സ്മാരകകാലം—വർധിച്ച പ്രവർത്തനത്തിന്റെ സമയം
1 പുരാതന ഇസ്രായേല്യർ വർഷത്തിലെ ചില പ്രത്യേക സമയങ്ങളിൽ “യഹോവയുടെ ഉത്സവങ്ങൾ” കൊണ്ടാടിയിരുന്നു. (ലേവ്യ. 23:2) തങ്ങളുടെ ദൈവത്തിന്റെ നന്മയെക്കുറിച്ചു ധ്യാനിക്കാൻ സമയമെടുക്കുന്നത് അവർക്കു വളരെയേറെ സന്തോഷം നൽകിയെന്നു മാത്രമല്ല, ശുദ്ധാരാധനയിൽ തീക്ഷ്ണരായിരിക്കാൻ അത് അവരെ പ്രചോദിപ്പിക്കുകയും ചെയ്തു.—2 ദിന. 30:21-31:2.
2 ആധുനിക നാളുകളിലേക്കു വരുമ്പോൾ, ഓരോ വർഷത്തെയും സ്മാരകകാലം നാം നമ്മുടെ സന്തോഷപ്രദമായ ദിവ്യാധിപത്യ പ്രവർത്തനം ഊർജിതപ്പെടുത്തുന്ന സമയമാണ്. യഹോവ നമുക്കുവേണ്ടി നൽകിയ വിലതീരാത്ത സമ്മാനത്തെക്കുറിച്ച്, അവന്റെ ഏകജാതനായ പുത്രനെക്കുറിച്ച്, നാം ആഴമായി ചിന്തിക്കുന്ന ഒരു സമയമാണ് അത്. (യോഹ. 3:16; 1 പത്രൊ. 1:18, 19) ദൈവവും അവന്റെ പുത്രനും പ്രകടമാക്കിയ സ്നേഹത്തെക്കുറിച്ചു ധ്യാനിക്കുമ്പോൾ യഹോവയെ സ്തുതിക്കാനും ദിവ്യേഷ്ടം ചെയ്യുന്നതിൽ കഠിനമായി യത്നിക്കാനും നാം പ്രേരിതരാകുന്നു.—2 കൊരി. 5:14, 15.
3 ഈ വർഷം കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കപ്പെടുന്നത് മാർച്ച് 24 വ്യാഴാഴ്ച സൂര്യാസ്തമയശേഷം ആയിരിക്കും. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നമുക്ക് ശുശ്രൂഷയിലെ പങ്ക് എങ്ങനെ വർധിപ്പിക്കാൻ കഴിഞ്ഞേക്കും?
4 കൂടുതൽ ആളുകളോടു സാക്ഷീകരിക്കൽ: വയൽസേവനത്തിൽ ഏർപ്പെടുമ്പോൾ കഴിയുന്നത്ര ആളുകളോടു സാക്ഷീകരിക്കാനുള്ള മാർഗങ്ങൾ തേടുക. ഉച്ചകഴിഞ്ഞ സമയമോ വൈകുന്നേരമോ പോലെ, കൂടുതൽ ആളുകൾ വീട്ടിലുള്ള സമയത്ത് വീടുതോറുമുള്ള വേലയിൽ ഏർപ്പെടുന്നതിന് നിങ്ങൾക്ക് ആസൂത്രണം ചെയ്യാനാകുമോ? നിങ്ങളുടെ പുസ്തകാധ്യയന കൂട്ടത്തിലെ ചിലർ പുസ്തകാധ്യയനത്തിനു മുമ്പ് സേവനത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ ഹ്രസ്വമായ ഒരു വയൽസേവന യോഗം നടത്തിയശേഷം അടുത്തുള്ള ഒരു പ്രദേശത്തു പ്രവർത്തിക്കാനുള്ള ക്രമീകരണം ചെയ്യാൻ പുസ്തകാധ്യയന മേൽവിചാരകനു കഴിഞ്ഞേക്കും.
