അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ഫെബ്രുവരി: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 25 രൂപ സംഭാവനക്ക്. (വലുതിന് 45 രൂപ) പകരമായി 15 രൂപ സംഭാവനക്കു നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം സമർപ്പിക്കാവുന്നതാണ്. ഈ പുസ്തകത്തിന്റെ തെലുങ്കു പതിപ്പ് 8 രൂപയുടെ പ്രത്യേക നിരക്കിൽ സമർപ്പിക്കാമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം 15 രൂപ സംഭാവനക്ക്. സഭയിൽ ഇതുവരെ ഈ പുസ്തകം ലഭ്യമായിട്ടില്ലെങ്കിൽ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 15 രൂപ സംഭാവനക്ക്. (വലുതിന് 45 രൂപ) ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഉള്ള വരിസംഖ്യകൾ. അർധമാസപതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യ 90.00 രൂപയായിരിക്കും. പ്രതിമാസ പതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യയും അർധമാസ പതിപ്പുകൾക്കുള്ള ആറുമാസ വരിസംഖ്യയും 45.00 രൂപയായിരിക്കും. പ്രതിമാസ പതിപ്പുകൾക്ക് ആറുമാസത്തേക്കുള്ള വരിസംഖ്യയില്ല. വരിസംഖ്യ നിരസിച്ചെങ്കിൽ മാസികയുടെ ഒറ്റപ്രതികൾ 4.00 രൂപ സംഭാവനക്കു സമർപ്പിക്കുക. ഉചിതമായിരിക്കുന്നിടത്ത് കുടുംബം പുസ്തകവും സമർപ്പിക്കാവുന്നതാണ്. കുറിപ്പ്: അച്ചടിക്കടലാസിന്റെ വിലയിലെ വർധനവുനിമിത്തം 1996 മാർച്ച് 1 മുതൽ വീക്ഷാഗോപുരം, ഉണരുക! മാസികകൾക്കും വരിസംഖ്യകൾക്കും അവയുടെ നിരക്കിൽ വർധനവുണ്ടായിരിക്കും. പുതിയ നിരക്കുകൾ:
ഒറ്റപ്രതിക്ക്: പയനിയർമാർക്ക്: രൂ. 2.50; പ്രസാധകർക്കും പൊതുജനങ്ങൾക്കും: 4.00 രൂപ.
അർധമാസ വാർഷിക വരിസംഖ്യ: പയനിയർമാർക്ക്: 60.00 രൂപ; പ്രസാധകർക്കും പൊതുജനങ്ങൾക്കും: 90.00 രൂപ.
പ്രതിമാസ വാർഷിക വരിസംഖ്യയും അർധമാസ പതിപ്പുകളുടെ ആറുമാസ വരിസംഖ്യയും: പയനിയർമാർക്ക്: 30.00 രൂപ; പ്രസാധകർക്കും പൊതുജനങ്ങൾക്കും: 45.00 രൂപ.
◼ സെക്രട്ടറിയും സേവനമേൽവിചാരകനും നിരന്തര പയനിയർമാരുടെ പ്രവർത്തനം പുനരവലോകനം ചെയ്യണം. മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരുന്നതിന് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ആവശ്യമായ സഹായം നൽകുന്നതിനുള്ള ക്രമീകരണം മൂപ്പൻമാർ ചെയ്യണം. 1986 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ 12-20 ഖണ്ഡികകളിലെ ആശയങ്ങൾ പുനരവലോകനം ചെയ്യുക.
◼ 1996 ഏപ്രിൽ 2 ചൊവ്വാഴ്ച സ്മാരകാഘോഷം നടക്കും. പ്രസംഗം നേരത്തെ തുടങ്ങിയാലും സ്മാരക അപ്പത്തിന്റെയും വീഞ്ഞിന്റെയും വിതരണം സൂര്യാസ്തമയശേഷമേ ആകാവൂ എന്ന് ദയവായി ഓർമിക്കുക. നിങ്ങളുടെ പ്രദേശത്ത് സൂര്യാസ്തമയം എപ്പോഴാണെന്നറിയാൻ പ്രാദേശിക കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. ആ ദിവസം വയൽസേവനത്തിനുവേണ്ടിയുള്ള യോഗമല്ലാതെ യാതൊരു മീറ്റിംഗുകളും നടത്തരുത്. സാധാരണമായി ചൊവ്വാഴ്ച ദിവസങ്ങളിൽ നിങ്ങളുടെ സഭയ്ക്കു യോഗങ്ങളുള്ളപക്ഷം രാജ്യഹാൾ ലഭ്യമാണെങ്കിൽ ആഴ്ചയിലെ മറ്റൊരു ദിവസത്തേക്ക് നിങ്ങൾക്ക് അവ മാറ്റിവയ്ക്കാവുന്നതാണ്.
