അറിയിപ്പുകൾ
◼ ഈ വർഷം സ്മാരക കാലത്തെ പ്രത്യേക പരസ്യപ്രസംഗം മിക്ക സഭകളിലും ഏപ്രിൽ 6 ഞായറാഴ്ച നടത്തപ്പെടും. “ലോകത്തിന്റെ മാലിന്യങ്ങളിൽനിന്നു ശുദ്ധരായി നിലകൊള്ളുവിൻ” എന്നതാണു പ്രസംഗ വിഷയം. നാമെല്ലാവരും അതിനു ഹാജരാകണം. സ്മാരകത്തിനു ഹാജരായ താത്പര്യക്കാരെ ആ പ്രസംഗത്തിനു ഹാജരാകാൻ സഹായിക്കണം. നാം കേൾക്കാൻ പോകുന്ന സംഗതി ദൈവത്തെ സന്തോഷിപ്പിക്കുന്നതിനുള്ള നമ്മുടെ ദൃഢനിശ്ചയത്തിനു തീർച്ചയായും നവചൈതന്യമേകും.
◼ ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകത്തിന്റെ അധ്യയനത്തിൽനിന്നു പരമാവധി പ്രയോജനം നേടുന്നതിന് 1993 ഏപ്രിലിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിൽ നൽകിയിരിക്കുന്ന ഉത്കൃഷ്ടമായ മാർഗനിർദേശങ്ങൾ ദയവായി പരിചിന്തിക്കുക. ഓരോ പാഠവും എങ്ങനെ തയ്യാറാകണമെന്നും സഭാപുസ്തകാധ്യയനത്തിൽ ഏതു വിധം പിൻപറ്റണമെന്നും ലേഖനം വിശദീകരിക്കുന്നു. ആ വിവരം പുനരവലോകനം ചെയ്യുന്നത് അധ്യയനനിർവാഹകനും ഹാജരാകുന്ന ഏവർക്കും പ്രയോജനപ്രദമായിരിക്കും.
◼ എല്ലാ സമുദായങ്ങളിലും വർഷത്തിന്റെ വ്യത്യസ്ത സമയങ്ങളിൽ സ്കൂൾ കുട്ടികൾക്കും ലൗകിക ജോലി ചെയ്യുന്നർക്കും അവധി ലഭിക്കുന്ന വിശേഷദിവസങ്ങളുണ്ട്. അത്, വയൽസേവനത്തിൽ വർധിച്ചയളവിൽ പങ്കുപറ്റാൻ സഭകൾക്ക് അവസരമേകുന്നു. അത്തരം സന്ദർഭങ്ങളെക്കുറിച്ചു മൂപ്പന്മാർ മുമ്പേ അറിഞ്ഞിരിക്കണം. വിശേഷദിവസങ്ങളിൽ കൂട്ടസാക്ഷീകരണത്തിനായി നടത്തുന്ന ക്രമീകരണങ്ങളെക്കുറിച്ചു നേരത്തേതന്നെ സഭയെ അറിയിക്കണം.
◼ അധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ മാർച്ച് 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാകണക്കുകൾ ഓഡിറ്റു ചെയ്യേണ്ടതാണ്. അതു ചെയ്തു കഴിയുമ്പോൾ സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ 1997 മാർച്ച് 1 മുതൽ കന്നട, തെലുങ്ക്, മറാത്തി ഭാഷകളിലുള്ള വീക്ഷാഗോപുരത്തിലും നമ്മുടെ രാജ്യ ശുശ്രൂഷയിലും ആ ഭാഷകളിൽ ലഭ്യമായ സംഗീത ലഘുപത്രികയിലുള്ള ഗീതങ്ങളുടെ നമ്പരായിരിക്കും രേഖപ്പെടുത്തുന്നത്. ആ ഭാഷകളിൽ നടത്തപ്പെടുന്ന യോഗങ്ങളിൽ ഇംഗ്ലീഷിലുള്ള ഗീതങ്ങൾക്കു പകരം പ്രസ്തുത ഭാഷയിലുള്ള ഗീതങ്ങൾ പാടേണ്ടതാണ്. അതു പ്രസാധകർക്കും യോഗങ്ങൾക്കു ഹാജരാകുന്ന ഏവർക്കും തങ്ങളുടെ ഭാഷയിലുള്ള ഗീതങ്ങൾ പഠിക്കാൻ പ്രോത്സാഹനമേകും.