5 അനേകരുടെ പക്കൽ സുവാർത്ത എത്തിക്കാനുള്ള മറ്റൊരു വിധം പൊതുസ്ഥലങ്ങളിൽ സാക്ഷീകരിക്കുന്നതാണ്. ജപ്പാനിലെ ഒരു സഹോദരി മുഴുസമയ ജോലി ഉണ്ടായിരുന്നിട്ടും സഹായ പയനിയറിങ് ചെയ്യാൻ ആഗ്രഹിച്ചു. ഓരോ ദിവസവും ജോലിക്കു പോകുന്നതിനു മുമ്പ് റെയിൽവേ സ്റ്റേഷനടുത്ത് തെരുവുസാക്ഷീകരണത്തിൽ ഏർപ്പെടാനുള്ള ഒരു നിർദേശം ഒരു മൂപ്പൻ മുന്നോട്ടുവെച്ചു. തന്റെതന്നെ സങ്കോചത്തെയും ചില പതിവുയാത്രക്കാരുടെ പരിഹാസത്തെയും തരണംചെയ്ത അവർ മാസികകൾ സ്വീകരിക്കാൻ ആഗ്രഹമുള്ള 40-ഓളം വ്യക്തികൾക്ക് മാസികാറൂട്ട് ആരംഭിച്ചു. പതിവു യാത്രക്കാർ, സ്റ്റേഷൻ ജോലിക്കാർ, അടുത്തുള്ള കടയുടമകൾ തുടങ്ങിയവരൊക്കെ അതിൽ ഉൾപ്പെട്ടിരുന്നു. സഹോദരി പ്രതിമാസം ശരാശരി 235 മാസികകൾ സമർപ്പിച്ചിരുന്നു. ഓരോ ദിവസവും ഏതാനും നിമിഷങ്ങൾ തിരുവെഴുത്താശയങ്ങൾ ആളുകളുമായി പങ്കുവെച്ചതിലൂടെ അവർക്ക് ആറ് ബൈബിളധ്യയനങ്ങൾ തുടങ്ങാൻ സാധിച്ചു.
6 സാക്ഷീകരിക്കാനുള്ള അവസരങ്ങൾ: സ്കൂൾപ്രായത്തിലുള്ള നിരവധി പ്രസാധകർക്ക് ഓരോ വർഷവും അവധിക്കാലങ്ങൾ ലഭിക്കാറുണ്ട്. ഇവ സഹായ പയനിയറിങ് ചെയ്യാൻ പറ്റിയ സമയങ്ങളായിരുന്നേക്കാം. കൂടാതെ, സ്കൂളിൽ സാക്ഷ്യം നൽകിക്കൊണ്ട് ക്രിസ്തീയ യുവജനങ്ങൾക്ക് തങ്ങളുടെ പ്രവർത്തനം ഊർജിതപ്പെടുത്താൻ കഴിയും. നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് അറിയാൻ സഹപാഠികൾ എത്ര ആകാംക്ഷയുള്ളവരാണെന്നു കാണുമ്പോൾ നിങ്ങൾ അതിശയിച്ചുപോയേക്കാം. ക്ലാസ്സിലെ ചർച്ചകളോ ഉപന്യാസങ്ങൾ എഴുതാനുള്ള അവസരങ്ങളോ സാക്ഷ്യം നൽകാനായി ഉപയോഗപ്പെടുത്തരുതോ? മറ്റുചിലർക്ക് നമ്മുടെ വീഡിയോകൾ ഉപയോഗിച്ച് സാക്ഷ്യം നൽകാൻ സാധിച്ചിരിക്കുന്നു. ചിലർ സഹപാഠികളുമായി ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും സമർപ്പണത്തിലേക്കും സ്നാപനത്തിലേക്കും പുരോഗതി പ്രാപിക്കാൻ അവരെ സഹായിക്കുകയും ചെയ്തിരിക്കുന്നു. ‘യഹോവയുടെ നാമത്തെ സ്തുതിക്കാനുള്ള’ ഉത്തമ മാർഗങ്ങളാണ് ഇവ.—സങ്കീ. 148:12, 13.
