വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 മാർച്ച്‌ പേ. 7
  • പുനരുത്ഥാനം—മറുവിലയിലൂടെ സാധ്യമായി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പുനരുത്ഥാനം—മറുവിലയിലൂടെ സാധ്യമായി
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവർക്ക്‌ യഥാർഥ പ്രത്യാശ
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • ദുഃഖിതരെങ്കിലും നാം പ്രത്യാശയില്ലാത്തവരല്ല
    വീക്ഷാഗോപുരം—1995
  • ഒരേയൊരു പോംവഴി!
    2006 വീക്ഷാഗോപുരം
  • മരിച്ചു​പോയ പ്രിയ​പ്പെ​ട്ടവർ വീണ്ടും ജീവനി​ലേക്കു വരും!
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 മാർച്ച്‌ പേ. 7

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

പുനരു​ത്ഥാ​നം—മറുവി​ല​യി​ലൂ​ടെ സാധ്യ​മാ​യി

ഒരു യുവതിയുടെ മരണക്കിടക്കയ്‌ക്കരികിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ദുഃഖിക്കുമ്പോൾ അവളുടെ സഹോദരി പുനരുത്ഥാനപ്രത്യാശയെക്കുറിച്ച്‌ ധ്യാനിച്ച്‌ ആശ്വാസം നേടുന്നു.

മറുവി​ല​യി​ലൂ​ടെ സാധ്യ​മാ​കുന്ന ഭാവി​യ​നു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ സ്‌മാ​ര​കാ​ച​രണം ഒരു നല്ല അവസരം നൽകുന്നു. അതി​ലൊ​ന്നാണ്‌ പുനരു​ത്ഥാ​നം. മനുഷ്യർ മരിക്കാൻ യഹോവ ഒരിക്ക​ലും ഉദ്ദേശി​ച്ചി​രു​ന്നില്ല. അതു​കൊ​ണ്ടാണ്‌, പ്രിയ​പ്പെ​ട്ടവർ മരണത്തിൽ നഷ്ടപ്പെ​ടു​മ്പോൾ നമ്മൾ ഏറ്റവും വലിയ ദുഃഖം അനുഭ​വി​ക്കു​ന്നത്‌. (1കൊരി 15:26) ലാസരി​ന്റെ മരണത്തിൽ ശിഷ്യ​ന്മാർ ദുഃഖി​ക്കുന്ന കാഴ്‌ച യേശു​വി​നെ അതിയാ​യി വേദനി​പ്പി​ച്ചു. (യോഹ 11:33-35) യേശു പിതാ​വി​ന്റെ തനിപ്പ​കർപ്പാ​യ​തി​നാൽ, യഹോ​വ​യ്‌ക്കും സമാന​മായ വികാ​ര​മാണ്‌ തോന്നു​ന്ന​തെന്ന്‌ നമുക്ക്‌ ഉറപ്പോ​ടെ പറയാൻ കഴിയും. (യോഹ 14:7) തന്റെ ദാസരെ ജീവനി​ലേക്കു തിരികെ കൊണ്ടു​വ​രുന്ന സമയത്തി​നാ​യി യഹോവ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു, നമ്മളും!—ഇയ്യോ 14:14, 15.

യഹോവ ക്രമത്തി​ന്റെ ദൈവ​മാ​യ​തു​കൊണ്ട്‌ ഒരു ക്രമീ​കൃ​ത​മായ വിധത്തിൽ പുനരു​ത്ഥാ​നം നടക്കു​മെന്ന്‌ നമുക്ക്‌ ന്യായ​മാ​യും വിശ്വ​സി​ക്കാം. (1കൊരി 14:33, 40) അന്ന്‌, ശവസം​സ്‌കാ​ര​ച്ച​ട​ങ്ങു​കൾക്കു പകരം പുനരു​ത്ഥാ​ന​ത്തിൽ വരുന്ന​വരെ സ്വീക​രി​ക്കുന്ന ആഘോ​ഷ​മാ​യി​രി​ക്കും ഉണ്ടായി​രി​ക്കുക! ആകട്ടെ, നിങ്ങൾ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കാ​റു​ണ്ടോ? (2കൊരി 4:17, 18) മരിച്ചു​പോ​യവർ തിരികെ ജീവനി​ലേക്കു വരു​മെന്നു തിരു​വെ​ഴു​ത്തു​ക​ളി​ലൂ​ടെ വെളി​പ്പെ​ടു​ത്തി​യ​തി​നും മറുവില നൽകി​യ​തി​നും നിങ്ങൾ യഹോ​വ​യോ​ടു നന്ദി പറയാ​റു​ണ്ടോ?—കൊലോ 3:15.

  • പുനരു​ത്ഥാ​നം നടക്കു​മ്പോൾ നിങ്ങൾ പ്രത്യേ​കം നോക്കി​പ്പാർത്തി​രി​ക്കുന്ന ബന്ധുക്ക​ളും സുഹൃ​ത്തു​ക്ക​ളും ആരെല്ലാ​മാണ്‌?

  • ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളിൽ ആരെ കാണാ​നും സംസാ​രി​ക്കാ​നും ആണ്‌ നിങ്ങൾ ഏറ്റവും ആഗ്രഹി​ക്കു​ന്നത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക