ദേഹി ഭാരതീയ ഭാഷകളിൽ
ഭാരതീയ ഭാഷകളിലെ എഴുത്തുകാരും പ്രസംഗകരും അമർത്യതയെ കുറിച്ചുള്ള പഠിപ്പിക്കലിനെ പരാമർശിക്കുമ്പോൾ, മനുഷ്യനിലെ മരിക്കാത്ത ഒരു ഭാഗമെന്നു തങ്ങൾ വിശ്വസിക്കുന്ന സംഗതിയെ സൂചിപ്പിക്കാൻ എപ്പോഴും ആത്മാവ് എന്ന വാക്കാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, ന്യൂമ (ഇംഗ്ലീഷ്: സ്പിരിറ്റ്) എന്ന ഗ്രീക്കു പദത്തിന്റെ പരിഭാഷയായി ക്രൈസ്തവലോകത്തിലെ ബൈബിൾ ഭാഷാന്തരങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് ഇത്. അവർ ചില അവസരങ്ങളിൽ നെഫേഷ് (ഇംഗ്ലീഷ്: സോൾ) എന്ന എബ്രായ പദത്തെ ദേഹി എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മനുഷ്യൻ ഒരു ദേഹി “ആണ്” എന്നു കേൾക്കുമ്പോൾ അവന് ഒരു ആത്മാവ് ഉണ്ട് അഥവാ അവന്റെ ഉള്ളിൽ ഒരു അമർത്യ ഘടകം ഉണ്ട് എന്ന് ആളുകൾ സ്വാഭാവികമായും ധരിക്കും.
ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന ഒരു അമർത്യ ഘടകം മനുഷ്യന് ഇല്ല എന്ന ബൈബിൾ സത്യം വ്യക്തമായി എടുത്തു കാണിക്കാൻ നാട്ടുഭാഷാ പ്രസിദ്ധീകരണങ്ങളിൽ മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ധാരണകൾ ചർച്ച ചെയ്യുന്ന പാഠഭാഗങ്ങൾക്കു പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടി വന്നിട്ടുണ്ട്. നാട്ടുഭാഷകളിലെ 1998 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിലെ മൂന്ന് അധ്യയന ലേഖനങ്ങളിൽ ഇതിന്റെ ഉദാഹരണം കാണാം.