അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഫെബ്രുവരി: നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്), കുടുംബ സന്തുഷ്ടിയുടെ രഹസ്യം. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ബൈബിളധ്യയനം ആരംഭിക്കാൻ ഉത്സാഹപൂർവം ശ്രമിക്കുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. സ്മാരകാചരണത്തിനും പ്രത്യേക പരസ്യപ്രസംഗത്തിനും ഹാജരാകുന്നവരും, എന്നാൽ സഭയോടു സജീവമായി സഹവസിക്കുന്നില്ലാത്തവരുമായ താത്പര്യക്കാരെ സന്ദർശിച്ച് അവർക്ക് ബൈബിളധ്യയനം തുടങ്ങാൻ പ്രത്യേക ശ്രമം ചെയ്യുക.
◼ അഞ്ച് പൂർണ വാരാന്തങ്ങളുള്ളതിനാൽ സഹായ പയനിയറിങ് ചെയ്യുന്നതിന് തികച്ചും അനുയോജ്യമായിരിക്കും മാർച്ച് മാസം.
◼ സെക്രട്ടറിയും സേവന മേൽവിചാരകനും എല്ലാ സാധാരണ പയനിയർമാരുടെയും പ്രവർത്തനം അവലോകനം ചെയ്യണം. മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അവരെ സഹായിക്കാൻ മൂപ്പന്മാർ ആവശ്യമായ ക്രമീകരണം ചെയ്യണം.
◼ 2008 സ്‌മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗത്തിന്റെ വിഷയം “മാനവരാശിയെ ഭരിക്കാൻ ആരാണ് യോഗ്യൻ?” എന്നാണ്. 2007 സെപ്റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ ഇതിനോടുള്ള ബന്ധത്തിൽ നൽകിയിരുന്ന അറിയിപ്പു കാണുക.
◼ വയൽസേവന റിപ്പോർട്ട് (S-4), വീടുതോറുമുള്ള രേഖ (S-8), സഭാ പ്രസാധക രേഖ കാർഡ് (S-21), രസീത് (S-24), സഭായോഗ ഹാജർ രേഖ (S-88), ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമന സ്ലിപ്പ് (S-89), സഹായ പയനിയർ സേവന അപേക്ഷ (S-205b), ഡ്യൂറബിൾ പവർ ഓഫ് അറ്റോർണി കാർഡ് (dpa), തിരിച്ചറിയൽ കാർഡ് (ic) എന്നിങ്ങനെ സാഹിത്യ അപേക്ഷാ ഫാറത്തിന്റെ (S-14) രണ്ടാം പേജിൽ കൊടുത്തിരിക്കുന്ന എല്ലാ ഫാറങ്ങളും സഭയിൽ ആവശ്യത്തിന് ഉണ്ടെന്ന് സഭാ സെക്രട്ടറിമാർ ഉറപ്പുവരുത്തണം. സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോഗിച്ച് ഇവയ്ക്കുവേണ്ടി ഓർഡർ ചെയ്യാവുന്നതാണ്. ഒരു വർഷത്തേക്കെങ്കിലും ഉള്ള സ്റ്റോക്ക് സഭയിൽ ഉണ്ടായിരിക്കണം.
◼ 2007 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയോടൊപ്പം ലഭിച്ച ‘2008-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക,’ ബുദ്ധിയുപദേശത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ബുദ്ധിയുപദേശം: 1 മിനിട്ട്. ഏതു പ്രസംഗ ഗുണമാണു നോക്കുന്നതെന്ന് സ്‌കൂൾ മേൽവിചാരകൻ മുന്നമേ പറയില്ല.” വിദ്യാർഥിക്ക് പ്രസംഗ ഗുണം നേരത്തേതന്നെ നിയമിച്ചുകൊടുക്കേണ്ടതില്ല എന്നാണ് ഈ പ്രസ്താവനകൊണ്ട് ചിലരെങ്കിലും മനസ്സിലാക്കിയിരിക്കുന്നത് എന്നു തോന്നുന്നു. എന്നാൽ അത് അങ്ങനെയല്ല, ഇത് യഥാർഥത്തിൽ അർഥമാക്കുന്നത് വിദ്യാർഥി അഭിവൃദ്ധിപ്പെടാൻ ശ്രമിക്കുന്ന പ്രസംഗ ഗുണമേതെന്ന് സ്‌കൂൾ മേൽവിചാരകൻ സ്റ്റേജിൽനിന്ന് മുന്നമേ സദസ്സിനോടു പറയില്ല എന്നുമാത്രമാണ്.
◼ ലഭ്യമായ പുതിയ കോംപാക്ട് ഡിസ്കുകൾ:
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?—MP3 —ഇംഗ്ലീഷ്
◼ ലഭ്യമായ പുതിയ ഡിവിഡി-കൾ:
അവർ സുവാർത്തയ്ക്കു സമഗ്ര സാക്ഷ്യംവഹിച്ചു —അമേരിക്കൻ ആംഗ്യഭാഷ
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ . . . —അമേരിക്കൻ ആംഗ്യഭാഷ
ദൈവത്തിനു മഹത്ത്വം കരേറ്റുന്ന ലാക്കുകളിൽ എത്തിച്ചേരാൻ ശ്രമിക്കുക —ഇംഗ്ലീഷ്
ദൈവത്തിനു മഹത്ത്വം കരേറ്റുന്ന ലാക്കുകളിൽ എത്തിച്ചേരാൻ ശ്രമിക്കുക എന്ന ഡിവിഡി-യുടെ ഒരു കോപ്പി 2008-ലെ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ, കലണ്ടർ എന്നിവയ്ക്കൊപ്പം എല്ലാ സഭകൾക്കും അയച്ചിട്ടുണ്ട്. ഈ വീഡിയോ കാണാൻ ആഗ്രഹിക്കുന്ന പ്രസാധകർക്ക് സഭയുടെ ലൈബ്രറിയിൽനിന്ന് അത് എടുക്കാവുന്നതാണ്, കണ്ടശേഷം അതു സഭയിൽ തിരിച്ചേൽപ്പിക്കുക. ഭാവിയിൽ കൂടുതൽ കോപ്പികൾ ലഭ്യമാകുമ്പോൾ നമ്മുടെ രാജ്യ ശുശ്രൂഷയിലൂടെ അത് അറിയിക്കുന്നതായിരിക്കും, അപ്പോൾ കൂടുതൽ കോപ്പികൾക്കായി അപേക്ഷിക്കാനാകും.