ദൈവവചനത്തിലെ നിധികൾ | സദൃശവാക്യങ്ങൾ 1-6
“പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക”
സമ്പൂർണമായി യഹോവയിൽ ആശ്രയിക്കുക. അത് അർഹിക്കുന്ന ദൈവമാണ് യഹോവ. ദൈവനാമത്തിന്റെ അർഥം തിരിച്ചറിയുന്നത് വാഗ്ദാനങ്ങൾ നിവർത്തിക്കാനുള്ള ദൈവത്തിന്റെ പ്രാപ്തിയിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കുന്നു. അതിനു സഹായിക്കുന്ന സുപ്രധാനമായ ഒരു ഘടകമാണു പ്രാർഥന. തന്നിൽ ആശ്രയമർപ്പിച്ചാൽ, നമ്മുടെ ‘പാതകൾ നേരെയാക്കിക്കൊണ്ട്’ യഹോവ പ്രതിഫലം തരുമെന്നു സദൃശവാക്യങ്ങൾ 3-ാം അധ്യായം ഉറപ്പു തരുന്നു.
തനിക്കുതന്നെ ജ്ഞാനിയായി തോന്നുന്ന വ്യക്തി. . .
യഹോവയോട് ആലോചന ചോദിക്കുന്നതിനു മുമ്പുതന്നെ തീരുമാനങ്ങളെടുക്കുന്നു
തന്റെതന്നെയോ ലോകത്തിന്റെയോ ചിന്താഗതിയിൽ ആശ്രയിക്കുന്നു
യഹോവയിൽ ആശ്രയിക്കുന്ന വ്യക്തി. . .
ബൈബിൾപഠനം, ധ്യാനം, പ്രാർഥന എന്നിവയിലൂടെ ദൈവവുമായി അടുത്ത ബന്ധം വളർത്തിയെടുക്കുന്നു
തീരുമാനങ്ങളെടുക്കുമ്പോൾ ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ദൈവത്തിന്റെ മാർഗനിർദേശം ആരായുന്നു
ഒന്ന്: ജ്ഞാനപൂർവമായ ഗതിയെന്ന് എനിക്കു തോന്നുന്നതു ഞാൻ തിരഞ്ഞെടുക്കുന്നു |
ഒന്ന്: പ്രാർഥന, വ്യക്തിപരമായ പഠനം എന്നിവയിലൂടെ യഹോവയുടെ മാർഗനിർദേശം തേടുന്നു |
രണ്ട്: എന്റെ തീരുമാനത്തെ അനുഗ്രഹിക്കണമെന്ന് യഹോവയോടു പ്രാർഥിക്കുന്നു |
രണ്ട്: ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലുള്ള തീരുമാനം ഞാൻ എടുക്കുന്നു |