അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മാർച്ച്, ഏപ്രിൽ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം പരിചയപ്പെടുത്തുക; അല്ലെങ്കിൽ, ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉചിതമെന്നു തോന്നുന്നെങ്കിൽ നൽകാവുന്നതാണ്. ഒരു ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. മെയ്, ജൂൺ: താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും ലഘുലേഖകൾ ഉപയോഗിക്കുക. ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു?, ഈ ലോകം അതിജീവിക്കുമോ?, കുടുംബജീവിതം ആസ്വദിക്കുക, മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ?, യഹോവ—അവൻ ആർ?, യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു?, വിഷാദമഗ്നർക്ക് ആശ്വാസം, സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം!, സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം. വീട്ടുകാരൻ താത്‌പര്യം കാണിക്കുന്നെങ്കിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകമോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉപയോഗിച്ച് ഒരു ബൈബിളധ്യയനം അവതരിപ്പിച്ചു കാണിക്കുക.
◼ സ്‌മാരകാചരണം 2013 മാർച്ച് 26 ചൊവ്വാഴ്‌ചയായിരിക്കും. നിങ്ങളുടെ സഭ ചൊവ്വാഴ്‌ചയാണ് യോഗങ്ങൾ നടത്താറുള്ളതെങ്കിൽ അന്നേ ദിവസത്തെ യോഗങ്ങൾ അതേ ആഴ്‌ച മറ്റൊരു ദിവസം നടത്താൻ കഴിയും. രാജ്യഹാൾ ലഭ്യമല്ലാത്തതിനാൽ യോഗങ്ങൾ റദ്ദാക്കേണ്ടിവരുന്നെങ്കിൽ സഭയ്‌ക്കു വിശേഷാൽ ബാധകമാകുന്ന സേവനയോഗത്തിലെ പരിപാടികൾ ഈ മാസംതന്നെ മറ്റൊരു ദിവസം പരിചിന്തിക്കാൻ വേണ്ട ക്രമീകരണങ്ങൾ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനു ചെയ്യാനായേക്കും. ആ വാരത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമുണ്ടെങ്കിൽ ചൊവ്വാഴ്‌ച വൈകുന്നേരം നടത്തപ്പെടുന്ന യോഗങ്ങൾ മറ്റൊരു ദിവസത്തേക്കു പട്ടികപ്പെടുത്തേണ്ടതാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകൾ—ഡിവിഡി —അമേരിക്കൻ ആംഗ്യഭാഷ
യഹോവയെ പാടിസ്‌തുതിക്കുവിൻ —നേപ്പാളി
ബൈബിൾ നൽകുന്ന സന്ദേശം —മണിപ്പൂരി
ദൈവം പറയുന്നതു കേൾക്കുവിൻ! —മണിപ്പൂരി, മിസോ
കാഴ്‌ചയാലല്ല, വിശ്വാസത്താൽ നടക്കുക!—ഡിവിഡി —ഇംഗ്ലീഷ്, മലയാളം, തമിഴ്, നേപ്പാളി, ഹിന്ദി
ശ്രദ്ധിക്കുക, അനുസരിക്കുക, അനുഗ്രഹം പ്രാപിക്കുക—ഡിവിഡി —അമേരിക്കൻ ആംഗ്യഭാഷ, ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, നേപ്പാളി, ബംഗാളി, മലയാളം, മറാഠി, ഹിന്ദി
ദൈവത്തിൽനിന്നുള്ള സുവാർത്ത!—ഡിവിഡി —അമേരിക്കൻ ആംഗ്യഭാഷ
ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?—ഡിവിഡി —അമേരിക്കൻ ആംഗ്യഭാഷ
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ദൈവത്തിൽനിന്നുള്ള സുവാർത്ത! —ഇംഗ്ലീഷ്, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, മിസോ, ഹിന്ദി
ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
—ഇംഗ്ലീഷ്, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, നിക്കോബാറീസ്, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, മിസോ, ഹിന്ദി
യഹോവയുടെ സാക്ഷികൾ—വിശ്വാസം പ്രവൃത്തിയിൽ, ഭാഗം 2: വെളിച്ചം പ്രകാശിക്കട്ടെ—ഡിവിഡി —ഇംഗ്ലീഷ്