ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 6-10
വിശ്വസ്തമനുഷ്യനായ ഇയ്യോബ് തന്റെ തീവ്രവേദന വെളിപ്പെടുത്തുന്നു
തീവ്രവേദന, മരണദുഃഖം, മാരകരോഗം എല്ലാമുണ്ടായിരുന്നിട്ടും ഇയ്യോബ് വിശ്വസ്തനായി നിലകൊണ്ടു. അതുകൊണ്ട്, സാത്താൻ ഇയ്യോബിന്റെ നിർമലതയെ തകർക്കാൻ നിരുത്സാഹം ഉപയോഗപ്പെടുത്തി. മൂന്ന് “സുഹൃത്തുക്കൾ” ഇയ്യോബിന്റെ അടുക്കൽ വന്നു. ആദ്യം അവർ അനുകമ്പയുടെ ഒരു പ്രഹസനം കാഴ്ചവെച്ചു. തുടർന്ന് ഇയ്യോബിനോടൊപ്പം ഏഴു ദിവസം ചെലവഴിച്ചെങ്കിലും ആശ്വാസത്തിന്റെ ഒരു വാക്കുപോലും അവർ ഉച്ചരിച്ചില്ല. പിന്നീടുള്ള അവരുടെ സംഭാഷണം നിറയെ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ആയിരുന്നു.
കടുത്തസമ്മർദത്തിൻ മധ്യേയും യഹോവയോടുള്ള നിർമലത ഇയ്യോബ് നിലനിറുത്തി
തീവ്രമായ ദുഃഖം തെറ്റായ രീതിയിൽ ചിന്തിക്കാൻ ഇയ്യോബിനെ പ്രേരിപ്പിച്ചു. തന്റെ വിശ്വസ്തത ദൈവം കാര്യമാക്കുന്നില്ലെന്ന നിഗമനത്തിൽ ഇയ്യോബ് എത്തിച്ചേർന്നു
നിരുത്സാഹത്തിന് അടിപ്പെട്ടതുകൊണ്ട് തന്റെ കഷ്ടപ്പാടിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് ഇയ്യോബ് അന്വേഷിച്ചില്ല
കഠിനവേദന അനുഭവിച്ചപ്പോഴും യഹോവയോടുള്ള ഇയ്യോബിന്റെ സ്നേഹത്തിന് ഒരു കുറവും സംഭവിച്ചില്ല. പകരം, തന്നെ കുറ്റപ്പെടുത്തിയവരോടുപോലും ആ സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ചെയ്തത്