അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം 15.00 രൂപ സംഭാവനയ്ക്ക്. ഇത് സഭയിൽ ഇപ്പോഴും ലഭ്യമല്ലെങ്കിൽ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും പുസ്‌തകം 25.00 രൂപക്ക് (വലിയ പതിപ്പിന് 45.00 രൂപ). ഏപ്രിൽ, മെയ്: വീക്ഷാഗോപുരത്തിനും ഉണരുക!ക്കും വരിസംഖ്യകൾ. അർധമാസ പതിപ്പുകളുടെ വാർഷിക വരിസംഖ്യക്കു 90.00 രൂപ. പ്രതിമാസ പതിപ്പുകളുടെ വാർഷിക വരിസംഖ്യകൾക്കും അർധമാസ പതിപ്പുകളുടെ ആറുമാസ വരിസംഖ്യകൾക്കും 45.00 രൂപയാണ്. പ്രതിമാസ പതിപ്പുകൾക്ക് ആറുമാസ വരിസംഖ്യ ഇല്ല. വരിസംഖ്യ നിരസിക്കപ്പെടുന്നെങ്കിൽ, മാസികകളുടെ ഒറ്റ പ്രതികൾ ഓരോന്നിനും 4.00 രൂപയ്‌ക്കോ അല്ലെങ്കിൽ ഉചിതമായിരിക്കുന്നിടത്തു കുടുംബം പുസ്തകമോ സമർപ്പിക്കാൻ കഴിയും. ജൂൺ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം 15 രൂപ സംഭാവനയ്ക്ക്. അല്ലെങ്കിൽ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകം 25.00 രൂപ സംഭാവനയ്ക്ക് (വലിയ പതിപ്പിന് 45.00 രൂപ) സമർപ്പിക്കാൻ കഴിയും. ഉചിതമായിരിക്കുന്നിടത്തു കുടുംബം പുസ്‌തകം തനിച്ചോ മേൽപറഞ്ഞ പുസ്തകങ്ങളോടൊപ്പം പോലുമോ സമർപ്പിക്കാൻ കഴിയും.
◼ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1996 ജനുവരി ലക്കത്തിൽ അറിയിച്ചിരുന്നതുപോലെ, ഈ വർഷത്തെ സ്‌മാരക കാലത്തെ പ്രത്യേക പരസ്യപ്രസംഗം മിക്ക സഭകളിലും ഏപ്രിൽ 21 ഞായറാഴ്‌ച അവതരിപ്പിക്കപ്പെടും. “വക്രതയുള്ള ഒരു തലമുറയിൽ കുറ്റമറ്റവരായി നിലകൊള്ളൽ” എന്നതാണ് പ്രസംഗ വിഷയം. ഏപ്രിൽ 2-ലെ സ്മാരകത്തിനു ഹാജരായവരെ ക്ഷണിക്കുന്നതിന് ഒരു പ്രത്യേക ശ്രമം നടത്തണം.
◼ 1996 ഏപ്രിൽ 29 മുതൽ സഭാപുസ്തകാധ്യയനത്തിനു നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം പരിചിന്തിക്കപ്പെടും. ഇതു മനസ്സിൽ പിടിച്ചുകൊണ്ട്, പ്രാദേശികമായി ഉപയോഗിക്കപ്പെടുന്ന ഭാഷകളിൽ ഈ പുസ്തകത്തിന്റെ മതിയായ സ്റ്റോക്ക് സഭകൾക്കുണ്ടായിരിക്കണം.
◼ 1996 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്ന, ചില സാഹിത്യങ്ങളുടെ പുതുക്കിയ നിരക്കുകൾ ദയവായി ശ്രദ്ധിക്കുക:
പയനിയർ സഭ & പൊതുജനം
ഡീലക്‌സ് ബൈബിൾ ന. 12 (റഫറൻസുകൾ) രൂ. 150.00 രൂ. 230.00
ഡീലക്‌സ് ബൈബിൾ പോക്കറ്റ് സൈസ് രൂ. 150.00 രൂ. 230.00
തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച രൂ. 400.00 രൂ. 470.00
കൺകോഡൻസ് രൂ. 75.00 രൂ. 100.00