വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 സെപ്‌റ്റംബർ പേ. 2
  • ഒരു കുട്ടിയെയാണ്‌ വീട്ടിൽ കണ്ടെത്തുന്നതെങ്കിൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു കുട്ടിയെയാണ്‌ വീട്ടിൽ കണ്ടെത്തുന്നതെങ്കിൽ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • നിങ്ങളുടെ മാതാപിതാക്കളുടെ ഹൃദയത്തെ സന്തോഷിപ്പിക്കൽ
    നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ
  • കുടും​ബാം​ഗ​ങ്ങ​ളോ​ടുള്ള ബഹുമാ​നം നഷ്ടപ്പെ​ടു​ക​യാ​ണോ?
    ഉണരുക!—2024
  • മാതാപിതാക്കളേ, സ്‌നാനമെന്ന ലക്ഷ്യത്തിലെത്താൻ മക്കളെ സഹായിക്കുന്നുണ്ടോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • നിങ്ങളുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?
    ഉണരുക!—2007
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 സെപ്‌റ്റംബർ പേ. 2

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഒരു കുട്ടി​യെ​യാണ്‌ വീട്ടിൽ കണ്ടെത്തു​ന്ന​തെ​ങ്കിൽ

അമ്മയോടും കുട്ടിയോടും സുവിശേഷം പ്രസംഗിക്കുന്ന രണ്ടു സഹോദരിമാർ

കുട്ടി​യാണ്‌ വാതിൽ തുറന്നു​വ​രു​ന്ന​തെ​ങ്കിൽ വീട്ടിൽ മാതാ​പി​താ​ക്ക​ളു​ണ്ടോ എന്ന്‌ ചോദി​ക്കുക. അങ്ങനെ ചെയ്യു​മ്പോൾ മാതാ​പി​താ​ക്ക​ളു​ടെ ശിരസ്ഥാ​നത്തെ ആദരി​ക്കു​ക​യാ​യി​രി​ക്കും നമ്മൾ. (സദൃ. 6:20) എന്നാൽ കുട്ടി നിങ്ങളെ അകത്തേക്ക്‌ ക്ഷണിക്കു​ന്നെ​ങ്കിൽ അത്‌ നയപൂർവം നിരസി​ക്കുക. മാതാ​പി​താ​ക്കൾ വീട്ടി​ലി​ല്ലാ​ത്ത​തു​കൊണ്ട്‌ മറ്റൊരു സമയത്ത്‌ അവി​ടേക്ക്‌ മടങ്ങി​ച്ചെ​ല്ലാ​വു​ന്ന​താണ്‌.

കുട്ടി കൗമാ​ര​ത്തി​ന്റെ അവസാ​ന​ത്തി​ലാ​ണെ​ങ്കിൽപോ​ലും മാതാ​പി​താ​ക്കളെ അന്വേ​ഷി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. ഇനി അവർ വീട്ടി​ലി​ല്ലെ​ങ്കിൽ കുട്ടി​യോട്‌ ഇങ്ങനെ ചോദി​ക്കാം: വായി​ക്കാ​നുള്ള പുസ്‌ത​കങ്ങൾ സ്വന്തമാ​യി തിര​ഞ്ഞെ​ടു​ക്കാൻ മാതാ​പി​താ​ക്കൾ അനുവ​ദി​ക്കു​മോ? അനുവ​ദി​ക്കു​ന്ന​വ​രാ​ണെ​ങ്കിൽ കുട്ടിക്ക്‌ പ്രസി​ദ്ധീ​ക​രണം കൊടു​ക്കു​ക​യോ jw.org വെബ്‌​സൈറ്റ്‌ പരിച​യ​പ്പെ​ടു​ത്തു​ക​യോ ചെയ്യാം.

താത്‌പ​ര്യം കാണിച്ച യൗവനാ​രം​ഭ​ത്തി​ലുള്ള ഒരാൾക്ക്‌ മടക്കസ​ന്ദർശനം നടത്തു​മ്പോ​ഴും മാതാ​പി​താ​ക്കളെ അന്വേ​ഷി​ക്കാ​വു​ന്ന​താണ്‌. ഇത്‌, ആളുകളെ സന്ദർശി​ക്കു​ന്ന​തി​ന്റെ ഉദ്ദേശ്യം വിശദീ​ക​രി​ക്കാ​നും കുടും​ബ​ങ്ങൾക്ക്‌ ബൈബിൾ നൽകുന്ന ആശ്രയ​യോ​ഗ്യ​മായ ഉപദേ​ശ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​നും നമ്മളെ സഹായി​ക്കു​ന്നു. (സങ്കീ. 119:86, 138) ഇങ്ങനെ, മാതാ​പി​താ​ക്ക​ളോട്‌ ആദരവ്‌ കാണി​ക്കു​ക​യും അവരെ പരിഗ​ണി​ക്കു​ക​യും ചെയ്യു​ന്നത്‌ അവരിൽ മതിപ്പു​ള​വാ​ക്കും. കൂടാതെ അവരോ​ടു സുവാർത്ത പങ്കു​വെ​ക്കാ​നുള്ള അവസര​ത്തിന്‌ ഇടമൊ​രു​ക്കു​ക​യും ചെയ്‌തേ​ക്കാം.—1 പത്രോ. 2:12.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക