നാം വ്യത്യസ്തരാണെന്ന് അവർക്കു കാണാൻ കഴിയും
1 കഴിഞ്ഞ വർഷം 3,00,000-ത്തിലധികം പുതിയവർ സ്നാപനമേറ്റ് നമ്മോടു ചേർന്നു. ദൈവത്തിന്റെ സംഘടനയുടെ ഭാഗമാകാൻ ആഗ്രഹിക്കത്തക്കവിധം അവർ യഹോവയുടെ സാക്ഷികളിൽ എന്താണു കണ്ടത്? നാം മറ്റെല്ലാ മതങ്ങളിൽനിന്നും വ്യത്യസ്തരായി നിലകൊള്ളുന്നത് എന്തുകൊണ്ട്? വ്യക്തമായ ചില ഉത്തരങ്ങൾ ഇതാ:
—വ്യക്തിപരമായ അഭിപ്രായങ്ങൾ ഉന്നമിപ്പിക്കുന്നതിനു പകരം നാം ബൈബിളിനോടു പറ്റിനിൽക്കുന്നു: യേശു ചെയ്യാൻ പറഞ്ഞതുപോലെ, “ആത്മാവോടും സത്യത്തോടും കൂടെ”യാണു നാം യഹോവയാം ദൈവത്തെ ആരാധിക്കുന്നത്. ഇത് മതപരമായ വ്യാജ ഉപദേശങ്ങൾ തിരസ്കരിച്ച് ദൈവത്തിന്റെ ലിഖിത വചനത്തോടു പറ്റിനിൽക്കുന്നതിനെ അർഥമാക്കുന്നു.—യോഹ. 4:23, 24, NW; 2 തിമൊ. 3:15-17.
—ആളുകൾ നമ്മുടെ അടുത്തേക്കു വരാൻ കാത്തിരിക്കുന്നതിനു പകരം നാം അവരുടെ അടുത്തേക്കു ചെല്ലുന്നു: പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള ക്രിസ്തുവിന്റെ നിയോഗം നാം സ്വീകരിച്ചിരിക്കുന്നു. ആത്മാർഥ ഹൃദയരെ അന്വേഷിക്കുക എന്ന അവന്റെ മാതൃകയാണു നാം പിൻപറ്റുന്നത്. വീടുകൾ, തെരുവുകൾ എന്നിങ്ങനെ അത്തരം ആളുകളെ കണ്ടെത്തിയേക്കാവുന്ന എല്ലാ ഇടങ്ങളിലും നാം അവർക്കായി പരതുന്നു.—മത്താ. 9:35; 10:11; 28:19, 20; പ്രവൃ. 10:42.
—നാം സകലർക്കും ബൈബിൾ പ്രബോധനം സൗജന്യമായി കൊടുക്കുന്നു: ഓരോ വർഷവും നൂറു കോടിയിലധികം മണിക്കൂർ ദൈവ സേവനത്തിൽ അർപ്പിച്ചുകൊണ്ട് നാം സൗജന്യമായി നമ്മുടെ വിഭവങ്ങളും ഊർജവും വിനിയോഗിക്കുന്നു. തിരിച്ചുവ്യത്യാസമില്ലാതെ, എല്ലാത്തരം ആളുകളെയും നാം ബൈബിൾ പഠിപ്പിക്കുന്നു.—മത്താ. 10:8; പ്രവൃ. 10:34, 35; വെളി. 22:17.
—ആളുകളെ ആത്മീയമായി സഹായിക്കാൻ നാം നന്നായി പരിശീലിപ്പിക്കപ്പെടുന്നു: വ്യക്തിപരമായ ബൈബിൾ പഠനം, സഭാ യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന അമൂല്യമായ ദിവ്യാധിപത്യ വിദ്യാഭ്യാസം മറ്റുള്ളവരെ ആത്മീയമായി പ്രബുദ്ധരാക്കാൻ നമ്മെ പ്രാപ്തമാക്കുന്നു.—യെശ. 54:13; 2 തിമൊ 2:15; 1 പത്രൊ. 3:15.
—ദൈനംദിന ജീവിതത്തിൽ ബാധകമാക്കിക്കൊണ്ട് നാം സത്യം ഗൗരവത്തോടെ എടുക്കുന്നു: ദൈവത്തോടുള്ള സ്നേഹം നിമിത്തം, നാം നമ്മുടെ ജീവിതം അവന്റെ ഇഷ്ടത്തിനു ചേർച്ചയിൽ കൊണ്ടുവന്നുകൊണ്ട് മാറ്റങ്ങൾ വരുത്തുന്നു. നമ്മുടെ ക്രിസ്തുസമാന പുതിയ വ്യക്തിത്വം മറ്റുള്ളവരെ സത്യത്തിലേക്ക് ആകർഷിക്കുന്നു.—കൊലൊ. 3:9, 10; യാക്കോ. 1:22, 25; 1 യോഹ. 5:3.
—മറ്റുള്ളവരുമായി സമാധാനത്തിൽ ജീവിക്കാൻ നാം കഠിന ശ്രമം ചെയ്യുന്നു: ദിവ്യ ഗുണങ്ങൾ നട്ടുവളർത്തുന്നത് പ്രവൃത്തിയിലും സംസാരത്തിലും സൂക്ഷ്മത പുലർത്താൻ നമ്മെ സഹായിക്കുന്നു. എല്ലാവരോടുമുള്ള ബന്ധത്തിൽ നാം “സമാധാനം അന്വേഷിച്ചു പിന്തുടരു”ന്നു.—1 പത്രൊ. 3:10, 11; എഫെ. 4:1-3.
2 യഹോവയുടെ സംഘടനയിൽ തങ്ങൾ കാണുന്ന ക്രിസ്തീയ ജീവിതരീതിയുടെ മാതൃകകൾ സത്യം സ്വീകരിക്കാൻ അനേകരെ പ്രചോദിപ്പിക്കുന്നു. നമ്മെ അറിയുകയും നിരീക്ഷിക്കുകയും ചെയ്യുന്നവരുടെ മേൽ നമ്മുടെ വ്യക്തിപരമായ മാതൃകയ്ക്കും സമാനമായ ഒരു ഫലം ഉണ്ടാകട്ടെ.