അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഫെബ്രുവരി: വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതു ലഘുപത്രികയും സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്). ഉചിതമായിരിക്കുന്നിടത്ത് പിൻവരുന്ന ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവർക്ക് നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവർ യഥാർഥത്തിൽ സ്ഥിതി ചെയ്യുന്നുവോ? (ഇംഗ്ലീഷ്), യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ? (ഇംഗ്ലീഷ്), സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങാൻ ഒരു പ്രത്യേക ശ്രമം നടത്തുക. ഏപ്രിൽ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റപ്രതികൾ സമർപ്പിക്കുക. സ്മാരകത്തിനോ മറ്റു ദിവ്യാധിപത്യ കൂടിവരവുകൾക്കോ ഹാജരായ, എന്നാൽ സഭയോടൊത്ത് സജീവമായി സഹവസിക്കാത്ത ആളുകൾ ഉൾപ്പെടെ താത്പര്യം പ്രകടിപ്പിക്കുന്ന വ്യക്തികൾക്കു മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ഏക സത്യദൈവത്തെ ആരാധിക്കുക എന്ന പുസ്തകം സമർപ്പിക്കാൻ ശ്രദ്ധിക്കുക. ചില വ്യക്തികൾ ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ പഠിച്ചിട്ടുള്ളവരായിരിക്കാം. വിശേഷാൽ അത്തരക്കാരുമായി ബൈബിളധ്യയനം ആരംഭിക്കാൻ സകലശ്രമവും ചെയ്യണം. മേയ്: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ. പകര സമർപ്പണമെന്ന നിലയിൽ, എന്റെ ബൈബിൾ കഥാ പുസ്തകം, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്), യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്നീ പുസ്തകങ്ങൾ ഉപയോഗിക്കാം. പകര സമർപ്പണത്തിനുള്ള പുസ്തകങ്ങൾ ഒന്നും ഇല്ലാത്ത സഭകൾ അവയുടെ കൂടുതൽ പ്രതികൾ അടുത്ത സഭകളിൽ ഉണ്ടോ എന്നു ദയവായി അന്വേഷിക്കുക. ഉണ്ടെങ്കിൽ അവ ഉപയോഗപ്പെടുത്താവുന്നതാണ്.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ മാർച്ച് 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത കണക്കു റിപ്പോർട്ടു വായിച്ചശേഷം അതേക്കുറിച്ച് സഭയിൽ ഒരു അറിയിപ്പു നടത്തുക. ലോകവ്യാപക വേലയ്ക്കും സംഘടന സ്പോൺസർ ചെയ്യുന്ന മറ്റേതെങ്കിലും ഫണ്ടിനും വേണ്ടി സഭ നൽകിയ സാമ്പത്തിക സംഭാവനയ്ക്ക് സൊസൈറ്റിയിൽനിന്ന് ഏതെങ്കിലും അക്നോളഡ്ജ്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ വായിക്കുക.
◼ സെക്രട്ടറിയും സേവന മേൽവിചാരകനും എല്ലാ സാധാരണ പയനിയർമാരുടെയും പ്രവർത്തനം അവലോകനം ചെയ്യണം. മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അവരെ സഹായിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ മൂപ്പന്മാർ ചെയ്യേണ്ടതുണ്ട്. നിർദേശങ്ങൾക്കായി, എല്ലാവർഷവും സൊസൈറ്റി പയനിയർമാർക്ക് അയയ്ക്കുന്ന (S-201) കത്തുകൾ പുനരവലോകനം ചെയ്യുക. 1986 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ 12-20 ഖണ്ഡികകളും കാണുക.
◼ 2003 സ്മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗം ഏപ്രിൽ 27 ഞായറാഴ്ച നടത്തപ്പെടും. അതിന്റെ വിഷയം “ബാബിലോണിന്റെ ന്യായവിധി നാഴിക വന്നെത്തിയിരിക്കുന്നുവോ?” എന്നതാണ്. പ്രസംഗത്തിന്റെ ബാഹ്യരേഖ സഭകൾക്കു നൽകുന്നതാണ്. ആ വാരത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സമ്മേളനമോ ഉള്ള സഭകൾക്ക് തുടർന്നു വരുന്ന വാരത്തിൽ പ്രസംഗം നടത്താവുന്നതാണ്. 2003 ഏപ്രിൽ 27-ന് മുമ്പായി ഒരു സഭയും ഈ പ്രത്യേക പ്രസംഗം നടത്തരുത്.
◼ വ്യക്തിഗത വരിസംഖ്യകൾ തപാലിൽ അയച്ചുകൊടുക്കുന്ന ക്രമീകരണം നിറുത്തലാക്കിയതിനാൽ പുതിയ ലക്കം വീക്ഷാഗോപുരം, ഉണരുക! മാസികകൾ ലഭിച്ചാലുടൻ സഭയിൽ അതു വിതരണം ചെയ്യേണ്ടതാണ്. അങ്ങനെയാകുമ്പോൾ പ്രസാധകർക്ക് നേരത്തേതന്നെ തങ്ങളുടെ വ്യക്തിപരമായ പ്രതികൾ എടുക്കാനും വയൽസേവനത്തിൽ സമർപ്പിക്കുന്നതിനുമുമ്പ് അതിന്റെ ഉള്ളടക്കവുമായി പരിചിതരാകാനും സാധിക്കും.