7 ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കണ്ടുമുട്ടുന്ന ആളുകളോട് നമ്മുടെ അത്ഭുതവാനായ ദൈവത്തെക്കുറിച്ചും അവന്റെ വിസ്മയാവഹമായ വാഗ്ദാനങ്ങളെക്കുറിച്ചും സംസാരിക്കാനുള്ള വഴികൾ തേടുക. എല്ലാ ദിവസവും ഒരേ ട്രെയിനുകളിൽത്തന്നെ യാത്രചെയ്യുന്ന ഒരു സഹോദരൻ തന്നോടൊപ്പം പതിവായി യാത്രചെയ്യുന്നവരോട് ഉചിതമായ അവസരങ്ങളിലൊക്കെ സാക്ഷീകരിക്കുന്നു. ഉദാഹരണത്തിന്, ട്രെയിനിനായി ഒരു സ്റ്റേഷനിൽ കാത്തുനിൽക്കുന്ന സമയത്ത് ദിവസവും അദ്ദേഹം ഏതാണ്ട് അഞ്ചു മിനിട്ടു നേരം ഒരു ചെറുപ്പക്കാരനോടു സാക്ഷീകരിക്കുമായിരുന്നു. തത്ഫലമായി, ആ ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ സഹപ്രവർത്തകനും ബൈബിളധ്യയനത്തിനു സമ്മതിച്ചു. ട്രെയിനിൽവെച്ചാണ് ബൈബിളധ്യയനം നടത്തിയത്. അൽപ്പനാൾ കഴിഞ്ഞ്, അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കാറുണ്ടായിരുന്ന പ്രായമുള്ള ഒരു സ്ത്രീ സഹോദരനെ സമീപിച്ച് ബൈബിളധ്യയനം ആവശ്യപ്പെട്ടു. ട്രെയിനിൽ യാത്രചെയ്യുന്ന ദിവസങ്ങളിൽ അവരും ബൈബിളധ്യയനം ആസ്വദിക്കുന്നു. ഈ വിധത്തിൽ സഹോദരൻ പത്തു വ്യക്തികളുമായി ട്രെയിനിൽവെച്ച് ബൈബിളധ്യയനം നടത്തിയിരിക്കുന്നു.
8 പ്രായാധിക്യമോ ആരോഗ്യപ്രശ്നങ്ങളോ നിമിത്തം നിങ്ങളുടെ പ്രവർത്തനം പരിമിതപ്പെട്ടിരിക്കുന്നെങ്കിലെന്ത്? യഹോവയ്ക്ക് സ്തുതി അർപ്പിക്കുന്നതിൽ വർധിച്ച പങ്കുവഹിക്കാൻ അപ്പോഴും മാർഗങ്ങൾ ഉണ്ടായിരുന്നേക്കാം. നിങ്ങൾ ടെലിഫോൺ സാക്ഷീകരണം നടത്തി നോക്കിയിട്ടുണ്ടോ? ഇത് എങ്ങനെ ചെയ്യണമെന്ന് നിശ്ചയമില്ലെങ്കിൽ നിങ്ങളുടെ പുസ്തകാധ്യയന മേൽവിചാരകനോട് അക്കാര്യം പറയുക. ഈ രീതി ഉപയോഗിക്കുന്ന പ്രസാധകരെ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിനു ക്രമീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞേക്കും. ഒരുമിച്ചു പ്രവർത്തിക്കുന്നതുകൊണ്ട് ഒരാൾക്ക് മറ്റേയാളിൽനിന്നു പഠിക്കാൻ കഴിയുമെന്നു മാത്രമല്ല ഫലപ്രദമായ സാക്ഷ്യം നൽകുന്നതിന് പരസ്പരം സഹായിക്കാനും കഴിയും. ടെലിഫോൺ സാക്ഷീകരണത്തിനുള്ള ഫലപ്രദമായ നിർദേശങ്ങൾ 2001 ഫെബ്രുവരി മാസത്തെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 5-6 പേജുകളിൽ കാണാവുന്നതാണ്.
9 സ്മാരകത്തിൽ സംബന്ധിക്കുന്നത് യഹോവയ്ക്ക് സ്തുതി അർപ്പിക്കുന്നതിൽ വർധിച്ച പങ്കുവഹിക്കാനുള്ള ആഗ്രഹം പുതിയവരിൽ ജനിപ്പിച്ചേക്കാം. ഔപചാരികമായ പ്രസംഗവേലയിൽ ഏർപ്പെടുന്നതു സംബന്ധിച്ച് അവർക്ക് ഉണ്ടായിരുന്നേക്കാവുന്ന ഏതൊരു ഭയത്തെയും തരണംചെയ്യാൻ നിങ്ങൾക്ക് അവരെ സഹായിക്കാനാകും. വയൽസേവനത്തിൽ ഉണ്ടായിട്ടുള്ള പ്രോത്സാഹജനകമായ അനുഭവങ്ങൾ വിവരിക്കുന്നതിലൂടെയും ബൈബിൾ പഠിപ്പിക്കലുകൾ വിശദീകരിക്കാനും തങ്ങളുടെ വിശ്വാസത്തിനുവേണ്ടി പ്രതിവാദം നടത്താനും അവരെ പടിപടിയായി പരിശീലിപ്പിക്കുന്നതിലൂടെയും നിങ്ങൾക്ക് അതിനു കഴിയും. (1 പത്രൊ. 3:15) ഒരു ബൈബിൾ വിദ്യാർഥി സുവാർത്തയുടെ പ്രസാധകനായിത്തീരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നെങ്കിൽ അധ്യക്ഷ മേൽവിചാരകനോട് അതേപ്പറ്റി സംസാരിക്കുക. പരസ്യശുശ്രൂഷയിൽ സഭയോടൊപ്പം പങ്കെടുക്കാനുള്ള യോഗ്യത വിദ്യാർഥിക്കുണ്ടോ എന്നു നിർണയിക്കാനായി അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചയ്ക്കുള്ള ക്രമീകരണം അധ്യക്ഷ മേൽവിചാരകൻ ചെയ്യും. സാർവത്രിക പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിൽ പുതിയവർ തന്റെ പക്ഷത്ത് നിലയുറപ്പിക്കുന്നതു കാണുന്നത് യഹോവയുടെ ഹൃദയത്തെ എത്രമാത്രം സന്തോഷിപ്പിക്കുന്നുണ്ടാകും!—സദൃ. 27:11.
