അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം ജൂൺ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? ബൈബിൾ അധ്യയനങ്ങൾ തുടങ്ങുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജൂലൈ, ആഗസ്റ്റ്: താഴെ പറഞ്ഞിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം*, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?a, ഉചിതമായിരിക്കുന്നിടത്ത് പിൻവരുന്ന ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്: നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവയ്‌ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ വാസ്തവത്തിൽ സ്ഥിതി ചെയ്യുന്നുവോ?*, യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ?*, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം. സെപ്റ്റംബർ: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?
◼ നാട്ടുഭാഷയിലുള്ള നോട്ടീസുകൾക്ക് അപേക്ഷിക്കുമ്പോൾ ഏതു ഭാഷയിലാണോ നോട്ടീസ് അച്ചടിക്കേണ്ടത് ആ ഭാഷയിൽ സഭയുടെ പേരും പൂർണ മേൽവിലാസവും യോഗസ്ഥലവും, നോട്ടീസ് അപേക്ഷാ ഫാറത്തിലെ (S(d)-16) ഉചിതമായ ചതുരത്തിൽ എഴുതുക. ഫാറം പൂരിപ്പിക്കുന്നതിനു മുമ്പായി ‘ഓർത്തിരിക്കേണ്ട കാര്യങ്ങൾ’ എന്ന ഭാഗം ശ്രദ്ധാപൂർവം വായിച്ചുനോക്കുക.
◼ 1999-ലെ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ബയന്റിട്ട വാല്യങ്ങൾക്കായുള്ള അപേക്ഷകൾ, സഭകൾ ജൂണിലെ സാഹിത്യ അപേക്ഷയോടൊപ്പം അയയ്‌ക്കണം. വാല്യങ്ങൾ ലഭ്യമാകുകയും അവ അയയ്ക്കുകയും ചെയ്യുന്നതുവരെ സഭാ പായ്‌ക്കിങ് ലിസ്റ്റിൽ “Pending” എന്നു രേഖപ്പെടുത്തിയിരിക്കും. ബയന്റിട്ട വാല്യങ്ങൾ പ്രത്യേക അപേക്ഷാ ഇനമാണ്.
◼ ഈ ലക്കം മുതലുള്ള നമ്മുടെ രാജ്യ ശുശ്രൂഷയുടെയും 2000 ജൂൺ 1 ലക്കം മുതലുള്ള വീക്ഷാഗോപുരത്തിന്റെയും ഗുജറാത്തി, ഹിന്ദി, കന്നഡ, മറാഠി, തെലുങ്ക് എന്നീ പതിപ്പുകളിൽ കാണുന്ന ഗീതം നമ്പരുകൾ നാട്ടുഭാഷകളിലുള്ള, ലഘുപത്രികയുടെ രൂപത്തിലുള്ള പാട്ടുപുസ്തകത്തിൽനിന്ന് ആയിരിക്കും. ബ്രായ്ക്കറ്റിനുള്ളിൽ കാണുന്ന നമ്പരുകൾ ഇംഗ്ലീഷ് പാട്ടുപുസ്തകത്തിലെ അതേ പാട്ടുകളെ സൂചിപ്പിക്കുന്നു.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ചർച്ചയ്‌ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ —തമിഴ്, മലയാളം
[അടിക്കുറിപ്പുകൾ]
a മലയാളത്തിൽ ലഭ്യമല്ല