അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഫെബ്രുവരി: ദൈവത്തിൽനിന്നുള്ള സുവാർത്ത! അല്ലെങ്കിൽ താഴെ പറയുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കുക: ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം?, ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള നമ്മുടെ വഴി, ബൈബിൾ നൽകുന്ന സന്ദേശം, യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം പരിചയപ്പെടുത്തുക. ഉചിതമെന്നു തോന്നുന്നെങ്കിൽ ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ നൽകി ഒരു ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. മാർച്ച്, ഏപ്രിൽ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം പരിചയപ്പെടുത്തുക; അല്ലെങ്കിൽ, ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉചിതമെന്നു തോന്നുന്നെങ്കിൽ നൽകാവുന്നതാണ്. ഒരു ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. മെയ്, ജൂൺ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? അല്ലെങ്കിൽ താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും ലഘുലേഖകൾ ഉപയോഗിക്കുക: സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം!, കുടുംബജീവിതം ആസ്വദിക്കുക, സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം, യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു?, യഹോവയുടെ സാക്ഷികൾ—അവർ ആരാണ്?, കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ?, സത്യം അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? താത്പര്യം കാണിക്കുന്നിടത്ത് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകമോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉപയോഗിച്ച് ഒരു ബൈബിളധ്യയനം അവതരിപ്പിച്ചു കാണിക്കുക.
◼ 2014 സ്മാരകകാലത്തെ പ്രത്യേകപരസ്യപ്രസംഗം “സ്നേഹവാനായ ദൈവം ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ട്?” എന്നതായിരിക്കും.
◼ പരസ്യസാക്ഷീകരണവേളയിൽ ഒരു മേശയോ ഉന്തുവണ്ടിയോ ഉപയോഗിക്കുമ്പോൾ പ്രസാധകർ ബൈബിളുകൾ പ്രദർശിപ്പിക്കരുത്. സത്യത്തോട് ആത്മാർഥതാത്പര്യം കാണിക്കുന്നവർക്കും ബൈബിൾ ആവശ്യപ്പെടുന്നവർക്കും അത് നൽകാവുന്നതാണ്.