അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഏപ്രിൽ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റപ്രതികൾ വിശേഷവത്കരിക്കുക. സ്മാരകത്തിനോ മറ്റു ദിവ്യാധിപത്യ കൂടിവരവുകൾക്കോ രണ്ടിനുമോ ഹാജരാകുന്ന, എന്നാൽ സഭയോടൊത്ത് സജീവമായി സഹവസിക്കാത്ത ആളുകൾ ഉൾപ്പെടെ താത്പര്യം പ്രകടിപ്പിക്കുന്ന വ്യക്തികൾക്കു മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ഏക സത്യദൈവത്തെ ആരാധിക്കുക എന്ന പുതിയ പുസ്തകം സമർപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബൈബിളധ്യയനം ആരംഭിക്കാൻ സകലശ്രമവും ചെയ്യണം, പ്രത്യേകിച്ചും ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവും ഇതിനോടകം പഠിച്ചിട്ടുള്ളവരുമായി. മേയ്: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ. പകര സമർപ്പണമെന്ന നിലയിൽ, എന്റെ ബൈബിൾ കഥാ പുസ്തകം, ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്), യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നീ പുസ്തകങ്ങളിൽ ഏതെങ്കിലും ഉപയോഗിക്കാം. പകര സമർപ്പണത്തിനുള്ള പുസ്തകങ്ങൾ ഒന്നും ഇല്ലാത്ത സഭകൾ അടുത്ത സഭകളിൽ അവയുടെ കൂടുതൽ പ്രതികൾ ഉണ്ടോ എന്നു ദയവായി അന്വേഷിക്കുക. ഉണ്ടെങ്കിൽ അവ ഉപയോഗപ്പെടുത്താവുന്നതാണ്. ജൂൺ: പരിജ്ഞാനം പുസ്തകമോ ആവശ്യം ലഘുപത്രികയോ സമർപ്പിക്കുക. വീട്ടുകാരുടെ കൈവശം ഈ പ്രസിദ്ധീകരണങ്ങൾ ഉണ്ടെങ്കിൽ, സഭയിൽ സ്റ്റോക്കുള്ള ഉചിതമായ മറ്റൊരു ലഘുപത്രിക ഉപയോഗിക്കുക. ജൂലൈ, ആഗസ്റ്റ്: താഴെപ്പറയുന്ന 32 പേജുള്ള ഏതു ലഘുപത്രികയും സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്).
◼ ബ്രാഞ്ച് ഓഫീസിന് എല്ലാ അധ്യക്ഷ മേൽവിചാരകന്മാരുടെയും സെക്രട്ടറിമാരുടെയും ഏറ്റവും പുതിയ മേൽവിലാസങ്ങളും ടെലഫോൺ നമ്പരുകളും സൂക്ഷിക്കേണ്ടതുള്ളതിനാൽ, ഇവയിൽ എപ്പോഴെങ്കിലും എന്തെങ്കിലും മാറ്റം വരുന്നെങ്കിൽ സഭാസേവനക്കമ്മിറ്റി, Presiding Overseer/Secretary Change of Address (S-29, അധ്യക്ഷമേൽവിചാരകന്റെ/സെക്രട്ടറിയുടെ മേൽവിലാസമാറ്റം) ഫാറം പൂരിപ്പിച്ച് ഒപ്പിട്ട് കഴിവതും വേഗം ബ്രാഞ്ച് ഓഫീസിന് അയച്ചുകൊടുക്കേണ്ടതാണ്. എസ്ടിഡി കോഡുകളിൽ മാറ്റം വരുമ്പോഴും ഇതുതന്നെ ചെയ്യേണ്ടതാണ്.