◼ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ സഹായപയനിയർമാരായി സേവിക്കാൻ ആഗ്രഹിക്കുന്ന പ്രസാധകർ ഇപ്പോൾത്തന്നെ തങ്ങളുടെ ആസൂത്രണങ്ങൾ നടത്തുകയും അപേക്ഷ നേരത്തെതന്നെ കൊടുക്കുകയും വേണം. ആവശ്യമായ വയൽസേവന ക്രമീകരണങ്ങൾ നടത്താനും വേണ്ടത്ര മാസികകളും മറ്റു സാഹിത്യവും ലഭ്യമാക്കാനും ഇതു മൂപ്പൻമാരെ സഹായിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും—ഇംഗ്ലീഷ്
“സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനു പ്രകാശനം ചെയ്ത ഈ ലഘുപത്രികയ്ക്ക് പയനിയർമാർക്ക് 3 രൂപയും പ്രസാധകർക്കും പൊതുജനത്തിനും 5 രൂപയുമാണ്. ഇത് ഇംഗ്ലീഷ് ബ്രെയിലിൽ ഒറ്റ വാല്യത്തിലും ലഭ്യമാണ്.
നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം—ഇംഗ്ലീഷ്, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, ബംഗാളി, മലയാളം, മറാത്തി, ഹിന്ദി
“സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനു പ്രകാശനം ചെയ്ത ഈ പുതിയ പുസ്തകത്തിന് പയനിയർമാർക്ക് 8 രൂപയും പ്രസാധകർക്കും പൊതുജനത്തിനും 15 രൂപയുമാണ്. ഇത് ഇംഗ്ലീഷ് ബ്രെയിലിൽ രണ്ടു വാല്യത്തിലും ലഭ്യമാണ്.
ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ ഗൈഡ്ബുക്ക്—തമിഴ്
യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? ലഘുലേഖ നമ്പർ 14—ഉർദു
സമാധാനപൂർണമായ ഒരു പുതിയ ലോകത്തിലെ ജീവിതം, ലഘുലേഖ നമ്പർ 15—ഉർദു
മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? ലഘുലേഖ നമ്പർ 16—ഉർദു
ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?—നേപ്പാളി
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ—തമിഴ്, മലയാളം
“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”—ഇംഗ്ലീഷ്, കന്നട, തമിഴ്, നേപ്പാളി, മലയാളം, ഹിന്ദി
നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും (ചെറുത്)—തമിഴ്
◼ ലഭ്യമായ പുതിയ വീഡിയോ കാസെറ്റുകൾ:
ബൈബിൾ—വസ്തുതകളുടെയും പ്രവചനങ്ങളുടെയും ഒരു പുസ്തകം വാല്യം I: ബൈബിൾ—കൃത്യമായ ചരിത്രം, ആശ്രയയോഗ്യമായ പ്രവചനം—ഇംഗ്ലീഷ്
ബൈബിൾ—വസ്തുതകളുടെയും പ്രവചനങ്ങളുടെയും ഒരു പുസ്തകം വാല്യം II: ബൈബിൾ—മനുഷ്യവർഗത്തിന്റെ ഏറ്റവും പഴക്കമുള്ള ആധുനിക പുസ്തകം—ഇംഗ്ലീഷ്
ദിവ്യബോധനത്താൽ ഏകീകൃതർ—ഇംഗ്ലീഷ്
സാധാരണ സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) ഈ വീഡിയോ കാസെറ്റുകൾക്കായി ഓർഡർ ചെയ്യാവുന്നതാണ്. ഓരോന്നിനുമുള്ള സംഭാവന പയനിയർമാർക്ക് 150.00 രൂപയും പ്രസാധകർക്കും പൊതുജനങ്ങൾക്കും 200.00 രൂപയുമാണ്.