ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ പുനരവലോകനം
1997 സെപ്റ്റംബർ 1 മുതൽ ഡിസംബർ 22 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുളള വിവരങ്ങളുടെ പുസ്തകമടച്ചുളള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്ത് നിങ്ങൾക്ക് കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറെറാരു കടലാസ്ഷീററ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിതപുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുളള പരാമർശനങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനുവേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശനങ്ങളിലും പേജും ഖണ്ഡികനമ്പരുകളും കാണാതിരുന്നേക്കാം.]
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് ഉത്തരം നൽകുക:
1. ദൈവം ബുദ്ധിശക്തിയുള്ള സൃഷ്ടികൾക്കു സ്വതന്ത്ര ഇച്ഛാശക്തി നൽകിയില്ലായിരുന്നെങ്കിൽ ദുഷ്ടത ഉണ്ടായിരിക്കുമായിരുന്നില്ല. [rs പേ. 428 ഖ. 2]
2. ലൂക്കൊസ് 22:30-ലെ ‘പന്ത്രണ്ട് ഇസ്രായേൽ ഗോത്രങ്ങൾ’ക്ക്, പ്രയുക്തതയിൽ യേശുവിന്റെ ആത്മാഭിഷിക്ത ഉപപുരോഹിതന്മാരെയും കവിഞ്ഞ് മനുഷ്യവർഗത്തിലെ മറ്റെല്ലാവരെയും ഉൾപ്പെടുത്തുന്ന മത്തായി 19:28-ലെ ആ പ്രയോഗത്തിന്റെ അതേ പ്രാധാന്യം തന്നെയാണുള്ളത്. [പ്രതിവാര ബൈബിൾ വായന; w87 3/1 പേ. 27 ഖ. 10; പേ. 28 ഖ. 12 കാണുക.]
3. യേശു ഒരു ശമര്യസ്ത്രീയോടു സംസാരിക്കുന്നതിൽ അവന്റെ ശിഷ്യന്മാർ ആശ്ചര്യപ്പെട്ടത് അവൾ അധാർമിക ജീവിതം നയിച്ചിരുന്നതിനാലാണ്. (യോഹന്നാൻ 4:27) [പ്രതിവാര ബൈബിൾ വായന; w95 7/15 പേ. 15 ഖ. 1-2 കാണുക.]
4. യോഹന്നാൻ 6:64-ലെ “ആദിമുതൽ” എന്ന പ്രയോഗം, തന്നെ ഒറ്റിക്കൊടുക്കുന്നവൻ യൂദാ ആയിരിക്കുമെന്ന് ഒരു അപ്പോസ്തലനായി അവനെ തിരഞ്ഞെടുത്ത സമയത്ത് യേശുവിനറിയാമായിരുന്നുവെന്നു സൂചിപ്പിക്കുന്നു. [പ്രതിവാര ബൈബിൾ വായന; it-2 പേ. 129 ഖ. 4-6 കാണുക.]
5. അജാത മനുഷ്യശിശുവിനെ ദൈവം അമൂല്യ ജീവനായിത്തന്നെ വീക്ഷിക്കുന്നുവെന്നു മനസ്സിലാക്കാൻ പുറപ്പാടു 21:22, 23 നമ്മെ സഹായിക്കുന്നു. [kl പേ. 128 ഖ. 21]
6. 1 പത്രൊസ് 3:3, 4 പുറംകുപ്പായങ്ങൾ ധരിക്കുന്നതിനെ വിലക്കാത്തതുപോലെതന്നെ വിനയാന്വിതമായും ന്യായമായും ആഭരണങ്ങളും സൗന്ദര്യവർധക വസ്തുക്കളും ഉപയോഗിക്കുന്നതിനെയും വിലക്കുന്നില്ല. [rs പേ. 434 ഖ. 2]
7. യോഹന്നാൻ 5:1-ൽ പരാമർശിച്ചിരിക്കുന്ന ‘യഹൂദൻമാരുടെ ഉത്സവം’ പൊ.യു. 31-ലെ പെസഹായെ പരാമർശിക്കുന്നു. [si പേ. 194 ഖ. 8]
