അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ: ജൂലൈ: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? എന്ന ലഘുപത്രിക 4.00 രൂപ സംഭാവനയ്ക്ക്. ഇതു ലഭ്യമല്ലാത്തിടത്തു പിൻവരുന്ന ലഘുപത്രികകളിൽ ഏതെങ്കിലും ഒന്ന് അതേ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം [ഇംഗ്ലീഷ്], പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്. ഓഗസ്ററും സെപ്ററംബറും: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും. വലുത് 40.00 രൂപ സംഭാവനയ്ക്കും ചെറുത് 20.00 രൂപ സംഭാവനയ്ക്കും. ഒക്ടോബർ: ഉണരുക!യ്ക്കും വീക്ഷാഗോപുരത്തിനുമുളള വരിസംഖ്യകൾ. അർധമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 60.00 രൂപയാണ്. അർധമാസപതിപ്പുകൾക്ക് ആറു മാസത്തേക്കും പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കും ഉളള വരിസംഖ്യകൾ 30.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യയില്ല. വരിക്കാരാകാൻ വിസമ്മതിക്കുന്നിടത്തു മാസികകളുടെ ഓരോ പ്രതികൾ 3.00 രൂപയ്ക്കു സമർപ്പിക്കാൻ കഴിയും. ഉചിതമായിരിക്കുമ്പോൾ ദൈവത്തിനുവേണ്ടിയുളള മനുഷ്യവർഗത്തിന്റെ അന്വേഷണം [ഇംഗ്ലീഷ്] എന്ന പുസ്തകവും 30.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്. കുറിപ്പ്: മേൽ പ്രസ്താവിച്ച പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെയും ഓർഡർ അയച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫോറത്തിൽ (S-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ തപാൽവഴി ലഭ്യമായ ഉണരുക! മാസികയുടെ പ്രതിമാസപതിപ്പുകളുടെ പട്ടികയോടു ഗുജറാത്തി ഭാഷയും ചേർക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഗുജറാത്തിയിലുളള ഉണരുക! മാസികക്കുളള ഒരു വർഷത്തെ വരിസംഖ്യകൾ 30.00 രൂപ സംഭാവനയ്ക്കു സ്വീകരിക്കാവുന്നതാണ്.
◼ പറുദീസയിലേക്കുളള പാത എങ്ങനെ കണ്ടെത്താം എന്ന മാസികാവലിപ്പത്തിലുളള നാലു പേജുളള ലഘുലേഖ ഇപ്പോൾ ഇംഗ്ലീഷിൽ മാത്രം ലഭ്യമാണ്. മുസ്ലീം വിശ്വാസത്തിലുളള വ്യക്തികൾക്കുവേണ്ടി വിശേഷാൽ തയ്യാർ ചെയ്തതാണ് ഈ ലഘുലേഖ. ഈ ലഘുലേഖയുടെ ഒരു ചെറിയ ശേഖരത്തിനു സഭകൾക്ക് ഓർഡർ ചെയ്യാവുന്നതാണ്, ഒരുപക്ഷേ ഒരു പ്രസാധകന് ഏതാണ്ട് ഒന്നുവീതം കൂടെ കൊണ്ടുപോകുന്നതിനും ഉചിതമായിവരുമ്പോൾ വീട്ടുവാതിൽക്കൽ കാണിക്കുന്നതിനുംതന്നെ, എന്നാൽ ഇപ്പോൾ പൊതുവിതരണത്തിനു ഞങ്ങളുടെ പക്കൽ വേണ്ടത്ര ശേഖരം ഇല്ല.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ബംഗാളി: ഉണരുക! ലഘുപത്രിക 13-1; മറാത്തി: ഉണരുക! ലഘുപത്രിക 13-1.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
തമിഴ്: വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത; കരുതലുളള ഒരു ദൈവമുണ്ടോ?