10 നിങ്ങൾക്ക് സഹായ പയനിയറിങ് ചെയ്യാനാകുമോ? സഹായ പയനിയറിങ്ങിനുള്ള മണിക്കൂർ വ്യവസ്ഥ—50 മണിക്കൂർ—ഗൗരവമായി വീക്ഷിക്കേണ്ട ഒന്നാണ്. (മത്താ. 5:37) വയൽസേവനത്തിൽ ഓരോ ആഴ്ചയിലും ശരാശരി 12 മണിക്കൂർ ചെലവഴിക്കാനുള്ള ക്രമീകരണം നിങ്ങൾ ചെയ്യേണ്ടതുണ്ട് എന്നാണ് ഇതിന്റെ അർഥം. 5-ാം പേജിലെ സഹായ പയനിയറിങ്ങിനുള്ള മാതൃകാ പട്ടികകളിൽ ഏതെങ്കിലും നിങ്ങളുടെ സാഹചര്യത്തിന് ഇണങ്ങുന്നുവോ? ഇല്ലെങ്കിൽ, മാർച്ചിലോ ഏപ്രിലിലോ മേയിലോ സഹായ പയനിയറിങ് ചെയ്യാൻ നിങ്ങളെ പ്രാപ്തനാക്കുന്ന ഒരു പട്ടിക ക്രമീകരിക്കാൻ നിങ്ങൾക്കാകുമോ? സേവനത്തിലെ പങ്ക് വർധിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളുടെമേലുള്ള അനുഗ്രഹത്തിനായി യഹോവയോടു പ്രാർഥിക്കുക.—സദൃ. 16:3.
11 ഈ സ്മാരകകാലം യഹോവയ്ക്ക് സ്തുതി അർപ്പിക്കുന്നതിനുള്ള വിശേഷാവസരമാക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും പൂർണമായും പിന്തുണയ്ക്കും. സാധ്യതയനുസരിച്ച്, അവരിൽ പലരും സഹായ പയനിയറിങ് ചെയ്യും. ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലും വൈകുന്നേരങ്ങളിലും വാരാന്തങ്ങളിലും മറ്റുമായി ആവശ്യമനുസരിച്ച് കൂടുതലായ വയൽസേവന യോഗങ്ങൾ ഉണ്ടായിരിക്കാനുള്ള ക്രമീകരണം മൂപ്പന്മാർ ചെയ്യുന്നതായിരിക്കും. ആ യോഗങ്ങൾ എവിടെ, എപ്പോൾ നടത്തണമെന്നും ആർ നേതൃത്വം വഹിക്കാൻ ഉണ്ടായിരിക്കുമെന്നും നിർണയിക്കുന്നതിന് മൂപ്പന്മാർ, പയനിയറിങ്ങിന് സുനിശ്ചിതമായ ആസൂത്രണങ്ങൾ ചെയ്തിട്ടുള്ളവരോ അതേക്കുറിച്ചു ചിന്തിക്കുന്നവരോ ആയവരോടു സംസാരിക്കാൻ ആഗ്രഹിച്ചേക്കാം. സേവനത്തിനായി നിങ്ങൾ നീക്കിവെച്ചിരിക്കുന്ന ദിവസങ്ങളിലും സമയത്തും നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിന് മറ്റു പ്രസാധകർ ഉണ്ടായിരിക്കത്തക്കവിധം കാര്യങ്ങൾ ക്രമീകരിക്കാൻ മൂപ്പന്മാർ പ്രയത്നിക്കുന്നതായിരിക്കും. ഈ വിധത്തിൽ ഉദ്ദേശിച്ചതുപോലെതന്നെ കാര്യങ്ങൾ ചെയ്യാനും വളരെയധികം നേട്ടം കൈവരിക്കാനുമാകും.—സദൃ. 20:18.
