അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ നവംബർ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം 20.00 രൂപ സംഭാവനയ്ക്ക്. സമർപ്പണങ്ങൾ നടത്തിയ എല്ലായിടത്തും ബൈബിളധ്യയനങ്ങൾ നടത്തുകയെന്ന ഉദ്ദേശ്യത്തോടെ മടങ്ങിച്ചെല്ലാൻ പ്രത്യേക ശ്രമം നടത്തുന്നതായിരിക്കും. ഡിസംബർ: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും പുസ്‌തകം 25.00 രൂപ സംഭാവനയ്ക്ക് (വലുതിന് 45.00 രൂപ). ഉചിതമായിരിക്കുന്നിടത്ത് പകരമായി, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകമോ എന്റെ ബൈബിൾ കഥാ പുസ്തകമോ 45.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്. ജനുവരി: പഴയ 192 പേജ് പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം ഓരോന്നിനും 10.00 രൂപ സംഭാവനയ്ക്ക്. ഈ വിഭാഗത്തിൽപ്പെട്ട പിൻവരുന്ന പുസ്തകങ്ങൾ ഞങ്ങളുടെ കൈവശമുണ്ട്: ഇംഗ്ലീഷ്: ഈ ജീവിതം മാത്രമാണോ ഉള്ളത്? മനുഷ്യൻ ഇവിടെ വന്നത് പരിണാമത്താലോ സൃഷ്ടിയാലോ?; കന്നട: “ദൈവത്തിനു ഭോഷ്‌ക്കു പറയാൻ അസാദ്ധ്യമായ കാര്യങ്ങൾ,” “നിന്റെ രാജ്യം വരേണമേ;” ഗുജറാത്തി: നിത്യജീവനിലേക്കു നയിക്കുന്ന സത്യം, “നിന്റെ രാജ്യം വരേണമേ,” സുവാർത്ത നിങ്ങളെ സന്തുഷ്ടരാക്കാൻ; തമിഴ്, ഹിന്ദി: “നിന്റെ രാജ്യം വരേണമേ;” മറാത്തി: “നിന്റെ രാജ്യം വരേണമേ,” മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ; തെലുങ്ക്: ഈ ജീവിതം മാത്രമാണോ ഉള്ളത്?. ബംഗാളിയോ നേപ്പാളിയോ വായിക്കാൻ താത്പര്യപ്പെടുന്ന വ്യക്തികൾക്ക് ഏതെങ്കിലും 32 പേജ് ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്. മലയാളം പ്രിയപ്പെടുന്ന വ്യക്തികൾക്കു നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ പുസ്‌തകം 20.00 രൂപ സംഭാവനയ്ക്കും പഞ്ചാബി പ്രിയപ്പെടുന്നവർക്ക് നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം 20.00 രൂപയ്‌ക്കും സമർപ്പിക്കാവുന്നതാണ്. അവസാനം പറഞ്ഞ ഈ രണ്ടു പുസ്തകങ്ങളും പ്രത്യേക നിരക്കിൽ സമർപ്പിക്കരുത് എന്ന കാര്യം ദയവായി ഓർത്തിരിക്കുക. ഫെബ്രുവരി: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും പുസ്‌തകം 25.00 രൂപ സംഭാവനയ്ക്ക് (വലുതിന് 45.00 രൂപ) അല്ലെങ്കിൽ നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ പുസ്‌തകം 20.00 രൂപ സംഭാവനയ്ക്ക്. പഞ്ചാബി പ്രിയപ്പെടുന്ന ആളുകൾക്ക് നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം 20.00 രൂപയ്‌ക്കു സമർപ്പിക്കാവുന്നതാണ്. പകരമായി, പഴയ 192 പേജുള്ള പ്രത്യേക സമർപ്പണ പുസ്തകങ്ങളിൽ ഏതെങ്കിലും 10.00 രൂപ സംഭാവനയ്ക്കു കൊടുക്കാവുന്നതാണ്.
