ങളുടെ കൂടുതൽ പ്രതികൾ ആവശ്യമെങ്കിൽ ഭാവിയിൽ ഞങ്ങളിൽനിന്ന് ഓർഡർ ചെയ്യാവുന്നതാണ്. ഈ ഫോറങ്ങളുടെയെല്ലാം ഉപയോഗം വിശദീകരിക്കുന്ന ഒരു കത്തും ഉൾപ്പെടുത്തിയിരിക്കും. സഭാ സേവന കമ്മിററികളും വിശേഷിച്ച് സേവനമേൽവിചാരകനും പ്രദേശം കൈകാര്യം ചെയ്യുന്ന സഹോദരനും ഉടൻ ഇതിലേക്ക് പ്രവർത്തിച്ചു തുടങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രദേശത്തിന്റെ ഒരു നല്ല റോഡ് ഭൂപടവും പ്രദേശത്തുളള പോസ്റേറാഫീസുകളുടെ ഒരു പട്ടികയും സമ്പാദിക്കുകയെന്നതാണ് ആദ്യപടി. ആവശ്യമെങ്കിൽ അയൽസഭകളുടെ മൂപ്പൻമാരുമായി ചർച്ചചെയ്ത് നിങ്ങളുടെ പ്രദേശ അതിർത്തികൾ ഉറപ്പിക്കുക. ഇത് ഞങ്ങൾ നിങ്ങൾക്കയക്കുന്ന കൂടുതലായ നിർദ്ദേശങ്ങൾ നിറവേററുന്നത് എളുപ്പമാക്കിത്തീർക്കും.
▪ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഒറിയ: യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? (ലഘുലേഖ ന. 14); സമാധാനപൂർണ്ണമായ ഒരു പുതിയലോകത്തിലെ ജീവിതം (ലഘുലേഖ ന. 15); മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? (ലഘുലേഖ ന. 16). സിന്ധി: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?