അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഫെബ്രുവരി: പിൻവരുന്ന 32 പേജുള്ള ലഘുപത്രികകളിൽ ഏതെങ്കിലുമൊന്ന് ഉപയോഗിക്കുക: ഒരു സംതൃപ്‌ത ജീവിതം—അത് എങ്ങനെ നേടാം?, ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, ബൈബിൾ നൽകുന്ന സന്ദേശം, യഹോവയുടെ സാക്ഷികൾ—അവർ ആരാണ്? അവർ എന്തു വിശ്വസിക്കുന്നു?, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം വീട്ടുകാരനെ പരിചയപ്പെടുത്തുക; അല്ലെങ്കിൽ, ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉചിതമെന്നു തോന്നുന്നെങ്കിൽ നൽകാവുന്നതാണ്. ഒരു ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. മാർച്ച്, ഏപ്രിൽ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം പരിചയപ്പെടുത്തുക; അല്ലെങ്കിൽ, ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉചിതമെന്നു തോന്നുന്നെങ്കിൽ നൽകാവുന്നതാണ്. ഒരു ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. മെയ്, ജൂൺ: താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും ലഘുലേഖകൾ ഉപയോഗിക്കുക. ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു?, ഈ ലോകം അതിജീവിക്കുമോ?, കുടുംബജീവിതം ആസ്വദിക്കുക, മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ?, യഹോവ—അവൻ ആർ?, യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു?, വിഷാദമഗ്നർക്ക് ആശ്വാസം, സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം!, സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം. വീട്ടുകാരൻ താത്‌പര്യം കാണിക്കുന്നെങ്കിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകമോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉപയോഗിച്ച് ഒരു ബൈബിളധ്യയനം അവതരിപ്പിച്ചു കാണിക്കുക.
◼ സ്‌മാരകപ്രസംഗത്തിന്റെ പുതിയ ബാഹ്യരേഖ തയ്യാറാക്കിയിട്ടുണ്ട്. സ്‌മാരകപ്രസംഗം നടത്തുന്നവർ 2013 മുതൽ ആ ബാഹ്യരേഖ പിൻപറ്റേണ്ടതാണ്. “ക്രിസ്‌തു നിങ്ങൾക്കായി ചെയ്‌തതിനോട് കൃതജ്ഞത കാണിക്കുക!” എന്നതായിരിക്കും ഈ വർഷം അതിന്റെ വിഷയം.
◼ 2013 സ്‌മാരകകാലത്തെ പ്രത്യേക പരസ്യപ്രസംഗത്തിന്റെ വിഷയം: “മരണത്തോടെ എല്ലാം അവസാനിക്കുമോ?”