ബൈബിളധ്യയനങ്ങൾക്കായി ദൈവത്തെ ആരാധിക്കുക പുസ്തകം ഉപയോഗിക്കുക
സത്യത്തിൽ പുരോഗമിക്കാനും യഹോവയോടും അവന്റെ സംഘടനയോടുമുള്ള വിലമതിപ്പ് വർധിപ്പിക്കാനും പുതിയവരെ സഹായിക്കാനാണ് ഏക സത്യദൈവത്തെ ആരാധിക്കുക എന്ന പുസ്തകം തയ്യാർ ചെയ്തിരിക്കുന്നത്. ബൈബിൾ വിദ്യാർഥികൾക്കുള്ള രണ്ടാം അധ്യയന പുസ്തകമായി ഇത് ഉപയോഗിക്കാവുന്നതാണ്. 2000 ജൂൺ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജ് ഇങ്ങനെ വിശദീകരിച്ചു: “സാവധാനം ആണെങ്കിൽപ്പോലും, ഒരുവൻ പുരോഗതി വരുത്തുകയും പഠിക്കുന്ന കാര്യങ്ങളോടു വിലമതിപ്പു വളർത്തിയെടുക്കുകയും ചെയ്യുന്നെങ്കിൽ, ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവും പഠിച്ചതിനു ശേഷം മറ്റൊരു പുസ്തകത്തിൽനിന്ന് അധ്യയനം തുടരുക. . . . എന്നാൽ എല്ലായ്പോഴും ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവുമാണ് ആദ്യം പഠിക്കേണ്ടത്. രണ്ടാമത്തെ പുസ്തകം പഠിച്ചു തീരുന്നതിനു മുമ്പുതന്നെ വിദ്യാർഥി സ്നാപനമേൽക്കുന്നെങ്കിലും അധ്യയനം തുടരുന്നിടത്തോളം കാലം അതിനുവേണ്ടി ചെലവഴിക്കുന്ന സമയവും, മടക്കസന്ദർശനവും ബൈബിൾ അധ്യയനവും റിപ്പോർട്ടു ചെയ്യേണ്ടതാണ്.”
ദൈവത്തെ ആരാധിക്കുക പുസ്തകം ഉപയോഗിച്ചുള്ള ഒരു അധ്യയനം മറ്റ് ആർക്കുംകൂടെ പ്രയോജനം ചെയ്തേക്കാം? അതേ ലേഖനം തുടരുന്നു: ‘മുമ്പ് [ആവശ്യം ലഘുപത്രികയും] പരിജ്ഞാനം പുസ്തകവും പഠിച്ചിട്ടും സമർപ്പണത്തിലേക്കോ സ്നാപനത്തിലേക്കോ പുരോഗമിക്കാഞ്ഞ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ ബൈബിൾ അധ്യയനം പുനഃരാരംഭിക്കാൻ അവർക്ക് ആഗ്രഹമുണ്ടോ എന്നു കണ്ടുപിടിക്കുന്നതിനു നിങ്ങൾക്കുതന്നെ മുൻകൈ എടുക്കാവുന്നതാണ്.’ അത്തരക്കാർക്ക് ദൈവത്തെ ആരാധിക്കുക പുസ്തകം ഉപയോഗിച്ചുകൊണ്ട് അധ്യയനം തുടങ്ങാനായി നമുക്ക് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരു പ്രത്യേക ശ്രമം നടത്താം.