അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം വിശേഷവത്കരിക്കുക. ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക ശ്രമം ചെയ്യുക. ഈ പുസ്തകത്തോടൊപ്പം ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖയും സമർപ്പിക്കുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ വിശേഷവത്കരിക്കുക. സ്മാരകത്തിനോ മറ്റു ദിവ്യാധിപത്യ പരിപാടികൾക്കോ ഹാജരായവരും എന്നാൽ ഇതുവരെ ക്രമമായി സഭയോടു സഹവസിക്കാത്തവരുമായവർ ഉൾപ്പെടെയുള്ള താത്പര്യക്കാർക്കു മടക്കസന്ദർശനം നടത്തുമ്പോൾ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുതിയ പുസ്തകം സമർപ്പിക്കാൻ പ്രത്യേക ശ്രമം ചെയ്യുക. ആ പുസ്തകം ഉപയോഗിച്ച് ബൈബിളധ്യയനം തുടങ്ങുക എന്നതായിരിക്കണം ലക്ഷ്യം. ജൂൺ: മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക എന്ന പുസ്തകം സമർപ്പിക്കുക. ഈ പുസ്തകം വീട്ടുകാരന്റെ ഭാഷയിൽ ലഭ്യമല്ലെങ്കിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകമോ എന്റെ ബൈബിൾ കഥാപുസ്തകമോ സമർപ്പിക്കുക.
◼ ഏപ്രിലിൽ അഞ്ചു പൂർണ വാരാന്തങ്ങൾ ഉള്ളതിനാൽ സഹായപയനിയർ സേവനത്തിൽ ഏർപ്പെടാൻ തികച്ചും യോജിച്ച ഒരു മാസമായിരിക്കും അത്.
◼ 2006 ഏപ്രിൽ 12 ബുധനാഴ്ചയാണ് സ്മാരകാചരണം. നിങ്ങളുടെ സഭയുടെ യോഗം സാധാരണ ബുധനാഴ്ച ആണെങ്കിൽ രാജ്യഹാൾ ലഭ്യമായിരിക്കുന്നപക്ഷം നിങ്ങൾക്ക് അത് മറ്റൊരു ദിവസത്തേക്കു മാറ്റാവുന്നതാണ്. അതു സാധ്യമല്ലെങ്കിൽ നിങ്ങളുടെ സഭയ്ക്കു വിശേഷാൽ ബാധകമാകുന്ന സേവനയോഗ ഭാഗങ്ങൾ മറ്റൊരു ദിവസത്തെ സേവനയോഗ പരിപാടിയിൽ ഉൾപ്പെടുത്താവുന്നതാണ്.
◼ സ്മാരകത്തിന്റെ തീയതി, സമയം, അതു നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം എന്നിവ ക്ഷണക്കത്തിൽ ഉണ്ടെന്ന് മൂപ്പന്മാർ ഉറപ്പുവരുത്തുക. ഈ വിവരങ്ങൾ വ്യക്തമായി കാണിച്ചിരിക്കണം. മഷി മറുപുറത്തേക്കു പടർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
◼ വീക്ഷാഗോപുര, ഉണരുക! മാസികകൾ ലഭിച്ചാലുടൻ അവ സഭയിൽ വിതരണം ചെയ്യണം. അങ്ങനെയാകുമ്പോൾ വയലിൽ സമർപ്പിക്കുന്നതിനു മുമ്പേതന്നെ അതിലെ വിവരങ്ങൾ വായിച്ചറിയാൻ പ്രസാധകർക്കു കഴിയും. നമ്മുടെ രാജ്യ ശുശ്രൂഷയും ലഭിച്ചാലുടൻ പ്രസാധകർക്കു നൽകണം. അത് സഭാ പുസ്തകാധ്യയന ക്രമീകരണത്തിലൂടെ ചെയ്യാവുന്നതാണ്.
◼ മേയ് മാസത്തിലെ ഒരു സേവനയോഗത്തിൽ നോഹ—അവൻ ദൈവത്തോടുകൂടെ നടന്നു എന്ന വീഡിയോ പരിപാടിയുടെ ഒരു ചർച്ച ഉണ്ടായിരിക്കും. ആവശ്യമെങ്കിൽ, എത്രയും പെട്ടെന്നുതന്നെ സഭ മുഖാന്തരം അതിന്റെ കോപ്പികൾ ആവശ്യപ്പെടുക.
◼ സാഹിത്യത്തിനായി പ്രസാധകർ വ്യക്തിപരമായി അയയ്ക്കുന്ന അപേക്ഷകൾ ബ്രാഞ്ച് ഓഫീസ് സ്വീകരിക്കുന്നതല്ല. സഭയുടെ പ്രതിമാസ സാഹിത്യ അപേക്ഷ സൊസൈറ്റിക്ക് അയയ്ക്കുന്നതിനു മുമ്പ് ഓരോ മാസവും സഭയിൽ ഒരു അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരിക്കണം. അങ്ങനെയാകുമ്പോൾ വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അക്കാര്യം സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണ് പ്രത്യേക അപേക്ഷാ ഇനങ്ങൾ എന്നതു ദയവായി ശ്രദ്ധിക്കുക.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
മരിച്ചവരുടെ ആത്മാക്കൾ—അവയ്ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ വാസ്തവത്തിൽ സ്ഥിതി ചെയ്യുന്നുവോ? —ഇംഗ്ലീഷ്
◼ വീണ്ടും ലഭ്യമായ, ഗവേഷണത്തിനുള്ള ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ:
“എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു”
തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച
വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയത് (Rbi8)
തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ
വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക 1986-2000
ഇവ പ്രത്യേക ആവശ്യ ഇനങ്ങളാണ്. ഓർഡർ സൊസൈറ്റിക്ക് അയയ്ക്കുന്നതിനു മുമ്പ് സേവനക്കമ്മിറ്റി ഇവ ആവശ്യപ്പെട്ട പ്രസാധകരെ കണ്ട് ആവശ്യകത വിലയിരുത്തുകയും സാഹിത്യ അപേക്ഷാ ഫോറത്തോടൊപ്പം ഒരു കുറിപ്പ് ഉൾപ്പെടുത്തുകയും വേണം. ഈ വിശദീകരണം ഇല്ലാതെ ലഭിക്കുന്ന ഓർഡറുകൾ കൈകാര്യം ചെയ്യാതിരുന്നേക്കാം.
◼ പുതുതായി ലഭ്യമായ ഓഡിയോ കോംപാക്റ്റ് ഡിസ്ക്കുകൾ:
നമ്മുടെ ആത്മീയ പൈതൃകത്തെ വിലമതിക്കൽ (cdoh) —തമിഴ്
നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ (cdwx) —തമിഴ്, മലയാളം, ഹിന്ദി
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു (cdrq) —തമിഴ്
◼ അമേരിക്കൻ ആംഗ്യഭാഷയിൽ പുതുതായി ലഭ്യമായ DVD-കൾ:
നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം (dvkl-ASL)
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? (dvbh-ASL)