അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. നവംബർ: എന്റെ ബൈബിൾ കഥാപുസ്തകം. കുട്ടികളില്ലെന്നു പറയുന്നവർക്ക് ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക കൊടുക്കാവുന്നതാണ്. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. പകരം സമർപ്പണമെന്ന നിലയിൽ യഹോവയോട് അടുത്തു ചെല്ലുവിൻ, കുടുംബ സന്തുഷ്ടിയുടെ രഹസ്യം ഇവയിലേതെങ്കിലുമൊന്നു കൊടുക്കാവുന്നതാണ്. ജനുവരി: കടലാസ് നിറംമങ്ങിയ 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1991-ന് മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ഈ പ്രസിദ്ധീകരണങ്ങൾ കൈവശമില്ലാത്ത സഭകൾക്ക് പരിജ്ഞാനം പുസ്തകമോ (ലഭ്യമെങ്കിൽ) ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രികയോ ഉപയോഗിക്കാവുന്നതാണ്. ഫെബ്രുവരി: നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്), കുടുംബ സന്തുഷ്ടിയുടെ രഹസ്യം.
◼ ഡിസംബറിൽ അഞ്ച് പൂർണ വാരാന്തങ്ങൾ ഉള്ളതിനാൽ സഹായ പയനിയറിങ്ങിനു പറ്റിയ ഒരു മാസമാണത്.
◼ വിവിധ മത-സാംസ്കാരിക പശ്ചാത്തലങ്ങളിൽനിന്നുള്ളവർക്ക് സാക്ഷ്യം നൽകുക എന്ന ഉദ്ദേശ്യത്തിൽ തയ്യാർ ചെയ്തിരിക്കുന്ന അനവധി ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്. അവയുടെ പട്ടിക സാഹിത്യദാസന്റെ പക്കലുണ്ട്.
◼ ലോകവ്യാപക വേലയ്ക്കുള്ള സംഭാവനകൾ ചെക്കായി നൽകുമ്പോൾ—ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലോ ബ്രാഞ്ചോഫീസിലോ— “The Watch Tower Bible & Tract Society of India” എന്ന പേരിലാണ് എഴുതേണ്ടത്. ദാതാവിന്റെ പേര്, മേൽവിലാസം, ലോകവ്യാപക വേലയ്ക്ക് സംഭാവന നൽകുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം എന്നിവ വ്യക്തമാക്കിക്കൊണ്ടുള്ള ഒരു കത്തും ചെക്കിനോടൊപ്പം ഉണ്ടായിരിക്കണം. തുക 50,000-ത്തിലധികമാണെങ്കിൽ, ഓഡിറ്റിങ് ആവശ്യങ്ങൾക്കായി ദയവുചെയ്ത് ഇൻകം ടാക്സ് പെർമനെന്റ് അക്കൗണ്ട് നമ്പർകൂടെ കാണിക്കുക. ഇവ താഴെക്കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ അയയ്ക്കുക: The Watch Tower Bible and Tract Society of India, 927/1, A V Pura, Post Box 6441, Yelahanka, Bangalore - 560 064.
◼ ഡ്യൂറബിൾ പവർ ഓഫ് അറ്റോർണി (ഡിപിഎ) കാർഡ് ഇതുവരെയും പൂരിപ്പിച്ചിട്ടില്ലെങ്കിൽ അങ്ങനെ ചെയ്യാൻ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കുന്നു. ഡിപിഎ കാർഡ് രക്തപ്പകർച്ച നിരസിക്കാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കുന്നു. സഹായം ആവശ്യമെങ്കിൽ മൂപ്പന്മാരെ സമീപിക്കാവുന്നതാണ്.—2006 നവംബർ നമ്മുടെ രാജ്യശുശ്രൂഷയുടെ അനുബന്ധം കാണുക.
◼ ഇനിമുതൽ പ്രസാധകർ ഓരോ ഭവന ബൈബിളധ്യയനത്തിനും അധ്യയന റിപ്പോർട്ട് (S-3) നൽകേണ്ടതില്ല. എങ്കിലും, വയൽസേവന റിപ്പോർട്ടിൽ (S-4) വ്യത്യസ്ത ബൈബിളധ്യയനങ്ങളുടെ എണ്ണം സൂചിപ്പിക്കാനുള്ള കോളത്തിൽ സാധാരണ ചെയ്യാറുള്ളതുപോലെ അത് രേഖപ്പെടുത്തണം. S-3 ഫോറം ഇനിമുതൽ സഭാ യോഗഹാജർ രേഖപ്പെടുത്താൻ മാത്രമായിരിക്കും ഉപയോഗിക്കുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
വാച്ച് ടവർ പ്രസിദ്ധീകരണ സൂചിക 2006 —ഇംഗ്ലീഷ്
സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം (ലഘുലേഖ നമ്പർ 15) —ചൈനീസ്, ഫ്രഞ്ച്, പേർഷ്യൻ, പോർച്ചുഗീസ്
മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? (ലഘുലേഖ നമ്പർ 16) —അറബി, ചൈനീസ്, ഫ്രഞ്ച്, പേർഷ്യൻ, പോർച്ചുഗീസ്
വിഷാദമഗ്നർക്ക് ആശ്വാസം (ലഘുലേഖ നമ്പർ 20) —ചൈനീസ്, ഫ്രഞ്ച്, പേർഷ്യൻ, പോർച്ചുഗീസ്
സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം! (ലഘുലേഖ നമ്പർ 27) —ചൈനീസ്, ഫ്രഞ്ച്, പേർഷ്യൻ, പോർച്ചുഗീസ്
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണം:
ചർച്ചയ്ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ —ബംഗാളി, ഹിന്ദി, മറാഠി, പഞ്ചാബി, തെലുങ്ക്