12 നിങ്ങളുടെ പരമാവധി ചെയ്യുക: സഹായ പയനിയറിങ് ചെയ്യാൻ നിങ്ങളുടെ സാഹചര്യങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ, “പ്രാപ്തിയില്ലാത്തതുപോലെയല്ല,” മറിച്ച് “പ്രാപ്തി”ക്കനുസരിച്ച് നാം ചെയ്യുന്ന പ്രവർത്തനവും ത്യാഗങ്ങളും യഹോവ അംഗീകരിക്കുന്നുവെന്ന കാര്യം ഓർമിക്കുക. (2 കൊരി. 8:12) യഹോവയ്ക്കു നന്ദി നൽകാൻ നമുക്ക് ഒട്ടനവധി കാരണങ്ങളുണ്ട്. ദാവീദ് പിൻവരുന്ന പ്രകാരം എഴുതിയത് നല്ല കാരണത്തോടെതന്നെയാണ്: “ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.” (സങ്കീ. 34:1) അതായിരിക്കട്ടെ ഈ സ്മാരകകാലത്തെ നമ്മുടെ ഉറച്ച തീരുമാനം.
[അധ്യയന ചോദ്യങ്ങൾ]
1. അതതു കാലങ്ങളിൽ നടത്തിയിരുന്ന “ഉത്സവങ്ങൾ” ദൈവഭക്തരായ ഇസ്രായേല്യരുടെമേൽ എന്തു പ്രഭാവം ചെലുത്തി?
2, 3. സ്മാരകകാലത്ത് നാം ആത്മീയ പ്രവർത്തനം ഊർജിതപ്പെടുത്തുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്, നാം സ്മാരകം ആചരിക്കുന്നത് എപ്പോഴായിരിക്കും?
4, 5. (എ) കൂടുതൽ ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാൻ ചിലരെ എന്തു സഹായിച്ചിരിക്കുന്നു? (ബി) പ്രാദേശികമായി ഫലപ്രദമായിരിക്കുന്നത് എന്താണെന്നാണ് നിങ്ങൾ കണ്ടെത്തിയിരിക്കുന്നത്?
6. യുവജനങ്ങൾക്ക് തങ്ങളുടെ ആത്മീയ പ്രവർത്തനം ഊർജിതപ്പെടുത്താൻ കഴിയുന്നത് എങ്ങനെ?
7. (എ) ഒരു സഹോദരൻ മറ്റുള്ളവരോടു സാക്ഷീകരിക്കാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തിയത് എങ്ങനെ? (ബി) നിങ്ങൾക്ക് സമാനമായ അനുഭവം ഉണ്ടോ?
8. ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കുന്നതിന്, പ്രായാധിക്യമോ ആരോഗ്യപ്രശ്നങ്ങളോ നിമിത്തം പ്രവർത്തനം പരിമിതപ്പെട്ടിരിക്കുന്നവരെ ഏതു സാക്ഷീകരണ രീതി സഹായിച്ചേക്കാം?
9. പരസ്യശുശ്രൂഷയിൽ സഭയോടൊപ്പം പങ്കെടുക്കുന്നതിനു യോഗ്യത പ്രാപിക്കാൻ നമുക്ക് ബൈബിൾ വിദ്യാർഥികളെ എങ്ങനെ സഹായിക്കാൻ കഴിയും?
10. (എ) ഒരു നല്ല പട്ടിക ഉണ്ടായിരിക്കുന്നത് സഹായ പയനിയറിങ് ചെയ്യാൻ നമ്മെ സഹായിക്കുന്നത് ഏതു വിധത്തിൽ? (ബി) കഴിഞ്ഞ വർഷത്തെ സ്മാരകകാലത്ത് സഹായ പയനിയറിങ് ചെയ്യാൻ നിങ്ങൾക്കു സാധിച്ചോ? എങ്ങനെയാണ് അതു സാധ്യമായത്?
11. മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും സഹായ പയനിയറിങ് ചെയ്യുന്നവരെ പിന്തുണയ്ക്കാൻ എങ്ങനെ കഴിയും?