8. ഒരു സഹാരാധകൻ നമ്മെ വ്രണപ്പെടുത്തുന്നെങ്കിൽ, ആ വ്യക്തിയുമായുള്ള സകല ബന്ധവും വിച്ഛേദിച്ചുകൊണ്ട് തെറ്റുകാരനെ നമ്മുടെ ജീവിതത്തിൽനിന്ന് അകറ്റിനിർത്തുന്നതു തെറ്റായിരിക്കും. [uw പേ. 134 ഖ. 7]
9. ഗവൺമെൻറ് അധികാരികൾ നീതിനിഷ്ഠരെന്നു വീക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും സത്യക്രിസ്ത്യാനികൾ തങ്ങളുടെ വിവാഹം അവരുടെ പക്കൽ ഉചിതമായിത്തന്നെ രജിസ്റ്റർ ചെയ്തിരിക്കണം. [kl പേ. 122 ഖ. 11]
10. ലൂക്കൊസ് എഫെസൊസിലായിരുന്നപ്പോഴാണ് അവൻ പ്രവൃത്തികളുടെ പുസ്തകമെഴുതിയത്. [si പേ. 199 ഖ. 3]
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
11. ഒന്നാം നൂറ്റാണ്ടിലെ എഫെസ്യ ക്രിസ്ത്യാനികളുടെ മാതൃകയ്ക്കു ചേർച്ചയിൽ, ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കാൻ കൈക്കൊള്ളേണ്ട ഒരു അനിവാര്യ നടപടിയേത്? (പ്രവൃ. 19:19) [kl പേ. 114 ഖ. 14]
12. നോഹയുടെ നാളിൽ ചില ദൂതന്മാർ പാപം ചെയ്തതെങ്ങനെ? [kl പേ. 109 ഖ. 4]
13. ഒരു വസ്തുതർക്കത്തിൽ ഉൾപ്പെടാൻ യേശു വിസമ്മതിച്ചത് എന്തുകൊണ്ട്? (ലൂക്കൊ. 12:13, 14) [പ്രതിവാര ബൈബിൾ വായന; w97 4/1 പേ. 28 കാണുക.]
14. പ്രവൃത്തികൾ 1:6-ൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം, ഇസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കാൻ പോകുകയാണോയെന്നു യേശുവിനോടു ചോദിച്ചപ്പോൾ ഏതു കാര്യത്തെക്കുറിച്ച് ശിഷ്യന്മാർ അജ്ഞരായിരുന്നു? [പ്രതിവാര ബൈബിൾ വായന; w90 6/1 പേ. 11 ഖ. 4 കാണുക.]
15. ഒരു വിവാഹബന്ധം നിലനിൽക്കാൻ സഹായിക്കുന്ന രണ്ടു ഘടകങ്ങൾ പ്രസ്താവിക്കുക. [uw പേ. 140 ഖ. 4]
16. ചില സന്ദർഭങ്ങളിൽ ക്രിസ്തീയ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത് എന്തിന്? [rs പേ. 433 ഖ. 2]
17. യോഹന്നാൻ 1:1-ൽ “വചനം ദൈവം ആയിരുന്നു” എന്ന് മറ്റു ഭാഷാന്തരങ്ങൾ പറയുമ്പോൾ, പുതിയലോക ഭാഷാന്തരം “വചനം ഒരു ദൈവമായിരുന്നു” എന്നു പറയുന്നത് എന്തുകൊണ്ട്? [പ്രതിവാര ബൈബിൾ വായന; rs 212 ഖ. 5 കാണുക.]
18. വെളിപ്പാടു പുസ്തകം പറയുന്നപ്രകാരം, “ക്ഷുദ്രക്കാർ” തങ്ങളുടെ വഴികൾ സംബന്ധിച്ച് അനുതപിക്കാത്തപക്ഷം അവർ എവിടെ ചെന്നവസാനിക്കും? [kl പേ. 111 ഖ. 8]
19. പൂർണ മനുഷ്യനായിരുന്ന യേശു ഗുരു എന്ന നിലയിലുള്ള തന്റെ പങ്ക് അംഗീകരിച്ച നിലയ്ക്ക്, “നല്ല ഗുരോ” എന്നു വിളിച്ചപ്പോൾ അവൻ അംഗീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്? (ലൂക്കൊ. 18:18, 19) [പ്രതിവാര ബൈബിൾ വായന; w95 3/1 പേ. 15 ഖ. 7 കാണുക.]
