അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. സെപ്‌റ്റംബർ, ഒക്‌ടോബർ: താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും ലഘുലേഖകൾ ഉപയോഗിക്കുക: കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ?, കുടുംബജീവിതം ആസ്വദിക്കുക, യഹോവയുടെ സാക്ഷികൾ ആരാണ്?, യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു?, സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം!, സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം, സത്യം അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? വീട്ടുകാരൻ താത്‌പര്യം കാണിക്കുന്നെങ്കിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകമോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉപയോഗിച്ച് ഒരു ബൈബിളധ്യയനം അവതരിപ്പിച്ചു കാണിക്കുക. നവംബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം പരിചയപ്പെടുത്തുക; അല്ലെങ്കിൽ, ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉചിതമെന്നു തോന്നുന്നെങ്കിൽ നൽകാവുന്നതാണ്. ഒരു ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക.
◼ 2014 സ്‌മാരകകാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗം ഏപ്രിൽ 21-ന് ആരംഭിക്കുന്ന വാരത്തിൽ നടത്തപ്പെടും. പ്രസംഗത്തിന്റെ വിഷയം പിന്നീട് അറിയിക്കുന്നതായിരിക്കും. ആ വാരത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സമ്മേളനമോ ഉള്ള സഭകൾക്ക് തുടർന്നുവരുന്ന വാരത്തിൽ പ്രസംഗം നടത്താവുന്നതാണ്. ഏപ്രിൽ 21-നുമുമ്പ് ഒരു സഭയും ഈ പ്രത്യേക പ്രസംഗം നടത്തരുത്.
◼ ബ്രാഞ്ചോഫീസിലേക്ക് ഓൺലൈൻ വഴി സംഭാവനകൾ അയയ്‌ക്കേണ്ട വെബ്‌സൈറ്റ് മേൽവിലാസം www.jwindiagift.org ആണ്. അയയ്‌ക്കുന്നതിനുമുമ്പ് വെബ്‌സൈറ്റിലെ സംഭാവനയെക്കുറിച്ചു വിവരിക്കുന്ന ഭാഗം കാണുക.