◼ സാധാരണ പയനിയർ സേവനത്തിനുള്ള അപേക്ഷാ ഫാറവും (S-205) സഹായ പയനിയർ സേവനത്തിനുള്ള അപേക്ഷാ ഫാറവും (S-205b) സഭയിൽ ആവശ്യത്തിന് ഉണ്ടെന്ന് സഭാ സെക്രട്ടറിമാർ ഉറപ്പു വരുത്തണം. സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോഗിച്ച് ഇവയ്ക്കു വേണ്ടി ഓർഡർ ചെയ്യാവുന്നതാണ്. ഒരു വർഷത്തേക്കെങ്കിലും ഉള്ള സ്റ്റോക്ക് സഭയിൽ ഉണ്ടായിരിക്കണം. എല്ലാ സാധാരണ പയനിയർ അപേക്ഷാ ഫാറങ്ങളും പരിശോധിച്ച് അവ പൂർണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. അപേക്ഷകർക്ക് തങ്ങളുടെ സ്നാപനത്തിന്റെ കൃത്യമായ തീയതി ഓർമയില്ലെങ്കിൽ, ഏകദേശ തീയതി കണക്കാക്കി അവർ അതിന്റെ രേഖ സൂക്ഷിക്കണം.
◼ നിങ്ങളുടെ വ്യക്തിപരമായ യാത്രയിൽ, മറ്റൊരു രാജ്യത്തെ സഭായോഗങ്ങളിലോ ഒരു സമ്മേളനത്തിലോ ഡിസ്ട്രിക്റ്റ് കൺവെൻഷനിലോ സംബന്ധിക്കുന്നത് ഉൾപ്പെട്ടിരിക്കുമ്പോൾ, തീയതികളും സമയങ്ങളും സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങൾക്കായി പ്രസ്തുത രാജ്യത്തെ വേലയുടെ മേൽനോട്ടം വഹിക്കുന്ന ബ്രാഞ്ച് ഓഫീസുമായാണ് ബന്ധപ്പെടേണ്ടത്. പുതിയ വാർഷികപുസ്തകത്തിന്റെ അവസാന പേജിൽ ബ്രാഞ്ച് ഓഫീസുകളുടെ മേൽവിലാസങ്ങൾ നൽകിയിട്ടുണ്ട്.
◼ വാർഷിക ഇനങ്ങൾക്കുള്ള പ്രത്യേക അപേക്ഷാ ഫാറം ഫെബ്രുവരിയിലെ തിരട്ടിനോടൊപ്പം എല്ലാ സഭകൾക്കും അയച്ചിരുന്നു. 2003-ലെ കൺവെൻഷൻ ലാപ്പൽ കാർഡുകൾക്കും 2004-ലേക്കുള്ള മറ്റു വാർഷിക ഇനങ്ങൾക്കും വേണ്ടി ഇതുവരെയും അപേക്ഷ അയയ്ക്കാത്ത സഭകൾ ഉടനടി അപേക്ഷ അയയ്ക്കണം.
◼ സാഹിത്യ ഇനങ്ങളുടെ വാർഷിക കലണ്ടർ അനുസരിച്ച് സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-14) പട്ടികപ്പെടുത്തിയിട്ടുള്ള, അടുത്ത സേവന വർഷത്തെ ഉപയോഗത്തിനുള്ള ഫാറങ്ങൾക്കായി അപേക്ഷിക്കേണ്ടത് ഏപ്രിൽ മാസത്തിലാണ്. അതുകൊണ്ട്, ഏപ്രിൽ മാസത്തെ നിങ്ങളുടെ പ്രതിമാസ സാഹിത്യ അപേക്ഷയിൽ ഒരു വർഷത്തേക്ക് ആവശ്യമായ എല്ലാ ഫാറങ്ങൾക്കുമുള്ള ഓർഡർ ഉൾപ്പെടുത്തുക. ഫാറങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തോ വേറിട്ട സാഹിത്യ അപേക്ഷാ ഫാറമോ ദയവായി അയയ്ക്കരുത്; മറിച്ച്, സാഹിത്യത്തിനുള്ള അപേക്ഷയിൽ ഉൾപ്പെടുത്തി വേണം അത് അയയ്ക്കാൻ. വാച്ച്ടവർ സാഹിത്യ അപേക്ഷാ ഗൈഡ് (ഇംഗ്ലീഷ്), സെക്ഷൻ 4, പേജ് 1 കാണുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
നിങ്ങളുടെ പ്രസംഗ-പഠിപ്പിക്കൽ പ്രാപ്തികൾ മെച്ചപ്പെടുത്താവുന്ന വിധം —അസമിയ, മിസോ
ഈ ലോകം അതിജീവിക്കുമോ? (ലഘുലേഖ നമ്പർ 19) —മണിപ്പൂരി
ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു? (ലഘുലേഖ നമ്പർ 22) —മണിപ്പൂരി