20. യോഹന്നാൻ 13:34-ൽ പ്രസ്താവിച്ചിരിക്കുന്ന കൽപ്പനയിൽ എന്താണ് പുതുമയുള്ളത്? [പ്രതിവാര ബൈബിൾ വായന; w90 2/1 പേ. 21 ഖ. 5-6 കാണുക.]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാനാവശ്യമായ വാക്കോ വാക്കുകളോ പദപ്രയോഗമോ ചേർക്കുക:
21. ഒരു സഹോദരനു നമ്മുടെ നേരെ എന്തെങ്കിലുമുണ്ടെന്ന് നാം മനസ്സിലാക്കിയാൽ മുൻകൈ എടുത്ത് _________________________ പുനഃസ്ഥിതീകരിക്കുന്നതിന് _________________________ ഒപ്പം _________________________ ആവശ്യമാണ്. [uw പേ. 135 ഖ. 10]
22. “പത്തു മൈനകൾ” സ്വർഗരാജ്യത്തിന്റെ കൂടുതൽ _________________________ ഉത്പാദിപ്പിക്കുന്നതിൽ ആത്മാഭിഷിക്ത ശിഷ്യന്മാർക്ക് ഉപയോഗിക്കാൻ കഴിയുന്ന _________________________ പ്രതിനിധാനം ചെയ്യുന്നു. (ലൂക്കൊ. 19:13, NW) [പ്രതിവാര ബൈബിൾ വായന; w89 10/1 പേ. 8 കാണുക.]
23. യഹൂദന്മാർ യേശുവിനെതിരെ യഹൂദ്യയുടെ റോമൻ ഗവർണറായിരുന്ന പീലാത്തൊസിന്റെ മുമ്പിൽ നിരത്തിയ മൂന്ന് വ്യാജ ആരോപണങ്ങളിൽ ഉൾപ്പെട്ടിരുന്നത് _________________________ മറിച്ചുകളയുന്നു, _________________________ കൊടുക്കുന്നത് വിലക്കുന്നു, താൻതന്നെ _________________________ പറയുന്നു എന്നിവ ആയിരുന്നു. (ലൂക്കൊ. 23:2) [പ്രതിവാര ബൈബിൾ വായന; w90 12/1 പേ. 9 ഖ. 1 കാണുക.]
24. സത്യക്രിസ്ത്യാനികൾ ക്രിസ്മസോ വ്യാജമത വിശ്വാസങ്ങളിൽ അധിഷ്ഠിതമായ മറ്റേതെങ്കിലും വിശേഷദിനങ്ങളോ ആഘോഷിക്കുന്നില്ല, കാരണം അവർ യഹോവയ്ക്ക് _________________________ നൽകുന്നു; പാപപൂർണരായ മനുഷ്യരെയോ രാഷ്ട്രങ്ങളെയോ _________________________ അവധിദിനങ്ങളും അവർ ആഘോഷിക്കുന്നില്ല. [kl പേ. 126 ഖ. 16]
25. ബൈബിൾ വിദ്യാർഥികളെന്ന നിലയിൽ, നാം ഗവേഷണത്തിനു വേണ്ടി ലഭ്യമായ സൂചികകൾ ഉപയോഗിക്കാൻ പഠിക്കുകയും സകല ചോദ്യത്തിനും _________________________ എന്നോ _________________________ എന്നോ ഉള്ള ഉത്തരം പ്രതീക്ഷിക്കാതിരിക്കുകയും _________________________ നമ്മുടെ കുടുംബാംഗങ്ങളോടുമുള്ള സ്നേഹത്തെ പ്രതിഫലിപ്പിക്കുന്ന _________________________ എടുക്കുകയും ചെയ്യണം. [uw പേ. 144 ഖ. 13]
പിൻവരുന്ന ഓരോ പ്രസ്താവനകളിലും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. അപ്പോസ്തലനായ പത്രൊസ് പറയുന്നപ്രകാരം, നാം (അനുതാപമുള്ളവരാണ്; വിശ്വസ്തരാണ്; അനുസരണമുള്ളവരാണ്) എന്നു പ്രകടമാക്കുന്നതിനുള്ള അവസരം നമുക്കു തരുന്നതിനാണ് യഹോവയുടെ (ദയ; സ്നേഹം; ക്ഷമ) നമ്മുടെ നാൾവരെ അവൻ വെച്ചുനീട്ടിയിരിക്കുന്നത്. (2 പത്രൊ. 3:9) [rs പേ. 429 ഖ. 2]
27. ആളുകളെ സ്വതന്ത്രമാക്കുന്ന സത്യം (ശാസ്ത്രത്തെ; വ്യാജമതത്തെ; യേശുക്രിസ്തുവിനെ) സംബന്ധിച്ചുള്ളതാണ്, കാരണം അതിലൂടെ മാത്രമേ നമുക്ക് (വ്യാജോപദേശങ്ങളിൽനിന്ന്; ലോകത്തിന്റെ പ്രചരണങ്ങളിൽനിന്ന്; മരണകരമായ പാപത്തിൽനിന്ന്) സ്വതന്ത്രമാകാൻ സാധിക്കൂ. (യോഹ. 8:12-36) [പ്രതിവാര ബൈബിൾ വായന; w88 5/1 പേ. 9 ഖ. 5 കാണുക.]