◼ രാജ്യ സുവാർത്ത നമ്പർ 34 ഇപ്പോഴും സ്റ്റോക്കുള്ള സഭകൾ, വീടുതോറുമോ മറ്റുള്ളിടങ്ങളിലോ മറ്റു ലഘുലേഖകൾ ഉപയോഗിക്കുന്നതുപോലെ സമർപ്പിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. അനുവദനീയമായിരിക്കുന്നിടത്ത്, പ്രസാധകർക്ക് ഓരോ ആളില്ലാഭവനങ്ങളിലും ഓരോന്ന് ഇടാവുന്നതാണ്. എന്നാൽ വഴിപോക്കരുടെ കാഴ്ചയിൽ ഒട്ടും പെടാത്തവിധമായിരിക്കണം അതു വെക്കേണ്ടത്. വിലയേറിയ ഈ സന്ദേശത്തിന്റെ ശേഷിക്കുന്ന പ്രതികൾ വിതരണം ചെയ്യുന്നതിനു ശ്രമം നടത്തേണ്ടതാണ്.
◼ 1951 മുതൽ 1959 വരെയുള്ള ബയൻഡു ചെയ്‌ത വീക്ഷാഗോപുര വാല്യങ്ങൾക്കായി (ഇംഗ്ലീഷ്) ഓർഡർ ചെയ്‌ത സഭകൾക്ക് അവ ഇപ്പോൾ അയച്ചുകൊണ്ടിരിക്കുകയാണ്. ഈ വാല്യങ്ങൾ ഓരോന്നിനും പ്രസാധകർക്കും പയനിയർമാർക്കും 90.00 രൂപയാണ്—ഒമ്പതു വാല്യങ്ങളുടെ ഒരു സെറ്റിന് 810.00 രൂപയാണ്. ഈ വാല്യങ്ങൾ സ്റ്റോക്കിൽ വയ്ക്കരുത്, അവ ഓർഡർ ചെയ്‌ത വ്യക്തികൾക്കു പെട്ടെന്നുതന്നെ കൊടുക്കണം. എന്നിട്ട് പണം സൊസൈറ്റിക്ക് ഉടനെതന്നെ അയയ്ക്കുകയും വേണം. ബയൻഡു ചെയ്‌ത വാല്യങ്ങൾ പ്രത്യേക അപേക്ഷാ ഇനങ്ങളാണെന്നും നിങ്ങൾക്കു പ്രത്യേക അപേക്ഷ ഉള്ളപ്പോൾ മാത്രമേ ഓർഡർ അയയ്ക്കാവൂ എന്നും ഓർത്തിരിക്കുക. എല്ലാ പ്രത്യേക അപേക്ഷാ ഇനങ്ങളുടെയും കാര്യത്തിലെന്നപോലെ, അവയുടെ വില അടുത്ത പണമടയ്ക്കലിനൊപ്പം സൊസൈറ്റിക്ക് അയയ്‌ക്കണം.
ഈ വാല്യങ്ങൾ അയച്ചുകഴിയുമ്പോൾ, പഴയ വാല്യങ്ങൾക്കായി ഞങ്ങൾക്കു പെൻഡിങ് ഓർഡറുകളൊന്നും ഉണ്ടായിരിക്കുകയില്ല—ഇതുവരെയും ഓർഡർ അയച്ചിട്ടുള്ള എല്ലാ സഭകൾക്കും പഴയ വാല്യങ്ങൾ എല്ലാം ലഭിച്ചിരിക്കും. എന്നിരുന്നാലും, ഈ വാല്യങ്ങളുടെ ഒരു ചെറിയ സ്റ്റോക്ക് ഞങ്ങളുടെ പക്കൽ ഉണ്ടായിരിക്കും. അതുകൊണ്ട്, ഈ വാല്യങ്ങൾ ആവശ്യമുള്ളവർ എത്രയും പെട്ടെന്ന് തങ്ങളുടെ സഭ മുഖാന്തരം ഓർഡർ അയയ്ക്കേണ്ടതാണ്. സ്റ്റോക്ക് തീർന്നുകഴിഞ്ഞാൽ, പഴയ വാല്യങ്ങൾക്കായുള്ള അപേക്ഷകളൊന്നും ഞങ്ങൾ സ്വീകരിക്കുന്നതല്ല—പുതിയ വാല്യങ്ങൾക്കുള്ള ഇപ്പോഴത്തെ സ്ഥിരം ഓർഡറുകൾ സാധുവായി നിലനിൽക്കവേ ഭാവി വാല്യങ്ങൾക്കുള്ള സ്ഥിരം ഓർഡറുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.