അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജനുവരി: അർധ നിരക്ക്, പ്രത്യേക നിരക്ക് പുസ്തകങ്ങളായി പട്ടികപ്പെടുത്തിയിരിക്കുന്ന 192 പേജുള്ള ഏതെങ്കിലും പഴയ പുസ്‌തകം. മൂപ്പന്മാർക്കുള്ള കുറിപ്പ്: ഏതെല്ലാം പഴയ പ്രസിദ്ധീകരണങ്ങൾ സൊസൈറ്റിയിൽനിന്നു ലഭ്യമാണെന്നറിയാൻ 1998 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷ ദയവായി പരിശോധിക്കുക. ഭാവിയിലെ ഉപയോഗത്തിനായി ഈ പുസ്തകങ്ങൾ നിങ്ങൾക്ക് ഓർഡർ ചെയ്യാവുന്നതാണ്. ഫെബ്രുവരി: കുടുംബ സന്തുഷ്ടിയുടെ രഹസ്യം. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ ഒരു പ്രത്യേക ശ്രമം നടത്തുന്നതായിരിക്കും. ഏപ്രിൽ: ഉണരുക!യ്‌ക്കും വീക്ഷാഗോപുരത്തിനും ഉള്ള വരിസംഖ്യകൾ. താത്പര്യക്കാർക്ക് ആവശ്യം ലഘുപത്രിക കൊടുത്തു ഭവന ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ശ്രമിക്കുക.
◼ ജനുവരി 4-ലെ വാരത്തിൽ സേവനയോഗത്തിനു സന്നിഹിതരാകുന്ന എല്ലാ സ്നാപനമേറ്റ പ്രസാധകർക്കും മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡും അവരുടെ കുട്ടികൾക്കായി തിരിച്ചറിയൽ കാർഡും നൽകപ്പെടുന്നതാണ്.
◼ ഈ വർഷം ഏപ്രിൽ 1 വ്യാഴാഴ്‌ച സൂര്യാസ്തമയശേഷം സ്മാരകം ആഘോഷിക്കാൻ സഭകൾ ക്രമീകരണങ്ങൾ ചെയ്യണം. പ്രസംഗം നേരത്തേ തുടങ്ങാമെങ്കിലും സ്‌മാരക ചിഹ്നങ്ങളുടെ വിതരണം സൂര്യൻ അസ്തമിക്കാതെ ആരംഭിക്കരുത്. നിങ്ങളുടെ പ്രദേശത്തെ സൂര്യാസ്തമയം എപ്പോഴാണെന്നു നിശ്ചയപ്പെടുത്താൻ പ്രാദേശിക കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. ഓരോ സഭയും സ്വന്തം സ്‌മാരക ആഘോഷങ്ങൾ നടത്തുന്നത് അഭികാമ്യമാണെങ്കിലും ഇത് എല്ലായ്പോഴും സാധ്യമായിരിക്കണമെന്നില്ല. സാധാരണമായി പല സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നിടത്ത് ഒരുപക്ഷേ ഒന്നോ അതിലധികമോ സഭകൾക്ക് ആ വൈകുന്നേരത്തേക്കുവേണ്ടി മറ്റൊരു സ്ഥലം ഉപയോഗിക്കാൻ ക്രമീകരിക്കാവുന്നതാണ്. സാധ്യമായിരിക്കുന്നിടത്ത്, സന്ദർശകരെ അഭിവാദനം ചെയ്യുന്നതിനും പുതു താത്പര്യക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവസരത്തിൽനിന്നു പൂർണ പ്രയോജനം നേടുന്നതിനും സമയം ലഭിക്കത്തക്കവണ്ണം പരിപാടികൾക്കിടയ്ക്ക് ഏറ്റവും കുറഞ്ഞതു 40 മിനിറ്റ് ഉണ്ടായിരിക്കാൻ ഞങ്ങൾ നിർദേശിക്കുന്നു. യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള ട്രാഫിക്, പാർക്കിങ് പ്രശ്നങ്ങൾക്കു പരിഗണന നൽകണം. പ്രാദേശികമായി ഏതു ക്രമീകരണങ്ങളായിരിക്കും ഏറ്റവും ഉചിതമെന്നു മൂപ്പന്മാരുടെ സംഘം തീരുമാനിക്കണം.
◼ 1999-ലെ സ്‌മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗം ഏപ്രിൽ 18 ഞായറാഴ്‌ച നടത്തപ്പെടും. “ദൈവത്തോടും അയൽക്കാരനോടും ഉള്ള യഥാർഥ സൗഹൃദം” എന്നതായിരിക്കും പ്രസംഗ വിഷയം. ഒരു ബാഹ്യരേഖ നൽകുന്നതാണ്. ആ വാരാന്തത്തിൽ സർക്കിട്ട് സമ്മേളനമോ പ്രത്യേക സമ്മേളനദിനമോ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ ഉള്ള സഭകൾക്കു പിറ്റേ ആഴ്ചയിൽ പ്രത്യേക പ്രസംഗം നടത്താവുന്നതാണ്. ഒരു സഭയും 1999 ഏപ്രിൽ 18-നു മുമ്പ് പ്രത്യേക പ്രസംഗം നടത്തരുത്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം—അസമിയ, ഒറിയ
നിങ്ങളെക്കുറിച്ചു കരുതുന്ന ഒരു സ്രഷ്ടാവ് ഉണ്ടോ?—ഇംഗ്ലീഷ്
ബൈബിൾ ചർച്ചകൾ ആരംഭിക്കുകയും തുടരുകയും ചെയ്യാനാകുന്ന വിധം (ന്യായവാദം പുസ്തകത്തിന്റെ 9-24 പേജുകൾ) (16 പേജുകൾ)—നേപ്പാളി
മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?—ഇംഗ്ലീഷ്
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും—കന്നട, നേപ്പാളി, മറാഠി, ഹിന്ദി
◼ ലഭ്യമായ പുതിയ ഓഡിയോ കാസെറ്റ്:
നിങ്ങളുടെ കണ്ണ് ലഘുവായി സൂക്ഷിക്കുക (ഒരെണ്ണം)—ഇംഗ്ലീഷ്, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി
(കാസെറ്റിനു പയനിയർമാർക്ക് 60 രൂപയും പ്രസാധകർക്ക് 70 രൂപയും ആണ്)