അറിയിപ്പുകൾ
◼ സാഹിത്യസമർപ്പണങ്ങൾ മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം 20.00 രൂപ സംഭാവനയ്ക്ക്. ഭവന ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിനോ ഉണരുക!യ്‌ക്കോ ഉള്ള വരിസംഖ്യകൾ. അർധമാസപതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യ 90.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യയും അർധമാസപതിപ്പുകൾക്കുള്ള അർധവാർഷിക വരിസംഖ്യയും 45.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് അർധവാർഷിക വരിസംഖ്യയില്ല. വരിസംഖ്യ സ്വീകരിക്കാത്തപക്ഷം മാസികകളുടെ ഒറ്റപ്രതികൾ ഒന്നിന് 4.00 രൂപവെച്ച് സമർപ്പിക്കാവുന്നതാണ്. ജൂൺ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്‌തകം 20.00 രൂപ സംഭാവനയ്ക്ക്. (പയനിയർ നിരക്ക് 15.00 രൂപ.) പകരമായി, അർധനിരക്കിലോ പ്രത്യേക നിരക്കിലോ പട്ടികപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും പഴയ 192 പേജ് പുസ്‌തകം സമർപ്പിക്കാവുന്നതാണ്. കുറിപ്പ്: മേൽപ്പറഞ്ഞ ഏതെങ്കിലും പ്രസ്ഥാന ഇനങ്ങൾക്ക് ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) അപ്രകാരം ചെയ്യേണ്ടതാണ്.
◼ ഏപ്രിലിലും മേയിലും സഹായ പയനിയർമാരായി സേവിക്കാൻ താത്പര്യമുള്ള പ്രസാധകർ ഇപ്പോൾത്തന്നെ അതിനുവേണ്ടി ആസൂത്രണം ചെയ്യുകയും തങ്ങളുടെ അപേക്ഷ നേരത്തേ നൽകുകയും വേണം. ആവശ്യമായ വയൽസേവന ക്രമീകരണങ്ങൾ നടത്താനും വേണ്ടത്ര മാസികകളും മറ്റു സാഹിത്യങ്ങളും ലഭ്യമാക്കാനും ഇതു മൂപ്പന്മാരെ സഹായിക്കും. സഹായ പയനിയറിങ് നടത്താൻ അംഗീകാരം ലഭിച്ച എല്ലാവരുടെയും പേരുകൾ സഭയിൽ അറിയിക്കണം.
◼ അധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സഭാ കണക്കുകൾ മാർച്ച് 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ ഓഡിറ്റു ചെയ്യേണ്ടതാണ്. അതു ചെയ്തുകഴിയുമ്പോൾ സഭയിൽ ഒരു അറിയിപ്പു നടത്തുക.