12. എല്ലായ്പോഴും യഹോവയെ സ്തുതിക്കാൻ എന്തു നമ്മെ പ്രേരിപ്പിക്കുന്നു?
[3-ാം പേജിലെ ചതുരം]
നിങ്ങളുടെ പ്രവർത്തനം വർധിപ്പിക്കാൻ എങ്ങനെ കഴിയും?
◼ ആളുകൾ വീട്ടിലുള്ളപ്പോൾ സാക്ഷീകരിക്കുക
◼ പൊതുസ്ഥലങ്ങളിൽ സാക്ഷീകരിക്കുക
◼ ജോലിസ്ഥലത്തോ സ്കൂളിലോ സാക്ഷീകരിക്കുക
◼ ടെലിഫോൺ സാക്ഷീകരണം നടത്തുക
◼ സഹായ പയനിയറായി സേവിക്കുക
[5-ാം പേജിലെ ചാർട്ട]
സഹായ പയനിയറിങ്ങിനുള്ള മാതൃകാ പട്ടികകൾ—ഓരോ വാരവും 12 മണിക്കൂർ വയൽസേവനത്തിൽ ഏർപ്പെടുന്നതിനുള്ള വ്യത്യസ്ത വിധങ്ങൾ
രാവിലെ—തിങ്കൾ മുതൽ ശനി വരെ
ഏതെങ്കിലും ഒരു ദിവസത്തിനു പകരം ഞായറാഴ്ച ഉൾപ്പെടുത്താൻ കഴിയും.
ദിവസം സമയം മണിക്കൂർ
തിങ്കൾ രാവിലെ 2
ചൊവ്വ രാവിലെ 2
ബുധൻ രാവിലെ 2
വ്യാഴം രാവിലെ 2
വെള്ളി രാവിലെ 2
ശനി രാവിലെ 2
മൊത്തംമണിക്കൂർ: 12
രണ്ടു മുഴു ദിവസങ്ങൾ
ആഴ്ചയിലെ ഏതെങ്കിലും രണ്ടു ദിവസം തിരഞ്ഞെടുക്കാം. (ഈ പട്ടിക പിൻപറ്റുമ്പോൾ തിരഞ്ഞെടുക്കുന്ന ദിവസങ്ങളെ ആശ്രയിച്ച് ചിലപ്പോൾ മാസം 48 മണിക്കൂറേ കിട്ടുകയുള്ളൂ.)
ദിവസം സമയം മണിക്കൂർ
ബുധൻ മുഴു ദിവസവും 6
ശനി മുഴു ദിവസവും 6
മൊത്തം മണിക്കൂർ: 12
രണ്ടു സായാഹ്നങ്ങളും വാരാന്തവും
ഏതെങ്കിലും രണ്ട് ഇടദിവസങ്ങളുടെ സായാഹ്നങ്ങൾ തിരഞ്ഞെടുക്കാം.
ദിവസം സമയം മണിക്കൂർ
തിങ്കൾ സായാഹ്നം 11⁄2
ബുധൻ സായാഹ്നം 11⁄2
ശനി മുഴു ദിവസവും 6
ഞായർ അര ദിവസം 3
മൊത്തം മണിക്കൂർ: 12
മൂന്നു ദിവസം ഉച്ചകഴിഞ്ഞുള്ള സമയവും ശനിയാഴ്ചയും
ഏതെങ്കിലും ഒരു ദിവസത്തിനു പകരം ഞായറാഴ്ച ഉൾപ്പെടുത്താൻ കഴിയും.
ദിവസം സമയം മണിക്കൂർ
തിങ്കൾ ഉച്ചകഴിഞ്ഞ് 2
ബുധൻ ഉച്ചകഴിഞ്ഞ് 2
വെള്ളി ഉച്ചകഴിഞ്ഞ് 2
ശനി മുഴു ദിവസവും 6
മൊത്തം മണിക്കൂർ: 12
എന്റെ വ്യക്തിപരമായ സേവന പട്ടിക
ഓരോ ദിവസവും എത്ര മണിക്കൂർ ചെയ്യണമെന്നുള്ളത് തീരുമാനിക്കുക.
ദിവസം സമയം മണിക്കൂർ
തിങ്കൾ
ചൊവ്വ
ബുധൻ
വ്യാഴം
വെള്ളി
ശനി
ഞായർ
മൊത്തം മണിക്കൂർ: 12