28. നാം ദൈവഭക്തിയുള്ള ജീവിതം നയിക്കുന്നത് (മറ്റുള്ളവർ എപ്പോഴും നമ്മോടു നന്നായി പെരുമാറുമെന്ന്; ഇപ്പോൾ നമുക്കു ധാരാളം ഭൗതിക വസ്തുക്കൾ ആസ്വദിക്കാനാകുമെന്ന്; ശരിയായതു ചെയ്യുന്നതു നിമിത്തം നമുക്ക് ദൈവത്തിന്റെ അംഗീകാരത്തിന്റെ പുഞ്ചിരി ലഭിക്കുമെന്ന്) ഉറപ്പു വരുത്തുന്നു. [kl പേ. 118 ഖ. 2]
29. “നീ ഇവയെക്കാൾ അധികം എന്നെ സ്നേഹിക്കുന്നുവോ?” എന്ന് അപ്പോസ്തലനായ പത്രൊസിനോടു ചോദിച്ചപ്പോൾ അവൻ തന്നെക്കാൾ (മറ്റു ശിഷ്യന്മാരെ സ്നേഹിക്കുന്നുവോയെന്ന്; മറ്റു ശിഷ്യന്മാർ യേശുവിനെ സ്നേഹിച്ചതിലധികം തന്നെ സ്നേഹിക്കുന്നുവോയെന്ന്; മീൻ പോലെയുള്ള സംഗതികളെക്കാളധികം സ്നേഹിക്കുന്നുവോയെന്ന്) യേശു ചോദിക്കുകയായിരുന്നു. (യോഹ. 21:15, NW) [പ്രതിവാര ബൈബിൾ വായന; w88 11/1 പേ. 31 ഖ. 9 കാണുക.]
30. യോഹന്നാൻ 10:16-ൽ പരാമർശിച്ചിരിക്കുന്ന “വേറെ ആടുകൾ” (വിജാതീയ ക്രിസ്ത്യാനികളെ; യഹൂദ ക്രിസ്ത്യാനികളെ; ഭൂമിയിലെ പറുദീസയിൽ ജീവിക്കാനുള്ള പ്രത്യാശയുള്ള എല്ലാവരെയും) അർഥമാക്കുന്നു. [പ്രതിവാര ബൈബിൾ വായന; w95 4/15 പേ. 31 ഖ. 4 കാണുക.]
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക: പുറ. 31:12; സദൃ. 3:9, 10; മത്താ. 5:14-16; ലൂക്കൊ. 9:60, 62; 13:4, 5
31. തന്റെ ശ്രോതാക്കൾക്കു സുപരിചിതമായിരുന്ന ഒരു ദുരന്തത്തെ പരാമർശിക്കവേ വിധിവിശ്വാസപരമായ ചിന്തയ്ക്കെതിരെ വാദിച്ച യേശു അതിന്റെ കാരണം, കാലവും മുൻകൂട്ടിക്കാണാനാവാത്ത സംഭവവുമാണെന്നു വ്യക്തമായും ആരോപിച്ചു. [പ്രതിവാര ബൈബിൾ വായന; w96 9/1 പേ. 5 ഖ. 5 കാണുക.]
32. മുഴു മനുഷ്യവർഗത്തിനും ബാധകമാകുന്ന ഒന്നായിരിക്കാൻ മോശൈക ന്യായപ്രമാണം ഉദ്ദേശിക്കപ്പെട്ടിരുന്നില്ല. [uw പേ. 147 ഖ. 5]
33. രാജ്യത്തിൽ പ്രവേശിക്കുന്നതിന് ഏകാഗ്രമായ ഭക്തി അനിവാര്യമാണ്. [si പേ. 192 ഖ. 32]
34. നമ്മുടെ സമയവും ഊർജവും പണമുൾപ്പെടെയുള്ള മറ്റു വിഭവങ്ങളും സത്യാരാധന ഉന്നമിപ്പിക്കുന്നതിന് ഉപയോഗിക്കുമ്പോൾ യഹോവ നമ്മെ അനുഗ്രഹിക്കും. [kl പേ. 120 ഖ. 8]
35. ക്രിസ്ത്യാനികളായിരിക്കുന്നവർ ദൈവത്തിന്റെ നാമം, ഉദ്ദേശ്യങ്ങൾ എന്നിവ സംബന്ധിച്ച് ലോകത്തിനു സജീവ സാക്ഷികളായിരിക്കേണ്ടതുണ്ട്. [rs പേ. 438 ഖ. 4]