അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മേയ: വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ ഒറ്റപ്രതികൾ. താത്പര്യം കാണിക്കുന്നവർക്ക് ആവശ്യം ലഘുപത്രിക കൊടുത്തുകൊണ്ട് ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ ശ്രമിക്കുക. ജൂൺ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജൂലൈ, ആഗസ്റ്റ്: പിൻവരുന്ന 32 പേജുള്ള ലഘുപത്രികകളിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം*, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?*. ഉചിതമായിരിക്കുന്നിടങ്ങളിൽ, നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവയ്ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ വാസ്തവത്തിൽ സ്ഥിതി ചെയ്യുന്നുവോ?*, യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ?*, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്നീ ലഘുപത്രികകളും സമർപ്പിക്കാവുന്നതാണ്.
◼ വ്യക്തിപരമായ കത്തിടപാടുകളിൽ ഒരു കാരണവശാലും സൊസൈറ്റിയുടെ വിലാസം ഉപയോഗിക്കരുതെന്ന കാര്യം എല്ലാ പ്രസാധകരെയും ഓർമിപ്പിക്കുകയാണ്. താത്പര്യക്കാർക്കോ ഭവനങ്ങളിൽ കണ്ടെത്താൻ കഴിയാത്തവർക്കോ എത്തിപ്പെടാൻ കഴിയാത്ത പ്രദേശങ്ങളിലെ ആളുകൾക്കോ സാക്ഷ്യം നൽകുന്നതിനുവേണ്ടി അയയ്ക്കുന്ന എല്ലാ കത്തുകളുടെയും സാഹിത്യങ്ങളുടെയും കാര്യത്തിൽ ഇത് ബാധകമാണ്. തപാൽവഴി സാക്ഷീകരിക്കുമ്പോൾ ഒന്നുകിൽ നിങ്ങളുടെ വ്യക്തിപരമായ മേൽവിലാസമോ അല്ലെങ്കിൽ നിങ്ങളുടെ പ്രാദേശിക രാജ്യഹാളിന്റെ മേൽവിലാസമോ നൽകുക. ദയവായി സൊസൈറ്റിയുടെ മേൽവിലാസം ഉപയോഗിക്കരുത്.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന മറ്റാരെങ്കിലുമോ സഭാ കണക്കുകൾ ജൂൺ 1-ന്, അല്ലെങ്കിൽ അതിനുശേഷം എത്രയും പെട്ടെന്ന് ഓഡിറ്റു ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത തവണ കണക്കു റിപ്പോർട്ടു വായിക്കുമ്പോൾ അതിനെക്കുറിച്ച് സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ പല സഭകളിലും പഴയ സാഹിത്യങ്ങൾ കെട്ടിക്കിടക്കുകയാണ്. ഓർഡർ ചെയ്യുന്നത് എന്തൊക്കെയാണെന്ന കാര്യത്തിൽ സേവന കമ്മിറ്റി, പ്രത്യേകിച്ച് സേവന മേൽവിചാരകൻ, സൂക്ഷ്മ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നാണ് ഇതു കാണിക്കുന്നത്. നാം ഇപ്പോൾ വയലിൽ വില ഈടാക്കാതെ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്നതിനാൽ ഇതു വിശേഷിച്ചും സത്യമാണ്. നാലോ അഞ്ചോ മാസത്തേക്കാവശ്യമായതിലും അധികം സാഹിത്യങ്ങൾ ദയവായി ഓർഡർ ചെയ്യരുത്. നിങ്ങൾക്ക് പ്രതിമാസ അടിസ്ഥാനത്തിൽ ഓർഡറുകൾ അയയ്ക്കാവുന്നതിനാൽ ഇതു മതിയാകും.
ഇപ്പോൾ സ്റ്റോക്കുള്ള പഴയ പസിദ്ധീകരണങ്ങൾ തീരുന്നതു വരെ, സൊസൈറ്റി സാഹിത്യങ്ങൾ കാര്യമായി പുനഃമുദ്രണം ചെയ്യുന്നതല്ല. അതുകൊണ്ട് നിങ്ങൾ ആവശ്യപ്പെടുന്ന സാഹിത്യം സ്റ്റോക്കില്ലെങ്കിൽ അതിനു സമമായ, സ്റ്റോക്കുള്ള മറ്റൊരു സാഹിത്യത്തിന്റെ പേര് പായ്ക്കിങ് ലിസ്റ്റിൽ സൊസൈറ്റി കാണിച്ചിരിക്കും. അടുത്ത സാഹിത്യ അപേക്ഷയിൽ നിങ്ങൾക്ക് അത് ഉൾപ്പെടുത്താവുന്നതാണ്. പഴയ പ്രസിദ്ധീകരണങ്ങൾ നന്നായി ഉപയോഗിക്കുന്നതിന് വരും മാസങ്ങളിൽ തുടർച്ചയായ ശ്രമം നടത്താൻ സഭകളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണം:
ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! —ഹിന്ദി
*മലയാളത്തിൽ ലഭ്യമല്ല