ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
1. ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്? എന്ന ലഘുപത്രിക എന്നായിരിക്കും നാം പഠിച്ചുതുടങ്ങുക? ഇത് നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
1 ജൂൺ 23-ന് ആരംഭിക്കുന്ന ആഴ്ചമുതൽ സഭാ ബൈബിളധ്യയനത്തിന് ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്? എന്ന ലഘുപത്രിക പഠിക്കുന്നതായിരിക്കും. “നിന്റെ ഹൃദയത്തെ കാത്തുകൊൾക!” എന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പുറത്തിറക്കിയ ഈ പുതിയ ലഘുപത്രിക, ബൈബിൾ വിദ്യാർഥികളെ സംഘടനയിലേക്ക് നയിക്കാൻ രൂപകൽപന ചെയ്തതാണ്. യഹോവയുടെ സംഘടനയുടെ ഒരു ഭാഗമായിരിക്കുന്നതിലുള്ള നമ്മുടെ വിലമതിപ്പ് വർധിപ്പിക്കുന്നതിനു മാത്രമല്ല ശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്ന വിലപ്പെട്ട ഈ ഉപകരണവുമായി പരിചിതരാകാനും ഈ പഠനം നമ്മെ സഹായിക്കും.—സങ്കീ. 48:13.
2. സഭയിൽ ഈ ലഘുപത്രിക പഠിക്കേണ്ടത് എങ്ങനെ?
2 ഇത് പഠിക്കേണ്ട വിധം: ഓരോ ഭാഗത്തിനും തുല്യ പ്രാധാന്യം ലഭിക്കുന്ന വിധത്തിൽ അധ്യയനം നടത്തുന്ന വ്യക്തി സമയം ഭാഗിക്കേണ്ടതാണ്. 28 ഭാഗങ്ങളുള്ളതിൽ ഓരോന്നും, തലക്കെട്ടായി കൊടുത്തിട്ടുള്ള ചോദ്യം വായിച്ചുകൊണ്ട് അവതരിപ്പിക്കേണ്ടതാണ്. അതിനുശേഷം വായനക്കാരനെ ആമുഖ ഖണ്ഡിക വായിക്കാൻ ക്ഷണിക്കുക. പിന്നെ അധ്യയനം നടത്തുന്ന വ്യക്തി, ആമുഖ ഖണ്ഡികയിലെ ഉത്തരം ലഭിക്കാനായി, താൻ തയ്യാറാക്കിയ ഒരു ചോദ്യം സദസ്സിനോടു ചോദിക്കുക. അതിനുശേഷം തടിച്ച അക്ഷരത്തിൽ നൽകിയിരിക്കുന്ന ഓരോ ഉപതലക്കെട്ടിനും കീഴെ കൊടുത്തിട്ടുള്ള ഭാഗം വായിച്ച് ചർച്ച ചെയ്യുക. ഈ ഭാഗം വായിച്ചശേഷം അധ്യയനം നടത്തുന്ന ആൾ പാഠത്തിന്റെ തലക്കെട്ടായി കൊടുത്തിട്ടുള്ള ചോദ്യത്തിന്, ഈ ഭാഗം എങ്ങനെ ഉത്തരം നൽകുന്നു എന്നു ചോദിക്കുക. ലഘുപത്രികയിലുള്ള അനേകം ചിത്രങ്ങളെ സംബന്ധിച്ചും അഭിപ്രായം ആരായാവുന്നതാണ്. സമയം അനുവദിക്കുന്നതുപോലെ മുഖ്യ തിരുവെഴുത്തുകളും വായിക്കണം. അടുത്ത ഭാഗത്തിലേക്കു പോകുന്നതിനുമുമ്പ് അധ്യയനം നടത്തുന്ന ആൾ പേജിന്റെ താഴെയുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് പുനരവലോകനം നടത്തണം. “കൂടുതൽ അറിയാൻ” എന്ന ചതുരമുണ്ടെങ്കിൽ അതു വായിപ്പിച്ചിട്ടു അതിലെ നിർദേശങ്ങൾ ഒരു ബൈബിൾ വിദ്യാർഥിക്കു പ്രയോജനം ചെയ്യുന്നതെങ്ങനെയെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക. സമയം അനുവദിക്കുമെങ്കിൽ പഠനത്തിന്റെ ഉപസംഹാരത്തിൽ അധ്യയന നിർവാഹകന്, തലക്കെട്ടായി കൊടുത്തിട്ടുള്ള ചോദ്യങ്ങൾ പുനരവലോകനത്തിനായി ഉപയോഗിക്കാവുന്നതാണ്. ഭവനബൈബിളധ്യയനത്തിൽ ഈ രീതി അവലംബിക്കേണ്ടതില്ലെന്ന് മനസ്സിൽപിടിക്കുക.
3. ഈ ലഘുപത്രികയുടെ പഠനത്തിൽനിന്ന് പൂർണപ്രയോജനം ലഭിക്കാൻ നാം എന്തു ചെയ്യണം?
3 പൂർണപ്രയോജനം ലഭിക്കാനായി യോഗത്തിനു നന്നായി തയ്യാറായി വരുക. അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കുക. ചർച്ചയിൽ ഉടനീളം ബൈബിൾ വിദ്യാർഥികളെ ഈ വിവരങ്ങൾ സഹായിക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കുക. ദൈവേഷ്ടം ചെയ്യുന്നതിൽ നമ്മോടൊപ്പം ചേരാനും എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയുണ്ടായിരിക്കാനും മറ്റുള്ളവരെ സഹായിക്കാൻ ഈ പുതിയ ലഘുപത്രികയുടെ പരിചിന്തനം നമ്മെ പ്രാപ്തരാക്കട്ടെ.—1 യോഹ. 2:17.